HomeFRIENDSHIPഅവിശ്വസനീയം.....

അവിശ്വസനീയം..

-

Reading Time: 3 minutes

ആര്‍.എസ്.വിമല്‍…

നീയാണോ ഈ സിനിമയെടുത്തത്? വിശ്വസിക്കാനാവുന്നില്ല. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തിലെ ക്ലാസ് മുറിയില്‍ ബഹളക്കാരായ സഹപാഠികള്‍ക്കിടയിലെ സാത്വികന്‍, ശാന്തന്‍. ലോകത്ത് ആവശ്യമുള്ളതും ഇല്ലാത്തതുമായ എല്ലാ വിഷയങ്ങളെക്കുറിച്ചും ഞങ്ങള്‍ ചേരിതിരിഞ്ഞ് തര്‍ക്കിക്കുകയും കടിപിടികൂടുകയും കളിയാക്കുകയും അട്ടഹസിക്കുകയുമൊക്കെ ചെയ്യുമ്പോള്‍ ഒരു മൂലയ്ക്ക് ഒതുങ്ങിക്കൂടിയവന്‍. ശരിക്കും ഒരു ഉഴപ്പന്‍! നിന്റെ സുഹൃത്താണെന്ന പേരില്‍ അഭിമാനിക്കാന്‍ അവസരമുണ്ടാകുമെന്ന് സത്യം പറഞ്ഞാല്‍ സ്വപ്‌നേപി കരുതിയില്ല. നീ എന്നെ ഞെട്ടിച്ചു. ശരിക്കും ഞെട്ടിച്ചു. സിനിമ അന്നേ നിന്റെ മനസ്സിലുണ്ടായിരുന്നോ? അറിയില്ല.

ആർ.എസ്.വിമൽ

പത്രപ്രവര്‍ത്തനത്തിലൂടെ നാടിനെ ഉദ്ധരിച്ചുകളയാമെന്ന് ഞങ്ങള്‍ സ്വപ്‌നം കണ്ടപ്പോള്‍ നീ മാറിനിന്നത് ഇതിനാലാവണം അല്ലേ. ഒരു ലക്ഷ്യത്തിനു വേണ്ടി ജീവിതത്തിലെ 8 വര്‍ഷം ഹോമിക്കുക. എനിക്കു സങ്കല്പിക്കാനേ കഴിയില്ല. ആ 8 വര്‍ഷത്തെ മനനം ആയിരിക്കാം ഒരു നവാഗത സംവിധായകനാണ് ചിത്രമൊരുക്കിയത് എന്നു തോന്നിക്കാത്തവിധം കൈയടക്കത്തോടെ ‘എന്നു നിന്റെ മൊയ്തീന്‍’ അഭ്രപാളിയിലെത്തിച്ചത്. ആദ്യം ഡോക്യുമെന്ററിയായി, പിന്നെ മുഴുനീള ഫീച്ചര്‍ ചിത്രമായി.

ചിത്രം ഇറങ്ങി ആദ്യ ദിനങ്ങളില്‍ തന്നെ ഇതു മികച്ചതാണ് എന്ന അഭിപ്രായം വന്നുകഴിഞ്ഞു. നീ സന്തോഷിക്കുന്നുണ്ടാവും എന്നെനിക്കറിയാം. ഒരുപാട് സങ്കടങ്ങള്‍ക്കു ശേഷമുള്ള സന്തോഷം. ഏറ്റവുമൊടുവില്‍, സമരം കാരണം നിശ്ചിതദിവസം റിലീസ് നടക്കാതായപ്പോഴുള്ള നിന്റെ നിരാശ ഞാന്‍ കണ്ടതാണ്. പക്ഷേ, ആ ചെറിയ സങ്കടങ്ങള്‍ വരാനുള്ള വലിയ സന്തോഷത്തിന്റെ മുന്നോടിയായിരുന്നു എന്ന് ഇപ്പോള്‍ മനസ്സിലാവുന്നു. ചിത്രത്തെക്കുറിച്ച് എങ്ങും കേള്‍ക്കുന്നത് നല്ല വാക്കുകള്‍ മാത്രം..

എന്നു നിന്റെ മൊയ്തീൻ പൂജാവേളയിൽ പാർവ്വതി, പൃഥ്വിരാജ്, വിമൽ എന്നിവർ
  • A slow-burner that invites its viewers to soak themselves in a compelling romantic tale that is prudently drawn from real life. A pithy, well-acted and remarkably crafted film, this devastating narrative of love, comes across as a true celebration of the tender, expectant spirit that lies deep within it. Some brilliant movies are based on such true stories, and Vimal can rest assured that he has done fine justice in adapting the much admired real-life chronicle on to the big screen.
  • A love saga at its ethereal best. Apart from being an inquiry into the unknown realms of human emotions such as love, revenge and envy the film has a smooth narrative which offers a glimpse into the socio-political milieu of the time. The clarity with which the director worked on the film is remarkable.
  • One of the best ever love stories made in Malayalam cinema and the best movie of recent times. RS Vimal makes a fabulous debut as a writer cum director with the movie. He has succeeded in bringing the 60’s real-life romance to the silver screen without losing the real emotions and charm. The well-written script plays the backbone for the film; as it has depicted the characters and situations with much clarity. It is wonderful to watch the classic form of romance back on the screen, in its complete glory. Ennu Ninte Moideen has made a brilliant escape from falling into the soap category and stands out with the realistic yet poetic narrative. The only minus factor is, Kanchanamala gets over-shadowed by Moideen certain points.
  • When a movie is made based on real events, the main challenge is the notation “reality is stranger than fiction”. But, in their latest offering, Ennu Ninte Moideen, director RS Vimal and Prithviraj surpasses this saying by delivering an eternal and poetic love story on screen. Ennu Ninte Moideen is one of the best in the Mollywood’s genre of romances. Ennu Ninte Moideen is an intense love story straight out of life and the movie brilliantly encompasses the various emotional dilemmas the lovers pass through when their love didn’t turn fruitful.
  • Vimal as script writer and director tries his very best to stay honest to the real life story of the characters and have to say that he has succeeded in it as well. He had earlier made it a documentary and that experience really looks like helped him in setting that period with utmost perfection and each frame of the film has the unique feel of that period. The screenplay has depth in it and it will make you move with its poetic yet realistic dialogues and the perfect casting has also paid off when it comes to the performance of each and every actors.

പ്രിയ വിമല്‍.. നിന്റെ കൂട്ടുകാരനാണെന്നു പറയുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു, അഹങ്കരിക്കുന്നു. നിന്റെ വിജയത്തിന്റെ നേട്ടം പങ്കിടാനുള്ള ശ്രമം തന്നെയാണ് ഈ കുറിപ്പ്. നേട്ടങ്ങള്‍ എല്ലാം സന്തോഷദായകങ്ങളാണല്ലോ. നെഞ്ചുവിരിച്ചു നിന്ന് ഞാന്‍ പറയും, ആര്‍.എസ്.വിമല്‍ എന്റെ സഹപാഠിയാണെന്ന്…

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights

Enable Notifications OK No thanks