Home Authors Posts by V S Syamlal

V S Syamlal

V S Syamlal
664 POSTS 16 COMMENTS
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

ഇരുമ്പഴികള്‍ക്കു പിന്നിലേക്കുള്ള വഴി

വി.കെ.ശശികല തമിഴ്‌നാട് മുഖ്യമന്ത്രിയാവും എന്ന വാര്‍ത്ത കേട്ടപ്പോള്‍ എത്ര കാലത്തേക്ക് എന്ന ചോദ്യമാണ് ആദ്യം മനസ്സിലേക്കോടിയെത്തിയത്. ഫേസ്ബുക്കില്‍ അത് എഴുതിയിടുകയും ചെയ്തു. പല വിധത്തിലുള്ള പ്രതികരണങ്ങളു...

പ്രിന്‍സിപ്പലും ഡയറക്ടറും

വെറുമൊരു പ്രിന്‍സിപ്പലായിരുന്ന എന്നെ നിങ്ങള്‍ ഡയറക്ടറാക്കി മാറ്റിയില്ലേ!!!ഇതൊരു പ്രവചനമാണ്. പ്രിന്‍സിപ്പലായിരുന്ന ലക്ഷ്മി നായരെ പരമാധികാരിയായ ഡയറക്ടറാക്കി മാറ്റി എന്ന പേരിലായിരിക്കും ലോ അക്കാദമിയി...

അണിയറയിലാണ് യഥാര്‍ത്ഥ താരം

റിലീസ് ചെയ്ത് ഒരു മാസം കഴിയുമ്പോള്‍ 741.08 കോടി രൂപയുടെ ഗ്രോസ് കളക്ഷനുമായി ദംഗല്‍ മുന്നേറുകയാണ്. ഇന്ത്യയില്‍ നിന്ന് 539.08 കോടി രൂപയും വിദേശത്തു നിന്ന് 202 കോടി രൂപയുമാണ് കളക്ഷന്‍. ഈ വിജയത്തിന്റെ പേര...

കാര്‍ട്ടൂണ്‍ വധത്തിലെ വര്‍ഗ്ഗീയത

ഏറെ നാളുകള്‍ക്കു ശേഷമാണ് സാബുമോന്‍ വിളിക്കുന്നത്. രാത്രി വളരെനേരം സംസാരിച്ചു. വിഷയം ലോ അക്കാദമി തന്നെ. എന്നെ വിളിക്കും മുമ്പ് അവന്‍ ലക്ഷ്മി നായരോടും സംസാരിച്ചിരുന്നു. ഞാന്‍ എഴുതിയ കുറിപ്പ് അവര്‍ വായിച...

5 വര്‍ഷത്തേക്കുള്ള മാറ്റം!!

തിരുവനന്തപുരം ലോ അക്കാദമിയില്‍ ഒരു സമരം നടക്കുന്നുണ്ട്. എത്രത്തോളം പോകുന്നു എന്ന് നോക്കുകയായിരുന്നു ഇതുവരെ. അതിനാലാണ് എഴുതാതിരുന്നത്. എസ്.എഫ്.ഐ. സമരം ചെയ്യുന്ന ആവേശം കണ്ടപ്പോള്‍ ഉള്ളാലെ ചിരിക്കുകയായിര...

വീര്യമേറിയ പഴയ വീഞ്ഞ്

എന്താണ് ഒരു മികച്ച കായികതാരത്തെ സൃഷ്ടിക്കുന്നത്? കളിക്കളത്തില്‍ കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍, കളിക്കുന്ന ശൈലി, കളിയിലെ മനോഹാരിത. ഇതിലേതെങ്കിലും കൈമുതലാക്കിയ കളിക്കാര്‍ ശ്രദ്ധേയരാവും. എന്നാല്‍, അപൂര്‍വ...

വരൂ… അമേരിക്കന്‍ ചാരനാവാം!!!

ഒരു മാസം 10.25 ലക്ഷം മുതല്‍ 12.75 ലക്ഷം വരെ രൂപ ശമ്പളം കിട്ടുന്ന ജോലിയെക്കുറിച്ച് എന്തു പറയുന്നു? ഒന്നു ശ്രമിച്ചാലോ? പക്ഷേ, ശമ്പളമുണ്ടെങ്കിലും ജോലിയുടെ പേരില്‍ മേനി നടിക്കാനാവില്ല. കാരണം തസ്തിക ഇതാണ് ...

രക്തസാക്ഷി ദിനവും ഗാന്ധിജിയും

1948 ജനുവരി 30. നാഥുറാം വിനായക് ഗോഡ്‌സേ എന്ന ഹിന്ദു തീവ്രവാദിയുടെ വെടിയേറ്റ് മഹാത്മാഗാന്ധി അന്ത്യശ്വാസം വലിച്ചത് അന്നാണ്. രാഷ്ട്രപിതാവിന്റെ ചരമവാര്‍ഷികം പിന്നീടുള്ള വര്‍ഷങ്ങളില്‍ രാജ്യം രക്തസാക്ഷി ദിന...

നന്മയുടെ പ്രതിധ്വനി

സഹജീവികളുടെ സങ്കടങ്ങള്‍ പങ്കിടാനും, കഴിയുമെങ്കില്‍ അവര്‍ക്ക് ആശ്വാസമേകാനും മനുഷ്യത്വമുള്ള എല്ലാവര്‍ക്കും താല്പര്യമുണ്ടാവും. സഹായിക്കാനുള്ള മനഃസ്ഥിതി പ്രാവര്‍ത്തികമാക്കാന്‍ ജീവിതത്തിരക്കുകള്‍ നിമിത്തം ...

അന്ന കാത്തിരിക്കുന്നു, സാമിനായി…

എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടം കോളേജ് വിദ്യാഭ്യാസ കാലമാണെന്നു നിസ്സംശയം പറയാം. 1990കളുടെ കാര്യമാണ് പറയുന്നത്, ഇപ്പോഴത്തെ നെഹ്‌റു കോളേജ് പോലുള്ളവയല്ല. കോളേജ് പഠനത്തിന്റെ ആദ്യ 2 വര്‍ഷം തി...
Enable Notifications OK No thanks