Home Authors Posts by V S Syamlal

V S Syamlal

V S Syamlal
668 POSTS 16 COMMENTS
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

മോദിരാജ്യം വന്ന വഴി

ബി.ജെ.പിയെ ഒരിക്കല്‍ക്കൂടി അധികാരത്തിലെത്തിക്കാന്‍ നരേന്ദ്ര മോദിക്കു സാധിച്ചിരിക്കുന്നു, മുമ്പുണ്ടായിരുന്നതിനെക്കാള്‍ വലിയ ഭൂരിപക്ഷത്തോടെ. ഇനിയുള്ള 5 വര്‍ഷം ശരിക്കും മോദിരാജ്യമാണ്. തീര്‍ച്ചയായും ഇതു ച...

നമ്മള്‍ വിജയിപ്പിച്ചവരില്‍ 233 ക്രിമിനലുകള്‍

ലോക്‌സഭയിലേക്ക് നമ്മളെല്ലാം കൂടി തിരഞ്ഞെടുത്തയച്ച എം.പിമാരില്‍ 233 പേര്‍ ക്രിമിനല്‍ കേസ് പ്രതികള്‍. അവര്‍ തന്നെയാണ് നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം സത്യവാങ്മൂലത്തില്‍ സ്വന്തം പേരുള്ള ക്രിമിനല്‍ കേസുകള...

കൂട്ടത്തോല്‍വി വരുത്തുന്ന വികസനം

സുഹൃത്തും സഹപാഠിയുമായ ഹരികൃഷ്ണന്‍ ഏറെക്കാലമായി ഗുജറാത്തിലെ അഹമ്മദാബാദിലാണ് താമസം. കോളേജ് പഠനകാലം കഴിഞ്ഞയുടനെ ജോലി കിട്ടി അങ്ങോട്ടു പോയി. മലയാളിയെങ്കിലും അഹമ്മദാബാദില്‍ ജനിച്ചുവളര്‍ന്ന റീനയെ വിവാഹം കഴി...

പോള്‍, പോള്‍… എക്‌സിറ്റ് പോള്‍

ഇന്ത്യയിലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ട് യന്ത്രത്തിലായിക്കഴിഞ്ഞു. ഇനി കൂട്ടലിനും കിഴിക്കലിനും സ്ഥാനമില്ല. മെയ് 23ന് ഫലമറിയാം. അതിനു മുമ്പു തന്നെ ചിലര്‍ ആഘോഷം തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. എക്‌സിറ്റ് പ...

മികവിന് കുറഞ്ഞ വില

ഹാര്‍പേഴ്‌സ് ബാസാര്‍ എന്ന പ്രശസ്തമായ മാസികയുടെ ഇത്തവണത്തെ കവര്‍ ചിത്രത്തില്‍ ബ്രിട്ടീഷ് നടിയായ ജമീല ജമീലാണ്. അതിലെന്താണിത്ര പ്രത്യേകത എന്നല്ലേ? ജമീല ചിത്രത്തിന് പോസ് ചെയ്തത് ഒരു മൊബൈല്‍ ഫോണിനു മുന്നില...

പത്ര പ്രചാരത്തിലെ ഉള്ളുകള്ളികള്‍

കേരളത്തിലെ വാര്‍ത്താസംവിധാനത്തെ നിയന്ത്രിക്കുന്നത് 2 പത്രഭീമന്മാരാണ് -മലയാള മനോരമയും മാതൃഭൂമിയും. റേഡിയോയും ചാനലും പോര്‍ട്ടലുമെല്ലാം വന്നുവെങ്കിലും ഈ പത്രങ്ങള്‍ക്ക് കാര്യമായ ശക്തിക്ഷയം സംഭവിച്ചിട്ടില്...

ഹിന്ദു ഉണര്‍ന്നു, ഇപ്പോ പൂരത്തല്ലാണ്..

ഇതങ്ങനെ തന്നെയാണ് വരിക എന്ന് നേരത്തേ ഉറപ്പായിരുന്നു. അയ്യപ്പന്റെ പേരില്‍ കലാപമുണ്ടാക്കിയിരുന്ന ടീംസ് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ അയ്യപ്പനെ കൈയൊഴിഞ്ഞു. ഇപ്പോള്‍ സംഘബന്ധുക്കള്‍ ചേരിതിരിഞ്ഞ് അടികൂടുകയാണ്...

ന്നാലും ന്റെ പിള്ളേച്ചാ..

കേരളത്തിലെ ബി.ജെ.പിക്കാര്‍ ഇവിടല്ലേ ജീവിക്കുന്നത്? വീണ്ടും വീണ്ടും ഈ ചോദ്യം ഉന്നയിക്കാന്‍ നിര്‍ബന്ധിതനാവുന്നു.ഈ നൂറ്റാണ്ടിലെ മഹാപ്രളയത്തെ നമ്മള്‍ ഒരുമയോടെ നേരിട്ടപ്പോള്‍ ഇക്കൂട്ടര്‍ പിന്നില്‍ നിന്നു...

കെജ്രിവാളിനെ തല്ലുക തന്നെ വേണം!!

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ന്യൂഡല്‍ഹി മണ്ഡലത്തിലെ മോത്തി നഗര്‍ മേഖലയില്‍ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ബ്രിജേഷ് ഗോയലിന്റെ പ്രചാരണത്തിനായി റോഡ് ഷോ നടത്തുകയായിരുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രി...

കോടികളുടെ കാറില്‍ പരലോക സഞ്ചാരം!

അനില്‍ അംബാനിക്ക് നികുതിയിളവ് ലഭിച്ചതിലെ അഴിമതിയുമായി ബന്ധപ്പെട്ട വാര്‍ത്തയ്ക്കായാണ് ഫ്രഞ്ച് പത്രം Le Monde പരതിയത്. അംബാനിയെ സംബന്ധിച്ച വാര്‍ത്ത വായിച്ചു കഴിഞ്ഞപ്പോള്‍ കൂടുതല്‍ വായനയ്ക്കുള്ള നിര്‍ദ്ദ...