HomeENTERTAINMENTകളിയച്ഛന്‍

കളിയച്ഛന്‍

-

Reading Time: < 1 minute

ഇന്ന് ‘കളിയച്ഛന്‍’ കണ്ടു. 2012ല്‍ പൂര്‍ത്തിയായ ചിത്രം. പക്ഷേ, പൂര്‍ണ്ണതോതില്‍ റിലീസ് ആകാന്‍ 2015 ആകേണ്ടി വന്നു.

സംവിധായകന്‍ ഫാറൂഖ് അബ്ദുള്‍ റഹ്മാനൊപ്പമിരുന്നാണ് ചിത്രം കണ്ടത്. മനോജ് കെ.ജയന്‍ എന്ന നടന്റെ വൈഭവം പ്രയോജനപ്പെടുത്തിയ കഥാപാത്രം.

Farook
ഫാറൂഖ് അബ്ദുള്‍ റഹ്മാന്‍

2012ലെ മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരം മനോജിന് ഈ കഥാപാത്രം നേടിക്കൊടുത്തിരുന്നു. ചിത്രത്തിലൂടെ വന്ന ചില പുതുമുഖങ്ങള്‍ അത്ഭുതപ്പെടുത്തി. പക്ഷേ, മറ്റു ചിലരില്‍ നാടകത്തിന്റെ അതിഭാവുകത്വസ്വാധീനം നിഴലിച്ചു.

Kaliyachan

കവിതയും കഥകളിയും ഇഴുകിച്ചേര്‍ത്ത തിരക്കഥ. 10 വര്‍ഷത്തെ ഗവേഷണഫലമാണ് തിരക്കഥയെന്നു ഫാറൂഖ് പറഞ്ഞപ്പോള്‍ അതിന്റെ ഭദ്രതയില്‍ അത്ഭുതം തോന്നിയില്ല. എന്‍.എഫ്.ഡി.സി. ഈ ചിത്രത്തിന് 2 കോടി രൂപ ഫണ്ട് അനുവദിച്ചുവെങ്കിലും അനാവശ്യച്ചെലവുകള്‍ ഒഴിവാക്കി ലാഭം പിടിച്ച 15 ലക്ഷം രൂപ സംവിധായകന്‍ തിരിച്ചടച്ചു. ഈ ശ്രമത്തെ അംഗീകരിക്കാനുള്ള മഹാമനസ്‌കത നമ്മള്‍ കാണിക്കണം.

ഒരു ചെറിയ ചിത്രം.

ഒരു നല്ല ചിത്രം.

V S Syamlal
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെൻ്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം. 1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിൻ്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ, ഗൂഗിൾ ന്യൂസ് തുടങ്ങിയ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചു. 2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിൻ്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിൻ്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ ഫോ‍ർത്ത് പില്ല‍ർ എഡിറ്ററായി പ്രവ‍ർത്തിക്കുന്നു.

RELATED insights

COMMENTS