Home Authors Posts by V S Syamlal

V S Syamlal

V S Syamlal
664 POSTS 16 COMMENTS
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

മമ്മൂട്ടിക്ക് ‘പരോള്‍’

മമ്മൂട്ടി എന്ന താരത്തെക്കാള്‍ വളരെ വലിപ്പത്തില്‍ നില്‍ക്കുന്നത്, നമ്മളെല്ലാവരും സ്‌നേഹിക്കുന്നത് മമ്മൂട്ടി എന്ന നടനെയാണ്. സമീപകാലത്ത് ഇറങ്ങിയ മമ്മൂട്ടി ചിത്രങ്ങളില്‍ ഭൂരിഭാഗവും അദ്ദേഹത്തിന്റെ താരമൂല്യ...

കേരളത്തിലെ മികച്ച കോളേജ്

കേരളത്തിലെ മികച്ച കോളേജ് ഏതാണ് എന്നു ചോദിച്ചാല്‍ ഒട്ടുമിക്കവരും ഉടനെ പറയുക ഏതെങ്കിലും സ്വകാര്യ കോളേജിന്റെ പേരായിരിക്കും. തിരുവനന്തപുരത്തുകാര്‍ ഉറപ്പായും പറയും മാര്‍ ഇവാനിയോസ് കോളേജ് എന്ന്. എന്നാല്‍, ഇ...

സമൂഹവിരുദ്ധന്‍!!

ഒരൊറ്റ കൂവല്‍. അതുകൊണ്ട് കൂവിയയാള്‍ പ്രശസ്തയായി. കൂവലേറ്റയാള്‍ കുപ്രസിദ്ധനായി. എന്നാല്‍, നാണം കെട്ടവന്റെ ആസനത്തില്‍ ആല്‍ മുളച്ചാല്‍ അതും തണല്‍ എന്ന പോലെയായി പിന്നീടുള്ള കാര്യങ്ങള്‍ എന്നു മാത്രം.തോ...

വാര്‍ത്തയിലെ പൊലീസ്

ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജനറല്‍ റിപ്പോര്‍ട്ടിങ് പഠിപ്പിച്ചത് കേരള കൗമുദിയിലെ പി.ഫസലുദ്ദീന്‍ സാറാണ്. അദ്ദേഹം പിന്നീട് വിവരാവകാശ കമ്മീഷണറായി. ഒരു ക്ലാസില്‍ ക്രൈം റിപ്പോര്‍ട്ടിങ് പരാമര്‍ശിക്കുമ...

പട്ടിയും പൂച്ചയും പറഞ്ഞ കഥ

ഇ-വാര്‍ത്തയില്‍ ജോലി ചെയ്യുന്ന യുവസുഹൃത്ത് ശരത്താണ് എന്നെ ഈ നാടകം കാണാന്‍ ക്ഷണിച്ചത്. മാര്‍ച്ച് 27ന് ലോക നാടക ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്തെ മാനവീയം വീഥിയിലാണ് അവതരണം. നാടകം അരങ്ങേറുന്ന സമയത്ത് ...

ക്രിക്കറ്റും ഫുട്‌ബോളും പ്രണയിച്ച ‘കള്ള’ക്കഥ

കൊച്ചി ജവാഹര്‍ലാല്‍ നെഹ്രു രാജ്യാന്തര സ്‌റ്റേഡിയത്തില്‍ 25 കോടി മുടക്കി സ്ഥാപിച്ച ഫുട്‌ബോള്‍ ടര്‍ഫ് ഒരു ദിവസത്തെ ക്രിക്കറ്റ് മത്സരത്തിനായി കുത്തിപ്പൊളിക്കുന്നതിനെ ഇന്നാട്ടില്‍ സ്വബോധമുള്ളവരെല്ലാം എതിര...

മോന്‍ ചത്താലും വേണ്ടില്ല…

മോന്‍ ചത്താലും വേണ്ടില്ല മരുമോളുടെ കണ്ണീര് കണ്ടാ മതി -പഴംചൊല്ലാണ്. പഴംചൊല്ലില്‍ പതിരില്ല എന്നാണല്ലോ പ്രമാണം. നാട്ടില്‍ നടക്കുന്ന പുതിയ പുതിയ കാര്യങ്ങള്‍ കാണുമ്പോള്‍ ആദ്യം മനസ്സിലേക്കോടിയെത്തുന്നത് പഴം...

തോമയും കറിയയും …പിന്നെ ശ്യാമും

എന്റെ ജീവിതം വഴിതിരിച്ചു വിട്ടത് പ്രിഡിഗ്രി പരീക്ഷയില്‍ ഇംഗ്ലീഷിന് 300ല്‍ ലഭിച്ച 232 മാര്‍ക്കാണ്. മകനെ എഞ്ജിനീയറാക്കുക എന്ന ലക്ഷ്യവുമായി അച്ഛനമ്മമാര്‍ എന്നെ തിരുവനന്തപുരം ഗവണ്മെന്റ് ആര്‍ട്‌സ് കോളേജില്...

ചുവന്ന മഹാനദി

വിശപ്പിന്റെ മണം ചുവപ്പ്. വേദനയുടെ നിറം ചുവപ്പ്. മരണത്തിന്റെ അടയാളം ചുവപ്പ്. വിമോചനത്തിന്റെ മാര്‍ഗ്ഗവും ചുവപ്പ്.ആദ്യം മുംബൈയിലാണ് ചുവപ്പ് പടര്‍ന്നത്. ഇപ്പോള്‍ ലഖ്‌നൗവിലേക്കും അത് വ്യാപിച്ചിരിക്ക...

നമുക്കിടയിലെ ചോരക്കൊതിയന്മാര്‍

Syam...im worried about this video..is it fake? do u hv any source to find it out? has it been created to panic the nonhindus? a muslim familybfriend of mine forwared it...how come they get such video...
Enable Notifications OK No thanks