Reading Time: 13 minutes

കോച്ച് തന്നെ അപമാനിച്ചുവെന്നും അവഗണിച്ചുവെന്നും പറഞ്ഞ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ ബി.സി.സി.ഐയ്ക്ക് കത്തു കൊടുക്കേണ്ടി വരുന്ന അവസ്ഥ അദ്ദേഹം കളിക്കുന്ന കാലത്ത് സങ്കല്പിക്കാനാവുമോ? മികച്ച ഫോമില്‍ കളിക്കുന്ന സച്ചിനെ നിര്‍ണ്ണായക മത്സരത്തില്‍ പുറത്തിരുത്തുന്നത് സങ്കല്പിക്കാനാവുമോ? അങ്ങനെ സച്ചിനെ പുറത്തിരുത്തുന്ന മത്സരത്തില്‍ ഇന്ത്യ തോല്‍ക്കുക കൂടി ചെയ്താലോ?

മിതാലി രാജ്

കോച്ച് തന്നെ അപമാനിച്ചുവെന്നും അവഗണിച്ചുവെന്നും പറഞ്ഞ് മിതാലി രാജ് ബി.സി.സി.ഐയ്ക്ക് കത്തു കൊടുത്തിരിക്കുന്നു. മികച്ച ഫോമില്‍ കളിക്കുന്ന അവരെ നിര്‍ണ്ണായക മത്സരത്തില്‍ -ട്വന്റി 20 ലോകകപ്പിന്റെ സെമി ഫൈനലില്‍ -പുറത്തിരുത്തി. അങ്ങനെ മിതാലിയെ പുറത്തിരുത്തിയ മത്സരത്തില്‍ ഇന്ത്യ ദയനീയമായി തോറ്റു.

സച്ചിനെ കളിപ്പിക്കാത്ത സെമിയില്‍ ഇന്ത്യ തോറ്റാല്‍ രാജ്യം കത്തും. പക്ഷേ, മിതാലിയെ കളിപ്പിക്കാത്ത സെമിയില്‍ ഇന്ത്യ തോറ്റിട്ട് ഒരു ചുക്കും സംഭവിച്ചില്ല. കാരണം മിതാലി വെറുമൊരു പെണ്ണാണല്ലോ!!

പുരുഷ ക്രിക്കറ്റില്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്താണോ വനിതാ ക്രിക്കറ്റില്‍ അതാണ് മിതാലി രാജ്. പുരുഷന്മാരുടെ ക്രിക്കറ്റാണ് കളിക്കുന്നതെങ്കില്‍ മിതാലി എന്നേ ദശലക്ഷക്കണക്കിന് ഡോളറിന്റെ കരാറുകള്‍ കൈപ്പിടിയിലൊതുക്കിയേനേ. ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം റണ്‍സ് നേടിയിട്ടുള്ള ബാറ്റ്‌സ്‌വുമണ്‍. ഏകദിനത്തില്‍ 6,000 റണ്‍സ് തികച്ച ഏക വനിതാ താരം. പട്ടികയില്‍ പിന്നിലുള്ള വലിയ പേരുകാരെക്കാള്‍ ബഹുദൂരം മുന്നില്‍. 7 ഏകദിനങ്ങളില്‍ തുടര്‍ച്ചയായി അര്‍ദ്ധസെഞ്ച്വറി നേടിയിട്ടുള്ള ഏക വനിത. അടുത്തിടെ നടന്ന ഏഷ്യാ കപ്പിലാണ് ട്വന്റി 20യില്‍ 2,000 റണ്‍സ് തികച്ച ആദ്യ വനിതാതാരമായി മിതാലി മാറിയത്. ഇന്ത്യയില്‍ നിന്ന് ട്വന്റി 20യില്‍ 2,000 റണ്‍സ് തികച്ച ‘ഏക’ താരവും മിതാലി തന്നെ -പുരുഷന്മാര്‍ക്കിടയിലും വനിതകള്‍ക്കിടയിലും.

മിതാലി രാജ്

ഏകദിനം
197 മത്സരം * 178 ഇന്നിങ്‌സ് * 6,550 റണ്‍സ് * ശരാശരി 51.2 * 7 സെഞ്ച്വറി * 51 അര്‍ദ്ധസെഞ്ച്വറി

ട്വന്റി 20
85 മത്സരം * 80 ഇന്നിങ്‌സ് * 2,283 റണ്‍സ് * ശരാശരി 37.4 റണ്‍സ് * 17 അര്‍ദ്ധസെഞ്ച്വറി

ടെസ്റ്റ്
10 മത്സരം * 16 ഇന്നിങ്‌സ് * 663 റണ്‍സ് * ശരാശരി 51.0 * 1 സെഞ്ച്വറി * 4 അര്‍ദ്ധസെഞ്ച്വറി

ഇതേ മിതാലിക്കാണ് കോച്ച് രമേഷ് പവാര്‍ അപമാനിച്ചുവെന്നും അവഗണിച്ചുവെന്നും പറഞ്ഞ് ബി.സി.സി.ഐയ്ക്ക് കത്തയയ്‌ക്കേണ്ടി വന്നിരിക്കുന്നത്. സെമിഫൈനലിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ടത് അങ്ങേയറ്റത്തെ വേദനയും ഞെട്ടലുമുളവാക്കിയെന്ന് ഇ-മെയിലില്‍ മിതാലി പറയുന്നു. വിശദമായിത്തന്ന എല്ലാം അവര്‍ എഴുതിയിട്ടുണ്ട്.

Dear Rahul Sir and Saba,

Warm greetings!

First of all I would like to thank you both for lending me an ear to hear my grievances. In all the years I have played cricket for India and under the BCCI, I have always found the board to be open to player grievances and finding an appropriate resolution.

However, for the first time in a 20 year long career I felt deflated, depressed and let down. I am forced to think if my services to my country are of any value to a few people in power who are out to destroy me and break my confidence.

To put things in perspective, I have always reposed faith in Diana Edulji and have always respected her and her position as a member of the COA, Never did I think she will use her position against me, more after hearing what all I had to go through in the Caribbean as I had spoken to her about it . Her brazen support in the press with regard to the decision of my benching in the semi final of the t/20 World Cup has left me deeply distressed, more because she knows the real facts having spoken to me. Thereafter her statement saying ‘selection is not the COA’s headache’ is like suggesting there is no system of cheques and balances and anyone can do anything and get away because they have the backing of people in power.

May I say that I am aware that by writing this email I am making myself even more vulnerable. she is a COA member while I am just a player. For the record, I scored back to back fifties in the games before the semi final, was adjudged player of the match on both occasions, to leave me out in the semi final and go with only three performing batters was a decision that left me baffled as much as it left the whole world.

I have always adhered to protocol and haven’t said a word in the press regarding anything that happened in the West Indies believing that the BCCI is there and in the end ‘my truth ‘ will have an ear there and my matter will be handled justly. But the brazen support of a COA member is a clear sign of bias and also that a stance has already been taken against me. By saying ‘I don’t support someone’ and then going all out to support my benching in the press is prejudice of the clearest sort.

At this juncture I would also like to point out that I have nothing against the T/20 captain Harmanpreet Kaur except for the fact that her call to support the decision of the coach to leave me out of the eleven was baffling and hurtful. I wanted to win the world cup for my country and it hurts me because we lost a golden opportunity. But I am of the opinion that Harman and I are senior players and our issues, if any, should be sorted out by the two of us by sitting across the table. As India’s 50 over captain, I value Harman as one of our best players and will always want to ensure that the two of us perform our best for India. Having said that, my issue is deeper. My issue is with the coach Ramesh Powar and in all stories circulating in the press, I find that issue getting diluted.

My issues with the coach started immediately as we landed in the West Indies. At first there were small signs that his behaviour towards me was unfair and discriminatory but I did not bother much about it. Right from the Sri Lanka tour to Australia A matches I opened the innings and in the World Cup warm up games too I had done the same. One day before the game after I came out of the nets, he walked up to me and informed me that he wanted me to bat in the middle order as we needed depth in the middle order against New Zealand. Not having played middle order in recent times and without practice still , I agreed for the greater cause of the team. For me team comes ahead of anything. After the game it was evident that the opening did not work as the team was 3/38 after power-play and yet in the team meeting the next day he informed me that we are going with the same opening pair as against New Zealand. And he also praised the openers despite them not succeeding.

This left me completely shocked as against Pakistan there was no requirement of strengthening the middle order and also I have a great record against them. This was a match we had to win. I immediately reached out to the selectors and upon their intervention, he told me just before the game at breakfast that I was opening. I performed well in the game and we cruised to victory. But instead of saying any words of encouragement it appeared he was out there to prove a point and from there on his behaviour changed dramatically towards me and really caused a lot of stress in the middle of one of the most important tournaments for us.

For instance, walking off if I am sitting anywhere around, watching in the nets when others bat but choosing to walk away when I am batting in nets, if I try to go up to him to talk to start looking into his phone and keep walking. It was embarrassing and very evident to everyone that I was being humiliated. Yet I never lost my cool. Finding the situation completely out of control and realising that it is important to resolve issues as it affects the team I reached out to the team manager and conveyed my grievances. She convened a meeting at my request between the coach and me in her presence and I spoke to him politely yet firmly about all that was going on. In front of the manager at numerous instances he agreed to his fault ‘ haan Meri Galti hai, ‘Mujhe Aisa Nahin karna chahiye tha’. I also offered for the team cause that if he wants to send youngsters to open to try them it would be best if he can try them against Ireland as they were the minnows to which he said no you will open against them. I hoped this would be the end of the differences between us but clearly I was wrong.

After the meeting his behaviour turned worse. He would not even acknowledge me. To him I didn’t exist in the team. If I was around he would immediately move away from the scene, if I looked to wish him he would deliberately start looking in other direction. He continued to behave badly as I have already informed you yesterday. It appeared to me that for him the meeting had hurt his ego. In the game against Ireland also on a tough pitch I scored another match winning performance but unfortunately took a bump on my knee while fielding. The physio advised some rest and said to review it the next day. Because of all the stress I was running low grade fever also. We had no game the next day but there was a training session. The physio advised me to rest it out as there was slight swelling and because I had fever. In the evening after the team meeting before the Australia game, Ramesh rings up in my room and instructs me not to come to the ground as the media will be there. I was taken aback as to what media has to do with me being with the team. I was told I was not to be with my own team in one of our biggest games. I was shell shocked. I spoke to the manager immediately and told her that I am not seriously injured and only seriously sick and that I want to come and watch my team play. She agreed and told me to come. But I received a text from Ramesh in a few minutes after my conversation with the manager wherein he told me not to step out of the dressing room. I found it strange why is he getting involved when it was purely the manager’s and physio’s call. When we won the Australia game Ramesh sent a word across with a teammate to call me down to the dugout so that I can join the team for a victory lap. It was strange because right through the match I had been put under house arrest and was never allowed to leave the dressing room.

When we reached Antigua for the semi-finals, we had 3 days before we played England. The first day there was no nets, it was just a fielding session, but Ramesh was taking 5 girls for extra practise. When I heard this from one of the girls I thought that since I did not bat for 2 days, I should also join them for practice. So, I texted Ramesh that I would like to join for the extra training. However, I did not receive any response from him and hence I reached out to the manager. She got back to me saying Ramesh wants you to come with the whole team later and skip the game, so I can bat..I went into the nets and as soon I got into the nets, Ramesh just walked away from the area. The sign was clear that he had already made up his mind that he didn’t want to play me in the semis. The next day he paired me up with Deepti, second last pair in nets wherein I had to play part time bowlers and sometimes I just had 3 bowlers in the nets. It was not even middle order, it was lower middle order where I was batting, the kind of practice given to a player who is not in your scheme of things in a key match. All this made me believe that he didn’t want me in the team and will oust me despite performing. Coming to the semi finals, usually Ramesh announces the team a day before or on the day of the game before we enter the ground but it was unusual that on the day of the semis, he did not announce the team. It is when Harman walked to toss, he came running to me and said that they were going with the same team. It meant the whole team knew who were playing and it was just me who was not aware. Also, when the team was getting ready to field in the second innings, it is customary that even those who aren’t playing should join the team huddle as it has always been the norm in our team. But to insult me that day, he sent a word through the manager to tell that it was only the playing eleven that can join in the huddle and the rest can go back to dugout making us feel as outcasts. It was worrying and insulting because the coach was out to destroy and humiliate me.

I couldn’t control my tears having given it my all for 20 years. It seemed my efforts had no value.

In the light of the above, I as captain of India in ODI’s who has given her best for the country, do I have any hope left to be given justice. With Diana turning against me publicly and with the coach’s unjust behaviour ,I feel utterly dejected and depressed. As I was told not to go to the media I write this email to you as the last resort. Please advise against the next course of action.

Regards

Mithali

മിതാലി കോച്ച് രമേഷ് പവാറിനൊപ്പം

വനിതാ ട്വിന്റി 20 ലോകകപ്പില്‍ ഇത്തവണ ആദ്യമായി കിരീടമണിയാന്‍ ഇന്ത്യയ്ക്ക് സുവര്‍ണ്ണാവസരമായിരുന്നു. ഗ്രൂപ്പ് തലത്തിലെ എല്ലാ മത്സരങ്ങളും ആധികാരികമായി ജയിച്ച് സെമിയിലെത്തിയ ഇന്ത്യയ്ക്ക് അവിടെ കാലിടറി. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ തകര്‍ത്തുവിട്ട ഓസ്‌ട്രേലിയയാണ് ഒടുവില്‍ കിരീടമണിഞ്ഞത് എന്നറിയുമ്പോള്‍ മുറിവില്‍ മുളകു പുരട്ടുന്ന സ്ഥിതിയായി.

ഗ്രൂപ്പ് തലത്തില്‍ ന്യൂസീലന്‍ഡിനെ 34 റണ്‍സിനും പാകിസ്താനെ 7 വിക്കറ്റിനും അയര്‍ലന്‍ഡിനെ 52 റണ്‍സിനും ഓസ്‌ട്രേലിയയെ 48 റണ്‍സിനും ആധികാരികമായാണ് ടീം ഇന്ത്യ തോല്പിച്ചത്. അതിനാല്‍ത്തന്നെ സെമിയിലെത്തിയ ടീമുകളില്‍ ഇക്കുറി ഏറ്റവുമധികം കിരീടസാദ്ധ്യത കല്പിക്കപ്പെട്ടതും ഇന്ത്യയ്ക്കാണ്. പക്ഷേ, സെമിയില്‍ ഇംഗ്ലണ്ടിനോട് 8 വിക്കറ്റിന്റെ ദയനീയ തോല്‍വി ഏറ്റുവാങ്ങാനായിരുന്നു വിധി. പിടിച്ചുവാങ്ങി എന്നും പറയാം.

മിതാലി രാജ്

ന്യൂസീലന്‍ഡിനെതിരെ മിതാലിക്ക് ബാറ്റിങ്ങ് അവസരം കിട്ടിയില്ല. സ്ഥിരം ഓപ്പണറായ അവരെ മധ്യനിരയിലേക്ക് മാറ്റിയതിനാലായിരുന്നു അത്. പാകിസ്താനെതിരെ ഓപ്പണറായി തന്നെ ഇറങ്ങി 47 പന്തില്‍ 56 റണ്‍സ്. അയര്‍ലന്‍ഡിനെതിരായ മത്സരത്തിലും ഓപ്പണറായി നേടി അര്‍ദ്ധസെഞ്ച്വറി -56 പന്തില്‍ 51 റണ്‍സ്. ഓസ്‌ട്രേലിയയ്‌ക്കെതിരെ കളിച്ചില്ല. അതായത്, ലോകകപ്പില്‍ ബാറ്റിങ്ങിന് അവസരം ലഭിച്ച 2 ഇന്നിങ്‌സുകളിലും ഈ താരം അര്‍ദ്ധസെഞ്ച്വറികളുമായാണ് തിരികെ കയറിയത്. ഈ 2 മത്സരങ്ങളിലും കളിയിലെ താരവുമായി. ഒരു ട്വന്റി 20 മത്സരത്തില്‍ അര്‍ദ്ധസെഞ്ച്വറി ചെറിയ കാര്യമല്ലെന്നറിയുക.

ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ മിതാലി കളിച്ചില്ല എന്നതിനെക്കാള്‍ കളിപ്പിച്ചില്ല എന്നതാണ് ശരി. അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ ഫീല്‍ഡിങ്ങിനിടെ കാല്‍മുട്ടിനേറ്റ ചെറിയ ക്ഷതവും ചെറിയ പനിയും നിമിത്തം മിതാലി പരിശീലനത്തിനിറങ്ങിയിരുന്നില്ല. എന്നാല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തില്‍ കളിക്കാനുള്ള കായികക്ഷമത അവര്‍ കൈവരിച്ചിട്ടും കളിപ്പിച്ചില്ല. ഇതേ മത്സരത്തിലെ വിജയസംഘത്തെ നിലനിര്‍ത്തുന്നു എന്ന പേരില്‍ സെമിയിലും മിതാലിയെ തഴഞ്ഞു. സെമിഫൈനല്‍ ദിനത്തില്‍ രാവിലെ പരിശീലനം കഴിഞ്ഞ ശേഷമാണ് ടീമിലുണ്ടാവില്ലെന്ന് മിതാലിയെ അറിയിക്കുന്നതു തന്നെ! അപ്പോള്‍ മിതാലിയെ തുടര്‍ന്നുള്ള മത്സരങ്ങളില്‍ കളിപ്പിക്കില്ലെന്ന് ഓസീസിനെതിരായ മത്സരത്തിനു മുമ്പു തന്നെ ആരൊക്കെയോ തീരുമാനിച്ചിരുന്നു.

മിതാലി രാജ്

35 വയസ്സുണ്ട് മിതാലിക്ക്. ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയിട്ട് 20 വര്‍ഷമായി. ഇതില്‍ ഭൂരിഭാഗം സമയവും അവര്‍ ടീമിനെ ഒറ്റയ്ക്ക് ചുമലിലേറ്റി. ഇതൊന്നും അധികമാരും അറിഞ്ഞില്ല. കാരണം വനിതാ ക്രിക്കറ്റിനു നേരെ ടെലിവിഷന്‍ ക്യാമറകള്‍ തിരിച്ചിട്ട് അധികകാലമായിട്ടില്ലല്ലോ. പക്ഷേ, മിതാലി റണ്‍സ് വാരിക്കൂട്ടിക്കൊണ്ടേയിരുന്നു. ടീമിനായി മത്സരങ്ങള്‍ ജയിച്ചുകൊണ്ടേയിരുന്നു. 2005ലും 2017ലും ഏകദിന ലോകകപ്പിന്റെ ഫൈനലിലേക്ക് ടീമിനെ നയിക്കുക എന്നത് ചെറിയ കാര്യമല്ല.

പ്രതികരിക്കണമെന്ന് ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന ഓരോ ഇന്ത്യക്കാരനും തോന്നും. സെമിയില്‍ മിതാലി ഉണ്ടായിരുന്നുവെങ്കില്‍ തോല്‍വി ആവുമായിരുന്നില്ല ഫലം എന്ന് വിശ്വസിക്കുന്നവരാണ് ഇന്ത്യയെ പിന്തുണയ്ക്കുന്നവരില്‍ 99.9 ശതമാനവും. 2 വിക്കറ്റിന് 89 എന്ന നിലയില്‍ നിന്നാണ് 112ന് പുറത്ത് എന്ന നിലയിലേക്ക് ഇന്ത്യ തകര്‍ന്നുപോയത്. ക്രീസില്‍ നിലയുറപ്പിച്ചു കളിക്കാനറിയാവുന്ന ഒരു താരമില്ല എന്നതായിരുന്നു ടീമിന്റെ പ്രശ്‌നം. മിതാലിയുടെ മികവ് തീര്‍ച്ചയായും അതിലാണല്ലോ. അതാണ് ഈ പ്രശ്‌നത്തിനു കാരണവും.

ട്വന്റി 20 ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനോട് തോറ്റ ശേഷം ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗര്‍ മാധ്യമപ്രവർത്തകരെ കണ്ടപ്പോൾ

മിതാലിയെ ഒഴിവാക്കിയതിനെ ന്യായീകരിക്കുന്ന നിലപാടാണ് ട്വന്റി 20യിലെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്. ‘തീരുമാനം എന്തു തന്നെയായാലും അത് ടീമിനു വേണ്ടിയുള്ളതായിരുന്നു. ചിലപ്പോള്‍ അത് വിജയിക്കും. ചിലപ്പോള്‍ പരാജയപ്പെടും. എന്തായാളും കുറ്റബോധമൊന്നുമില്ല. എന്റെ ടീം ടൂര്‍ണ്ണമെന്റില്‍ കാഴ്ചവെച്ച പ്രകടനത്തില്‍ സന്തുഷ്ടയാണ്’ -ഇംഗ്ലണ്ടിനോട് സെമിയില്‍ തോറ്റശേഷം അവര്‍ പറഞ്ഞു.

മിതാലി ട്വന്റി 20യില്‍ നിന്ന് വിരമിക്കുമോ എന്ന് ചിലരൊക്കെ ചോദിക്കുന്നുണ്ട്, ആഗ്രഹിക്കുന്നുണ്ട്. പക്ഷേ, മിതാലി മികച്ചൊരു പോരാളിയാണ്. ട്വന്റി 20 ടീമില്‍ നിന്ന് പുറത്തിരുത്തിയെങ്കിലും ഇന്ത്യയുടെ ഏകദിന -ടെസ്റ്റ് ടീമുകളുടെ നായിക ഇപ്പോഴും അവര്‍ തന്നെയാണ്. 2021ലെ ലോകകപ്പ് ഇന്ത്യയിലെത്തിക്കുക എന്നതാണ് ലക്ഷ്യമെന്ന് മിതാലി പറഞ്ഞിട്ടുമുണ്ട്. അതിനായി ടീമിനെ വാര്‍ത്തെടുക്കുന്ന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് അവരിപ്പോള്‍.

നല്ല ദിനങ്ങളിൽ: മിതാലിയും ഹർമൻപ്രീതും

പക്ഷേ, സൂപ്പര്‍താരങ്ങളായ മിതാലിയും ഹര്‍മനും തമ്മില്‍ ഉടലെടുത്തിരിക്കുന്ന ഭിന്നത ടീമിനെ എത്രമാത്രം ബാധിക്കും എന്നു പറയാനാവില്ല. തീര്‍ച്ചയായും ഹര്‍മന്‍പ്രീത് വളരെയധികം ജനപ്രീതിയുള്ള വനിതാ ക്രിക്കറ്റര്‍മാരില്‍ ഒരാളാണ്, വിശേഷിച്ചും ഏകദിന ലോകകപ്പ് സെമിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ പുറത്താകാതെ തകര്‍ത്തടിച്ച് നേടിയ 171 റണ്‍സിനു ശേഷം. എന്നാല്‍, അതിനു ശേഷം അവര്‍ക്ക് കാര്യങ്ങള്‍ അത്ര പന്തിയല്ല തന്നെ.

ഒരു വര്‍ഷം മുമ്പുള്ള ലോകകപ്പ് സെമിയിലെ പ്രകടനത്തിനു ശേഷം ഹര്‍മന്‍പ്രീതിന് നേടാനായത് ഒരു സെഞ്ച്വറി മാത്രമാണ്. മാത്രമല്ല, ഈ സീസണില്‍ 12 മത്സരങ്ങളില്‍ നിന്ന് വെറും 195 റണ്‍സാണ് ഹര്‍മന്റെ സമ്പാദ്യം -ശരാശരി 21.66!! ഈ സാഹചര്യത്തില്‍ ഹര്‍മനെ ഏകദിന ടീമില്‍ നിന്ന് മിതാലി ഒഴിവാക്കിയാല്‍? അത് മിതാലിയുടെ പ്രതികാരമായി വ്യാഖ്യാനിക്കപ്പെടില്ലേ? ഇതെന്തായാലും ടീമിന്റെ ഭാവിക്ക് ഗുണകരമല്ല തന്നെ.

രാഷ്ട്രപതിയായിരുന്ന പ്രണാബ് മുഖർജിയിൽ നിന്ന് മിതാലി രാജ് പത്മശ്രീ പുരസ്താരം സ്വീകരിക്കുന്നു

1983ലെ പ്രുഡന്‍ഷ്യല്‍ ലോക കപ്പ് കപിലിന്റെ ചെകുത്താന്മാര്‍ വിജയിച്ചതോടെയാണ് ക്രിക്കറ്റ് എന്ന കളി ഇന്ത്യയിലെ ഗ്രാമഗ്രാമാന്തരങ്ങളിലെത്തിയത്. അതുപോലെ തന്നെ ഇന്നാട്ടിലെ പെണ്‍കുട്ടികള്‍ ഇപ്പോള്‍ കൂടുതലായി ക്രിക്കറ്റ് കളിച്ചു തുടങ്ങിയിട്ടുണ്ടെങ്കില്‍ അതിന് കാരണം മിതാലി രാജ് തന്നെയാണ്. അതിനാല്‍ത്തന്നെ മിതാലി തീര്‍ച്ചയായും കൂടുതല്‍ ബഹുമാനം അര്‍ഹിക്കുന്നുണ്ട്.

Previous articleകുലസ്ത്രീകളെ കാത്തിരിക്കുന്ന ജയിലഴികള്‍
Next articleമാധ്യമങ്ങളെ ആര്‍ക്കാണ് പേടി?
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here