Reading Time: 3 minutes

കേരള സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷന്‍റെ വെര്‍ച്വല്‍ ക്യു ആപ്പ് എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമാണ്. ഇതു സംബന്ധിച്ച എന്തു വാര്‍ത്ത വന്നാലും ജനം വായിക്കും, ചര്‍ച്ച ചെയ്യും. ആപ്പിനെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചയെക്കുറിച്ച് മനോരമ ഒരു വാര്‍ത്തയെഴുതിയിട്ടുണ്ട് –‘കോഡിങ് സിംഹമേ… ആപ്പ് റിലീസ് ചെയ്താലും’: ‘മദ്യ ആപ്പ്’ സ്റ്റാർട്ട് അപ്പ് കമ്പനിക്ക് ആപ്പായപ്പോൾ.

ആപ്പിനെ പരമാവധി വിമര്‍ശിക്കുന്ന വാര്‍ത്തയുടെ അവസാനം അതു തയ്യാറാക്കുന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനി ഫെയര്‍കോഡ് ഫേസ്ബുക്കിലൂടെ നല്‍കിയ വിശദീകരണത്തിന്റെ പരിഭാഷ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത് ഇങ്ങനെ.

എല്ലാവരും ഈ ആപ്പിനായി അക്ഷമയോടെ കാത്തിരിക്കുകയാണെന്ന് അറിയാം. കാര്യം ഇതൊരു കുഞ്ഞൻ ആപ്പാണെങ്കിലും ആദ്യ ദിനം 15 മിനിറ്റിൽ ഏതാണ്ട് 20 ലക്ഷം ആളുകൾ ആപ്പിൽ ഒരേ സമയം എത്തുമെന്നാണ് ‌വിലയിരുത്തപ്പെടുന്നത്. അങ്ങനെ വന്നാലും ഈ ആപ്പ് ക്രാഷ് ആകരുത്. അതിനായി പല തവണ പല രീതിയിൽ ടെസ്റ്റിങ് നടത്തണം. ഞങ്ങളുടെ മുഴുവൻ ടീമും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാപ്പകൽ ഇല്ലാതെ ഇതിനു പിന്നാലെയാണ്. നിങ്ങളുടെ ഉപദേശങ്ങളും വിലയിരുത്തലുകളും ഞങ്ങൾക്ക് ആവശ്യമാണ്. പക്ഷേ നെഗറ്റീവ് കമന്റ്സ് ദയവു ചെയ്ത് പറയരുത്. നിങ്ങളുടെ കാത്തിരിപ്പ് ആധികം നീളില്ല. പ്രാർഥനയും പിന്തുണയും വേണം.

ആര്‍ക്കെതിരെ വാര്‍ത്ത ചെയ്യുന്നുവോ അവരുടെ പ്രതികരണമാണ് ആദ്യം ആരായേണ്ടത് എന്നാണ് അടിസ്ഥാന ജേര്‍ണലിസ്റ്റിക് പാഠം. അതനുസരിച്ചായിരിക്കാം മനോരമ ഇതു ചെയ്തിട്ടുണ്ടാവുക. പക്ഷേ, പറയുന്നത് വളച്ചൊടിക്കരുതെന്നും വിഴുങ്ങരുതെന്നുമുള്ളതും ജേര്‍ണലിസ്റ്റിക് പാഠത്തില്‍ പെടും. അതും മറക്കരുത്.

ഫെയര്‍കോഡിന്റെ യഥാര്‍ത്ഥ പ്രതികരണം ഫേസ്ബുക്കില്‍ ഇപ്പോഴുമുണ്ട്. അത് ഇങ്ങനെ.

We know that everybody is eagerly waiting for the app to be released. Kindly understand this ‘small’ application is expected to be used by some 20 lakh concurrent users on the first day itself sometimes in a 15 minutes window (Now that’s something big). The app should not collapse and the outlets should remain open is what we are anticipating 😇

So this “small” application needs to be tested multiple times in multiple ways. The news that Google rejected the application is baseless. We hadn’t even submitted the application when that news came out. Our whole team is working restlessly for the last couple of days for making this app available for the public. We are always open for everyone’s feedback and we always take the best part of it as advice. So kindly avoid negative comments stating the false news.

We won’t let you wait anymore 🍺

Need your supports and prayers🙏

ഇതിലിപ്പോള്‍ എന്താണ് പ്രശ്നമെന്ന സംശയം തോന്നാം. അതിനായി ഇംഗ്ലീഷിലുള്ളത് ശ്രദ്ധയോടെ വായിച്ചിട്ട് വീണ്ടും മലയാളം വായിക്കണം. എന്തോ മനോരമ വിട്ടുകളഞ്ഞിട്ടില്ലേ? അദാണ്…..!!!

ഏതു സാഹചര്യത്തിലാണ് ഫെയര്‍കോഡിന് ഇത്തരമൊരു പ്രതികരണവുമായി വരേണ്ടി വന്നതെന്ന് നമുക്കെല്ലാം അറിയാം. അവര്‍ തയ്യാറാക്കിയ ബെവ് ക്യു ആപ്പിന് ഗൂഗിള്‍ അനുമതി വൈകുന്നുവെന്നും നിരസിച്ചുവെന്നുമൊക്കെയുള്ള പ്രചാരണത്തിനും പടച്ചുവിട്ട വാര്‍ത്തകള്‍ക്കും മറുപടിയാണ് നല്‍കിയത്. The news that Google rejected the application is baseless. We hadn’t even submitted the application when that news came out. മലയാളം ഇങ്ങനെ – ഈ ആപ്ലിക്കേഷന്‍ ഗൂഗിള്‍ നിരസിച്ചു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. വാര്‍ത്ത വന്ന സമയത്ത് ഞങ്ങള്‍ ആപ്ലിക്കേഷന്‍ ഗൂഗിളിനു സമര്‍പ്പിച്ചിട്ടു പോലുമുണ്ടായിരുന്നില്ല.

ഇത് പരിഭാഷയില്‍ വിട്ടുപോയതാണെന്നു മനോരമ പറയരുത്, വിശ്വസിക്കില്ല. ഈ വിട്ടുപോകലിന് ചില ലക്ഷ്യങ്ങളൊക്കെയുണ്ട്. മലയാളത്തില്‍ ഇതിന് കുത്തിത്തിരിപ്പ് എന്നു പറയും. ഇംഗ്ലീഷില്‍ എന്താണോ ആവോ? സായിപ്പിന് ഈ കുത്തിത്തിരിപ്പ് വലിയ പരിചയമില്ലെന്നു തോന്നുന്നു.

എന്തായാലും ബിവറേജസ് കോര്‍പ്പറേഷന്റെ വെര്‍ച്വല്‍ ക്യൂ ആപ്ലിക്കേഷന്‍ ഗൂഗിള്‍ നിരസിച്ചു എന്നത് വലിയ വാര്‍ത്തയും ചര്‍ച്ചയുമാണ്. തങ്ങള്‍ ആപ്ലിക്കേഷന്‍ ഗൂഗിളിന് സമര്‍പ്പിച്ചിട്ടേയില്ല എന്ന വാദവുമായി അതു തയ്യാറാക്കിയ ഫെയര്‍കോഡ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് രംഗത്തുണ്ട്. സ്വാഭാവികമായും ഒരു അക്കാദമിക താല്പര്യമുയരും, എന്താണ് സത്യമെന്നു കണ്ടെത്താന്‍. ഗൂഗിളില്‍ സ്വന്തമായി ആപ്ലിക്കേഷന്‍ ഡാഷ്ബോര്‍ഡുള്ള ഒരാള്‍ക്ക് സത്യം കണ്ടെത്തുക ഒട്ടും ബുദ്ധിമുട്ടുള്ള കാര്യമല്ല.

BevQ ഗൂഗിളിന്റെ പ്ലേസ്റ്റോറില്‍ ഔദ്യോഗികമായി സമര്‍പ്പിക്കപ്പെട്ടത് ഇന്ന്, 2020 മെയ് 23 രാവിലെ 4.11ന്. ആദ്യമായിട്ടാണ് സമര്‍പ്പിക്കുന്നതെന്ന കാര്യം Rollout History സാക്ഷ്യപ്പെടുത്തും. ഇന്ന് സമര്‍പ്പിച്ചത് ഇന്നലെയോ അതിനു മുമ്പോ ഗൂഗിള്‍ നിരസിക്കുന്നതെങ്ങനെയാണാവോ?

അപ്പോള്‍ മെയ് 21ന് മനോരമ ഈ വാര്‍ത്ത ചെയ്യുന്നതെങ്ങനെയാണ്? സമര്‍പ്പിക്കാത്ത ആപ്പിന് ഗൂഗിള്‍ അനുമതി നല്‍കില്ലല്ലോ! മെയ് 23ന് പ്ലേ സ്റ്റോറില്‍ ബെവ് ക്യൂ സമര്‍പ്പിച്ചതിന്റെ തെളിവ് മുന്നില്‍ നിര്‍ത്തിയാണ് അതിനു രണ്ടു ദിവസം മുമ്പു വന്ന ഈ വാര്‍ത്തയെ സമീപിക്കേണ്ടത്! .

 

മദ്യത്തിനു ടോക്കണിനായുള്ള ആപ് –ബെവ് ക്യുവിനു – ഗൂഗിള്‍ അനുമതി വൈകുന്നു. പ്ലേ സ്റ്റോറില്‍ അപ്ലോഡ് ചെയ്യുന്നതിനാണ് സുരക്ഷാ അനുമതി തേടി ബെവ്കോ ഗൂഗിളിനെ സമീപിച്ചത്. ഗൂഗിള്‍ അനുമതി വൈകിയതോടെ മദ്യക്കടകള്‍ തുറക്കുന്നതും വൈകിയേക്കും. തിങ്കളാഴ്ച വൈകുന്നേരമാണ് ബെവ് ക്യു ആപ്പിന്‍റെ സുരക്ഷാ അനുമതിയ്ക്കായി ബെവ്കോ ഗൂഗിളിനെ സമീപിച്ചത്. ചൊവ്വാഴ്ച തന്നെ അനുമതി ലഭിക്കുമെന്നായിരുന്നു ബെവ്കോയുടെ പ്രതീക്ഷ. എന്നാല്‍ അനുമതി വൈകി. അനുമതി കിട്ടിയാല്‍ ഉടന്‍ പരീക്ഷണ പ്രവര്‍ത്തനത്തിലേക്ക് പോയി ഉപഭോക്താക്കള്‍ക്കായി തുറന്നു നല്‍കാനായിരുന്നു തീരുമാനം. പ്ലേ സ്റ്റോറില്‍ നിന്നു സൗജന്യമായി ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. ടോക്കണ്‍ എടുക്കുന്നവര്‍ക്ക് അടുത്ത ദിവസം രാവിലെ 9 മുതല്‍ മദ്യം ലഭിക്കാനായിരുന്നു ബെവ്കോയുടെ പദ്ധതി. ബെവ്കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളില്‍ നിന്നും ബാറുകളില്‍ നിന്നും ബിയര്‍ വൈന്‍ പാര്‍ലറുകളില്‍ നിന്നും മദ്യം വാങ്ങാന്‍ ഈ ടോക്കണ്‍ ഉപയോഗിക്കാം. എന്നാല്‍ ഗൂഗിള്‍ അനുമതി വൈകിയാല്‍ ഇനി റംസാനു ശേഷമേ മദ്യക്കടകള്‍ തുറക്കുകയുള്ളു.

ചിരി വന്നില്ലെങ്കിലേ അത്ഭുതമുള്ളൂ!!
വ്യാജ വിവാദങ്ങളുണ്ടാക്കുന്ന കാര്യത്തില്‍ മലയാളികള്‍ അടിപൊളിയാണ്!
വിശേഷിച്ചും ചില മാധ്യമങ്ങള്‍!!!

Previous articleസുരേന്ദ്രന്‍ എന്താണ് മറയ്ക്കുന്നത്?
Next articleട്രെയിന്‍ വരണമെങ്കില്‍ പാസ് വേണം
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here