വാട്സണു പിന്നാലെ പോയ ഐ.സി.എം.ആര്‍.
ICMR -ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ അറിയിപ്പാണ്. കോവിഡ് പ്രതികരണ സംവിധാനത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്താന്‍ Artificial Intelligence അഥവാ നിര്‍മ്മിത ബുദ്ധി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന IBM Watson Assistant ഉപയോഗിക്കുന്നു. സ്വാഭാവികമായും ചില ചോദ്യങ്ങളുണ്ട്.
- NIC -നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന്റെ പിന്തുണയോടെ data storage, processing, application എന്നിവയെല്ലാം ഏര്‍പ്പെടുത്തി നല്‍കാന്‍ തയ്യാറാണെന്ന് കുറച്ചു ദിവസം മുമ്പ് കേന്ദ്ര സര്‍ക്കാര്‍ കേരള ഹൈക്കോടതിയില്‍ തള്ളിയത് ഇവിടെ എന്തുകൊണ്ട് നടപ്പായില്ല?
- NIC ഒരു Chatbot ഉണ്ടാക്കിയാല്‍ പോരായിരുന്നോ?
- ഇതിന് ഏതെങ്കിലും രൂപത്തില്‍ open source platform ലഭ്യമാണോ എന്നു നോക്കിയോ?
- Python, MySQL, AWS തുടങ്ങിയ സങ്കേതങ്ങളൊക്കെ ഉപയോഗിച്ച് പരീക്ഷണങ്ങള്‍ക്കു സാദ്ധ്യതയുണ്ടായിരുന്നില്ലേ?
ചോദ്യങ്ങള്‍ അവിടെ നില്‍ക്കട്ടെ. ജനങ്ങള്‍ക്ക് വേഗത്തില്‍ സുരക്ഷിതസേവനമെത്തിക്കുന്നതില്‍ പരീക്ഷണത്തിനു മുതിരാതെ ഉചിതമായ നടപടി സ്വീകരിച്ച ICMR അഭിനന്ദനമര്‍ഹിക്കുന്നു. പണി അറിയാവുന്നത് ‘തേര്‍ഡ് പാര്‍ട്ടി’ അമേരിക്കന്‍ കമ്പനിക്കാണെങ്കില്‍ അവരുടെ സേവനം തന്നെ പ്രയോജനപ്പെടുത്തണം.
കേന്ദ്രത്തിന്റെ തള്ള് കണ്ട് കേരള ഹൈക്കോടതിയിലെ ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചതാണ് -‘Why is that you chose a third party in foreign and not the agencies of State or Centre? We are asking this on the basis of Centre that it can offer the same data analytical tool.’ അദ്ദേഹത്തിനുള്ള ഉത്തരമാണ് ഇപ്പോള്‍ ICMR നല്‍കിയിരിക്കുന്നത്.
എല്ലാ കോവിഡ് ടെസ്റ്റ് ലാബോറട്ടറികള്‍ക്കും പൊതുജനങ്ങള്‍ക്കും കോവിഡുമായി ബന്ധപ്പെട്ട സമകാലികവിവരങ്ങളും ടെസ്റ്റിങ് ഡാറ്റയും ലഭ്യമാക്കുന്നതിന് ഈ സംവിധാനം ഉപകരിക്കും എന്നാണ് ICMR പറയുന്നത്. ഡാറ്റ, അമേരിക്കന്‍ കമ്പനി മുതലായ വിവാദങ്ങള്‍ക്ക് ഇവിടെയും വലിയ സാദ്ധ്യതയുണ്ട്. ഒന്നു പ്രയോജപ്പെടുത്തിയാലോ?