Home Authors Posts by V S Syamlal

V S Syamlal

V S Syamlal
664 POSTS 16 COMMENTS
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

സത്യമെവിടെ വാര്‍ത്തയെവിടെ?

ഓരോ സ്കൂളിലും മേഖലയിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് പലതവണ ഉന്നതതല യോഗങ്ങള്‍ ചേര്‍ന്നു. അഗ്നിസേനയുടെ സഹായത്തോടെ ഓരോ ക്ലാസും അവിടത്തെ ബെഞ്ചുകളും ഡെസ്കുകളും അണുവിമുക്...

സുരക്ഷാചിന്തകള്‍

? ഇങ്ങോട്ടു വരാന്‍ തിരക്കുകൂട്ടുന്നതെന്തിനാ? = ഞങ്ങളുടെ ജിവിതം സുരക്ഷിതമാക്കാന്‍.? എങ്ങനാണ് നിങ്ങള്‍ സുരക്ഷിതരാകുന്നത്? = സുരക്ഷയുള്ള കേരളത്തില്‍ വന്നാല്‍ ഞങ്ങളും സുരക്ഷിതരാവും.? എങ്ങനാണ് കേരളം സു...

ഇടപെടൽ

തിരുവനന്തപുരം ജഗതി ബധിര വിദ്യാലയത്തിലെ രണ്ടു പെണ്‍കുട്ടികള്‍. ഇരുവരും ഇടുക്കി സ്വദേശികള്‍ -ഒരാള്‍ പ്ലസ് വണ്‍, ഇനിയൊരാള്‍ പ്ലസ് ടു. സാമ്പത്തികമായി ഒട്ടേറെ പരാധീനതകള്‍ ഉള്ളവര്‍. ഇവര്‍ക്ക് തിരുവനന്തപുരത്...

ട്രെയിന്‍ വരണമെങ്കില്‍ പാസ് വേണം

താണെയിൽ നിന്നു കേരളത്തിലേക്ക് പുറപ്പെടാനിരുന്ന സ്പെഷല്‍ ട്രെയിന്‍ കേരള സര്‍ക്കാര്‍ തടഞ്ഞു.അടുത്ത വിവാദം ഇതാണെന്ന് ഉറപ്പല്ലേ? സര്‍ക്കാരിനെതിരെ ഒരു പത്രസമ്മേളനം നടത്താന്‍ പ്രതിപക്ഷ നേതാവിന് വകുപ്പുണ്ട...

ഗൂഗിളിന്റെ BevQ നിരാസം!

കേരള സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്‍റെ വെര്‍ച്വല്‍ ക്യു ആപ്പ് എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമാണ്. ഇതു സംബന്ധിച്ച എന്തു വാര്‍ത്ത വന്നാലും ജനം വായിക്കും, ചര്‍ച്ച ചെയ്യും. ആപ്പിനെക്കുറിച്ച് സമൂഹമാധ്യമങ്ങളി...

സുരേന്ദ്രന്‍ എന്താണ് മറയ്ക്കുന്നത്?

സ്പ്രിംക്ളർ കേസ്സിൽ സർക്കാർ ഹൈക്കോടതിയിൽ പറഞ്ഞത് പച്ചക്കള്ളം. കേന്ദ്ര ഐ. ടി. മന്ത്രാലയം പതിനഞ്ചാം തീയതി തന്നെ ഡാറ്റാശേഖരണം, വിശകലനം എന്നിവയ്ക്കുള്ള സന്നദ്ധത അറിയിച്ചുകൊണ്ട് കേരളത്തിന് മറുപടി നൽകിയിരുന...

തള്ള് രൂപത്തില്‍ വന്ന പാര

It is submitted that Government of India with the support of NIC is capable of providing all the requirements relating to data storage, processing and application which are being offered by the 3rd re...

ട്രഷറിയിലേക്ക് ഒരു യാത്ര

അച്ഛന് 76 വയസ്സു കഴിഞ്ഞു, അമ്മയ്ക്ക് 75ഉം. ഞാന്‍ താമസിക്കുന്ന വീടിന് അര കിലോമീറ്റര്‍ അകലെ കുടുംബവീട്ടിലാണ് അച്ഛനും അമ്മയും. രണ്ടു ദിവസത്തിലൊരിക്കല്‍ ഞാനോ അനിയനോ പോയി കാര്യങ്ങള്‍ തിരക്കും. പക്ഷേ, മക്കള...

കോവിഡ് കാലത്തെ കത്തുകള്‍

"ഇടതു സര്‍ക്കാര്‍ പണക്കാരുടെ മാത്രം സര്‍ക്കാരാണ്. സ്വന്തമായി വാഹനമുള്ളവര്‍ മാത്രം കേരളത്തിലേക്കു വന്നാല്‍ മതിയെന്നാണ് ഇരട്ടച്ചങ്കന്‍ പറയുന്നത്. സ്വന്തമായി കാറു വാങ്ങാന്‍ ഗതിയില്ലാത്തവര്‍ ഇങ്ങോട്ടു വരണ...

പരീക്ഷാകേന്ദ്രം മാറ്റാം

എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാകേന്ദ്രമാറ്റത്തിനായി ഓൺലൈനായി അപേക്ഷിക്കാമെന്ന് സര്‍ക്കാര്‍. കോവിഡ് -19ന്റെ പശ്ചാത്തലത്തിലുള്ള ലോക്ക്ഡൗൺ കാരണം നിലവിലെ പരീക്ഷാകേന്ദ്രങ്ങളി...
Enable Notifications OK No thanks