Home Authors Posts by V S Syamlal

V S Syamlal

V S Syamlal
668 POSTS 16 COMMENTS
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

താളവിസ്മയം നിലച്ചു

എം.എ.ബേബി വിദ്യാഭ്യാസ മന്ത്രിയായിരിക്കുന്ന കാലം. കലാലയപഠന കാലത്ത് സമകാലികനായിരുന്ന മണിറാമാണ് മന്ത്രിയുടെ പി.എ. അന്ന് ഞാന്‍ മാതൃഭൂമിയിലാണ്. വാര്‍ത്തകള്‍ തേടി സെക്രട്ടേറിയറ്റില്‍ പരതി നടക്കുന്ന സമയത്ത് ...

സ്ഥാനാര്‍ത്ഥിയാവുന്ന വഴികള്‍!!

കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ മാസാവസാനം വിജ്ഞാപനം വരും. സ്ഥാനാര്‍ത്ഥികളാവാന്‍ നേതാക്കള്‍ തള്ള് ശക്തമാക്കിയിട്ടുണ്ട്. എതിര്‍ പാര്‍ട്ടിക്കാരുമായി കോര്‍ക്കുന്നത...

ശരിയായ സ്ഥാനത്ത് ശരിയായ വനിത

ശരീരത്തെയാണ് കോവിഡ്-19 എന്ന രോഗം ബാധിക്കുന്നതെങ്കിലും വലിയൊരു മനസ്സിന് ഉടമയാകാനുള്ള യോഗ്യതകളെ അത് മാറ്റിമറിച്ചു. അതാണ് കോവിഡ് 19 കാലത്തെ 50 മഹാ മനീഷികളെ നിശ്ചയിക്കാന്‍ ഇംഗ്ലണ്ടിലെ പ്രശസ്തമായ പ്രോസ്പെ...

നമ്പ്യാര് തുമ്മി, ദേവ് തെറിച്ചു!!

വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ 2015ല്‍ നേടിയ ഉദ്യോഗസ്ഥന്‍. നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കുറ്റാന്വേഷണത്തിലും നിയമപരമായ ഇടപെടലുകളിലും 28 വര്‍ഷത്തോളം നീളുന്ന മികച്ച പ്രവര...

വസന്തഗീതം

യൂണിവേഴ്സിറ്റി കോളേജില്‍ ഞാന്‍ എം.എയ്ക്കു പഠിക്കുമ്പോള്‍ എം.ഫിലിനു പഠിച്ചിരുന്ന സീനിയര്‍ വിദ്യാര്‍ത്ഥിയായാണ് പരിചയപ്പെട്ടത്. ഞങ്ങള്‍ ഇരുവരും ഇംഗ്ലീഷ് വിഭാഗം. പിന്നീട് ജേര്‍ണലിസം ക്ലാസിലെത്തിയപ്പോള്‍ സ...

100 ദിവസങ്ങള്‍ 100 പദ്ധതികള്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ സാധാരണനിലയില്‍ ഞായറാഴ്ച വാര്‍ത്താസമ്മേളനം നടത്തുക പതിവില്ല. അടുത്തകാലത്ത് അതു കണ്ടിട്ടില്ല. എന്നാല്‍, ശനിയാഴ്ച പത്രസമ്മേളനം അവസാനിപ്പിക്കുമ്പോള്‍ തന്നെ അദ്ദേഹം പറഞ്ഞിരുന്ന...

നാഷണല്‍ ഫിഗര്‍!

സ്വര്‍ണ്ണക്കടത്ത് കേസ് ചര്‍ച്ചയായിട്ട് ഇന്ന് 54-ാം ദിവസമാണ്. ഇന്നാദ്യമായി 'പ്രമുഖ' മലയാള പത്രങ്ങളുടെ ഒന്നാം പേജില്‍ നിന്ന് സ്വര്‍ണ്ണക്കടത്ത് വാര്‍ത്ത അപ്രത്യക്ഷമാവുകയോ തീരെ നേര്‍ക്കുകയോ ചെയ്തു. കാരണം ...

ഇ-ഫയല്‍ വന്ന കഥ

സെക്രട്ടേറിയറ്റില്‍ ചെറിയൊരു തീപിടിത്തമുണ്ടായി. നിര്‍ണ്ണായക രേഖകള്‍ കത്തിനശിച്ചുവെന്ന് വലിയ മുറവിളിയും നിലവിളിയും. ഈ വിളി ശുദ്ധതട്ടിപ്പാണ്. കാരണം സെക്രട്ടേറിയറ്റ് കുറച്ചു കാലമായി ഇ-ഓഫീസ് എന്ന ഇലക്ട്രോ...

പായല്‍ കേരളത്തിന്റെ അഭിമാനം

2009 ഓഗസ്റ്റില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് വിദ്യാഭ്യാസ അവകാശ നിയമം പാസാക്കി. ആറിനും പതിനാലിനും ഇടയ്ക്ക് പ്രായമുള്ള മുഴുവന്‍ കുട്ടികള്‍ക്കും വിദ്യാഭ്യാസം നിര്‍ബന്ധമാക്കുന്ന നിയമം. എന്നാല്‍, ദേശീയ ബാലാവകാശ...

സഹകരിക്കാന്‍ ഇപ്പോള്‍ സൗകര്യമില്ല!!

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം അദാനി ഗ്രൂപ്പിനു കൈമാറാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. സാധാരണ നിലയില്‍...