Home Authors Posts by V S Syamlal

V S Syamlal

V S Syamlal
664 POSTS 16 COMMENTS
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

കര്‍ഷകശ്രദ്ധ കേരളത്തിലേക്ക്

2009ല്‍ ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധി സംഘാംഗമായി ചൈനയില്‍ പോയപ്പോഴാണ് ഋത്വിക് ത്രിവേദിയെ പരിചയപ്പെട്ടത്. സംഘത്തില്‍ ഒപ്പമുണ്ടായിരുന്ന അവന്‍ അന്ന് ദൈനിക് ഭാസ്‌കറിന്റെ ഡെപ്യൂട്ടി എഡിറ്ററായിരുന്നു. ഇപ്പോ...

ഇതുതാന്‍ടാ രാജ്യസ്നേഹം

ഇപ്പോള്‍ രാജ്യം ഭരിക്കുന്നവരുടെ അവകാശവാദം തങ്ങളാണ് ഏറ്റവും വലിയ രാജ്യസ്‌നേഹികള്‍ എന്നാണ്. അതിര്‍ത്തിയും അവിടെ കാവല്‍ നില്‍ക്കുന്ന പട്ടാളക്കാരനും സ്മരിക്കപ്പെടാത്ത ഒരു ദിവസം പോലും കഴിഞ്ഞ നാലേമുക്കാല്‍ ...

Adieu! Google+

YOUR GOOGLE+ ACCOUNT IS GOING AWAY ON 2 APRIL 2019Whenever I open Google+, I have been seeing this message for some days now. Where is it going? I was curious. It came as a revelation. After our bel...

മാമാങ്കം എന്ന ചാവേര്‍കഥ

മാമാങ്കം ചാവേറുകളുടെ കഥയാണ്. മാമാങ്കം നടത്താനുള്ള അധികാരം തിരിച്ചുപിടിച്ച് വള്ളുവക്കോനാതിരിയുടെ ആഭിജാത്യം വീണ്ടെടുക്കുന്നതിന് സാമൂതിരിയെ കൊല്ലാന്‍ ശ്രമിക്കുന്ന യോദ്ധാക്കളുടെ കഥ. ആ മാമാങ്കത്തിന്റെ കഥ സ...

ഭാജപായെ ട്രോളുന്നു, എന്തുകൊണ്ട്?

രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി. സോഷ്യല്‍ മീഡിയ വൊളന്റിയര്‍മാരുടെ യോഗം കോട്ടയില്‍ അമിത് ഷാ വിളിച്ചു ചേര്‍ത്തതിന്റെ വീഡിയോ നമ്മളെല്ലാവരും കണ്ടു. ചര്‍ച്ച ചെയ്തു. അത്രമാത്രം എന്ത...

ചൈത്രയോ വാർത്തയോ പ്രതി?

ചൈത്ര തെരേസ ജോണ്‍ ആണ് ഇപ്പോഴത്തെ താരം. സി.പി.എം. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്തതിന്റെ പേരില്‍ വിവാദ നായികയായ പൊലീസുദ്യോഗസ്ഥ. അവരുടെ നടപടികളുടെ ശരിതെറ്റുകള്‍ വിലയിരുത്തുന്ന വിനോദത്ത...

നങ്ങേലിയുടെ കറ

ഉരുകിയൊലിക്കുന്ന ഉടലിന്റേ... ഉള്ളിലിരിക്കുന്ന ഉയിരിന്റേ... ഉന്മാദത്തായമ്പകയേ...താളം തായോ പൊന്മായപ്പൊരുളേ നല്ലൊരീണം തായോകറയിലെ വരികള്‍ എന്നെ നേരത്തേ തന്നെ ആകര്‍ഷിച്ചിട്ടുണ്ട്. പ്രശാന്തുമായുള്ള നാടകച...

ഒരു സില്‍മാക്കഥ

മുന്‍കുറിപ്പ് ഇതൊരു കഥ മാത്രമാണ്. ഈ കഥയിലെ കഥാപാത്രങ്ങള്‍ക്ക് ആരുമായെങ്കിലും സാമ്യം തോന്നുകയാണെങ്കില്‍ അതില്‍ തെറ്റു പറയില്ല. പക്ഷേ, ആ സാമ്യം തികച്ചും യാദൃച്ഛികമാണെന്ന് ഞാന്‍ അവകാശപ്പെടും!കഥാപാത്ര...

മനുഷ്യനെക്കാള്‍ വിലയോ മണ്ണിന്??

ആലപ്പാട്ടെ പെണ്‍കുട്ടി എന്നു പറഞ്ഞാല്‍ ഇപ്പോള്‍ എല്ലാവര്‍ക്കും ഒരു മുഖം മനസ്സില്‍ തെളിയും. കാവ്യ എന്നാണ് അവളുടെ പേര് എന്ന് ഇപ്പോഴറിയുന്നു. ഒരു ലൈവ് വീഡിയോയിലൂടെയാണ് അവള്‍ നമുക്കു മുന്നിലെത്തിയത്. കറുത...

റെക്കോഡിലേക്ക് ഉയര്‍ത്തി നിര്‍മ്മിച്ച വനിതാ കോട്ട

പുതുവത്സര ദിനത്തില്‍ പുതുചരിത്രമെഴുതി മലയാളത്തിന്റെ പെണ്‍കരുത്ത്. ലക്ഷ്യമിട്ടത് വനിതാ മതിലെങ്കില്‍ ഉയര്‍ന്നത് വനിതാ കോട്ട. കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് സര്‍ക്കിള്‍ മുതല്‍ തിരുവനന്തപുരം വെള്ളയമ്പലത...
Enable Notifications OK No thanks