Home Authors Posts by V S Syamlal

V S Syamlal

V S Syamlal
664 POSTS 16 COMMENTS
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

ഗസല്‍ മാന്ത്രികനൊപ്പം…

കേരള മീഡിയ അക്കാദമിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ പ്രസ് ഫോട്ടോ ഫെസ്റ്റ് കേരളയുടെ രണ്ടാമങ്കത്തിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായാണ് അനുപ് ജലോട്ടയുടെ ഗസല്‍ സന്ധ്യ നിശ്ചയിച്ചിരുന്നത്. അനുപ...

വിനാശകാലേ വിപരീതബുദ്ധി

സി.പി.എം. എന്ന പാര്‍ട്ടിയുടെ ചരിത്രത്തില്‍ നിര്‍ണ്ണായകമായ സ്ഥാനമുള്ള നേതാവാണ് പ്രകാശ് കാരാട്ട്. സോവിയറ്റ് യൂണിയനില്‍ മിഖായേല്‍ ഗൊര്‍ബച്ചേവിനുള്ള സ്ഥാനവുമായാണ് താരതമ്യം. എന്നാല്‍, ഗൊര്‍ബച്ചേവിന് നേര്‍ ...

പരാജിതനൊപ്പം…

അതെ, ഞാന്‍ മണിക് സര്‍ക്കാരിനൊപ്പമാണ്. അത് സി.പി.എം. എന്ന പാര്‍ട്ടിയോടുള്ള സ്‌നേഹം കൊണ്ടു മാത്രമല്ല. മണിക് സര്‍ക്കാര്‍ എന്ന മനുഷ്യനോടുള്ള സ്‌നേഹമാണ്. അദ്ദേഹത്തെ പോലുള്ളവര്‍ രാഷ്ട്രീയത്തില്‍ അപൂര്‍വ്വമാ...

യഥാര്‍ത്ഥ കലാകാരന്മാര്‍!!

തിയേറ്റര്‍ ഒളിമ്പിക്‌സിന്റെ അവസാന ദിനം ടാഗോര്‍ തിയേറ്ററിലേക്കു കടന്നു ചെല്ലുമ്പോള്‍ ഞെട്ടി. സാധാരണനിലയില്‍ കാര്‍ നിര്‍ത്തിയിടുന്ന സ്ഥലത്ത് ഒരു പ്ലാറ്റ്‌ഫോമും കുറെ ബള്‍ബുകളും. പുരാണത്തിലെ ഏതൊക്കെയോ കഥാ...

ആറ്റുകാലിലെ മദാമ്മപ്പെരുമ

-ഞാന്‍ ദൈവവിശ്വാസിയാണ്. -ആറ്റുകാലമ്മയുടെ ഭക്തനാണ്. -ആറ്റുകാല്‍ അടക്കമുള്ള ക്ഷേത്രങ്ങളില്‍ പോകാറുണ്ട്, പ്രാര്‍ത്ഥിക്കാറുണ്ട്. -വീട്ടിലുള്ള സ്ത്രീകള്‍ പൊങ്കാലയിടുമ്പോള്‍ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്ക...

കടലും മനസ്സും കീഴടക്കിയ കിഴവന്‍

പോരാട്ടത്തിന്റെ പ്രതീകമാണയാള്‍ -സാന്റിയാഗോ. പോരാടാന്‍ നമ്മെ പ്രേരിപ്പിക്കുന്നവന്‍. 84 ദിവസം ഒരു മീന്‍ പോലും കിട്ടാതെ കടലില്‍ അലഞ്ഞുതിരിഞ്ഞ് മടങ്ങേണ്ടി വന്നിട്ടും നിറഞ്ഞ പ്രതീക്ഷയോടെ 85-ാം ദിവസവും കടലി...

രസഭരിതം കംസവധം

രൗദ്രം, അത്ഭുതം, ശൃംഗാരം, ഹാസ്യം, വീരം, കരുണം, ഭയാനകം, ബീഭത്സം, ശാന്തം എന്നീ നവരസങ്ങള്‍ക്കു പുറമെ ഭക്തിയും രസരൂപത്തില്‍ എനിക്കു മുന്നിലൂടെ കയറിയിറങ്ങിപ്പോയി. ഒന്നിനു പുറകെ ഒന്നായി, തങ്ങളുടെ സാന്നിദ്ധ്...

രാജ്യദ്രോഹം നാടകമല്ല

പ്രതിഷേധമെന്ന പേരില്‍ ഇന്ത്യന്‍ കറന്‍സി കത്തിക്കുക. എന്നിട്ടതിനെ നാടകമെന്നു പറയുക. ഈ തോന്ന്യാസത്തിനെ ആവിഷ്‌കാര സ്വാതന്ത്ര്യമെന്നു വിളിക്കാമോ?തിരുവനന്തപുരത്ത് നടക്കുന്ന തിയേറ്റര്‍ ഒളിമ്പിക്‌സിന്റെ ഭാ...

ലേഡി സൂപ്പര്‍ സ്റ്റാര്‍

ശ്രീദേവിയെ എനിക്ക് വലിയ ഇഷ്ടമായിരുന്നു. അവരോട് അടങ്ങാത്ത ആരാധനയായിരുന്നു. എട്ടാം ക്ലാസ്സിലേക്കുള്ള വേനലവധിക്കാലത്ത് കണ്ട മിസ്റ്റര്‍ ഇന്ത്യ എന്ന സിനിമയിലെ മാധ്യമപ്രവര്‍ത്തകയായ സീമയോടു തോന്നിയ ഇഷ്ടം, ബഹ...

കാടുജീവിതം

അട്ടപ്പാടിയിലെ അഗളി ചിണ്ടക്കി ഊരില്‍ മല്ലന്റെയും മല്ലിയുടെയും മകന്‍ മധു. അവന്‍ നല്‍കിയ നടുക്കം അടുത്തൊന്നും വിട്ടുമാറുമെന്ന് തോന്നുന്നില്ല. ദൈന്യതയാര്‍ന്ന അവന്റെ മുഖം മനസ്സില്‍ നിന്നു മായുന്നില്ല. ...
Enable Notifications OK No thanks