Home Authors Posts by V S Syamlal

V S Syamlal

V S Syamlal
664 POSTS 16 COMMENTS
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

കാവി പുതച്ചെന്നോ? ആര്? എവിടെ?

'2ല്‍ നിന്ന് 272ല്‍ എത്തിയ ഒരു ചരിത്രം നമ്മള്‍ കണ്ടല്ലോ' -ബി.ജെ.പിയെയും സംഘപരിവാറിനെയും വിമര്‍ശിച്ച് എന്തെങ്കിലും പറഞ്ഞാല്‍ ആ നിമിഷം സമൂഹമാധ്യമങ്ങളില്‍ സംഘപ്രവര്‍ത്തകരില്‍ നിന്നു ലഭിക്കുന്ന മറുപടിയാണ്...

മാതൃക എന്ന മാതൃക

-മാതൃകയ്ക്ക് എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 100 ശതമാനം വിജയം. -ഒരു കുട്ടിക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്. -2 കുട്ടികള്‍ക്ക് 7 വിഷയങ്ങളില്‍ എ പ്ലസ്. -ബാക്കിയുള്ളവര്‍ക്ക് തരക്കേടില്ലാത്ത വിജയം.ഒരു...

ക്രൂരം ഈ തമാശ

എനിക്ക് വളരെ ഇഷ്ടവും ബഹുമാനവുമുള്ള ഒരു ആത്മീയ നേതാവാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. പാവപ്പെട്ടവര്‍ക്കൊപ്പം നിലകൊള്ളാനും സമൂഹത്തിന് ഗുണകരമാംവിധം പരിഷ്‌കാരങ്ങള്‍ നടപ്പാക്കാനുമുള്ള അദ്ദേഹത്തിന്റെ ദൃഢനിശ്ചയം...

പ്രാഞ്ചിയേച്ചി ആന്‍ഡ് ദ പ്രസിഡന്റ്!!!

അര്‍ഹതയില്ലാത്ത വ്യക്തി അര്‍ഹമല്ലാത്ത സ്ഥാനത്ത് എത്തിയാല്‍ സംഭവിക്കുന്ന ഒരു കാര്യമുണ്ട്. ഇല്ലാത്ത അര്‍ഹത തനിക്കുണ്ടെന്ന് മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. അത്തരം ശ്രമങ്ങള്‍ പര...

ഹിന്ദുവും ഹിന്ദുത്വയും

ഇപ്പോള്‍ ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്‌നമെന്താണ്? മതമാണ് ഏറ്റവും വലിയ പ്രശ്‌നം. അത് മതത്തിന്റെ കുഴപ്പമല്ല. മതത്തിന്റെ പ്രയോക്താക്കള്‍ക്ക് തങ്ങളുടെ മതത്തെക്കുറിച്ച് വിവരമില്ല എന്നതാണ് പ്രശ്‌നം. മതങ്ങള്...

പറയേണ്ടത് പറയുക തന്നെ വേണം

ഇരിക്കേണ്ടവര്‍ ഇരിക്കുന്ന സ്ഥാനത്തിന്റെ വിലയും നിലയും മറന്ന് പെരുമാറുമ്പോള്‍ കണ്ടുനില്‍ക്കുന്നവര്‍ അത് ഓര്‍മ്മിപ്പിക്കേണ്ടി വരുന്നത് സ്വാഭാവികം. എന്തിലുമേതിലും രാഷ്ട്രീയം കലരുമ്പോള്‍ ഇത് തീര്‍ച്ചയായും...

ആഘോഷത്തിലെ പ്രതിഷേധം

ആഘോഷിച്ചുകൊണ്ട് പ്രതിഷേധിക്കാനാവുമോ? പ്രതിഷേധിച്ചുകൊണ്ട് ആഘോഷിക്കാനാവുമോ? ആഘോഷവും പ്രതിഷേധവും ഒന്നിച്ചുപോകുമോ?തിരുവനന്തപുരത്തെ മാനവീയം വീഥിയിലെ തെരുവോരം പലതരം ആഘോഷങ്ങള്‍ക്ക് വേദിയായിട്ടുണ്ട്. പലതര...

ആ 3 പേര്‍…

ജനുവരി 17നാണ് കാത്വയിലെ രസാനയില്‍ എട്ടുവയസ്സുകാരിയുടെ മൃതദേഹം കണ്ടെടുക്കുന്നത്. ബകര്‍വാള്‍ നാടോടി മുസ്ലിമായിരുന്നു ആ പെണ്‍കുട്ടി. ബകര്‍വാള്‍ സമുദായത്തെ ഭീതിയിലാഴ്ത്തി പലായനം ചെയ്യിക്കാന്‍ ഗൂഢാലോചന നടത...

ബലാത്സംഗം എന്ന ഭീകരപ്രവര്‍ത്തനം

-ബിഹാറിലെ റോത്തസ് ജില്ലയിലെ കാര്‍ഗഹര്‍ പൊലീസ് സ്റ്റേഷന്‍ മേഖലയില്‍ 6 വയസ്സുള്ള ഹിന്ദു ബാലികയെ മെറാജ് മിയാന്‍ (27) എന്നയാള്‍ ബലാത്സംഗം ചെയ്തു. ഗ്രാമത്തിലെ തയ്യല്‍ക്കാരനാണ് ഇയാള്‍. പെണ്‍കുട്ടിയുടെ കരച്ച...

സിനിമാക്കൂട്ട്

1990കളുടെ ആദ്യ പകുതിയില്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിച്ചവരില്‍ സുഗുണനെ അറിയാത്തവരായി ആരുമുണ്ടെന്നു തോന്നുന്നില്ല. കോളേജിലെ സമരങ്ങളടക്കം 'എല്ലാവിധ' പ്രവര്‍ത്തനങ്ങള്‍ക്കും മുന്നിലുണ്ടായിരുന്ന, വിപുലമാ...
Enable Notifications OK No thanks