Home Authors Posts by V S Syamlal

V S Syamlal

V S Syamlal
664 POSTS 16 COMMENTS
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

യുഗാന്ത്യം

യുഗാന്ത്യം -അങ്ങനെ വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തു നിന്ന് മഹേന്ദ്ര സിങ് ധോണി പടിയിറങ്ങുമ്പോള്‍ മറ്റെന്താണ് പറയുക! വിരാട് കോലിയുടെ യുഗാരംഭം എന്നൊക്കെ ചിലര്‍...

കുറ്റമാകുന്ന നിശ്ശബ്ദത

നിശ്ശബ്ദത മാന്യതയുടെ ലക്ഷണമായാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. എന്നാല്‍, ചിലപ്പോഴൊക്കെ നിശ്ശബ്ദത കുറ്റമായി മാറാറുണ്ട്. അതു ബോദ്ധ്യപ്പെടാന്‍ മറ്റുള്ളവരുടെ പ്രതികരണം ആവശ്യമായി വന്നേക്കാം. കേരളത്തിലെ ജനസ...

വീട്ടിലെ ഗുസ്തി ഗോദയിലേക്ക്, പിന്നെ വെള്ളിത്തിരയിലേക്ക്

2010 ഒക്ടോബര്‍ 7, വ്യാഴാഴ്ച. ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ അഞ്ചാം ദിനം. കായികമേള റിപ്പോര്‍ട്ട് ചെയ്യാനുള്ള മാതൃഭൂമി സംഘത്തില്‍ ഞാനുണ്ട്. അന്നത്തെ ടീം ക്യാപ്റ്റന്‍ അടുത്തിടെ അന്തരിച്ച വി.രാജഗോപാല്...

വിമലും റിനിയും പിന്നെ ഞാനും

വിളിക്കുന്ന വിവാഹങ്ങളില്‍ പരമാവധി പങ്കെടുക്കാന്‍ ശ്രമിക്കുന്നയാളാണ് ഞാന്‍. മരണവീടുകള്‍ സന്ദര്‍ശിക്കാന്‍ അത്രത്തോളം ശ്രദ്ധ പുലര്‍ത്താറില്ല എന്നും പറയാം. സന്തോഷം പങ്കിടുന്നയത്ര എളുപ്പമല്ല എനിക്ക് സങ്കടം...

ദ ലാ റ്യൂ എന്ന ദുരൂഹത

നോര്‍മന്‍ഡിയിലെ ഗുവേണ്‍സേയില്‍ നിന്ന് ലണ്ടനിലേക്ക് 1821ല്‍ കുടിയേറ്റക്കാരനായി എത്തിയ തോമസ് ദ ലാ റ്യൂ തുടക്കമിട്ട കമ്പനിയാണ് ദ ലാ റ്യൂ. 1831ല്‍ ആദ്യമായി കിട്ടിയ ഇടപാട് ലണ്ടന്‍ കൊട്ടാരത്തിലെ ചീട്ടുകളിക്...

രാഹുലിന്റെ കളത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ കളി

ക്രിയാത്മകമായൊരു പ്രതിപക്ഷം ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് അത്യാവശ്യമാണ്. നല്ലൊരു പ്രതിപക്ഷത്തിന്റെ അസാന്നിദ്ധ്യം ഭരണപക്ഷത്തിന് തോന്നിയ പോലെ പ്രവര്‍ത്തിക്കാന്‍ ധൈര്യമേകും. ഇന്ത്യ ഇപ്പോള്‍ നേരിടുന്ന ...

നിസാറിന് വില്ലത്തിളക്കം

ഏതാണ്ട് ഒരു വര്‍ഷത്തിലേറെ കാലം മുമ്പ് 'എന്നു നിന്റെ മൊയ്തീന്‍' ഇറങ്ങിയ സമയം. ആ ചിത്രത്തിന്റെ സംവിധായകനായ എന്റെ സുഹൃത്ത് ആര്‍.എസ്.വിമലിനെക്കുറിച്ച് എഴുതിയ കുറിപ്പ് വായിച്ച നിസാര്‍ മുഹമ്മദ് തിരുവനന്തപുര...

ചൗക്‌സേ സലാം

ശ്യാം നാരായണ്‍ ചൗക്‌സേ -ഇതാരപ്പാ എന്ന സംശയം സ്വാഭാവികം. നവംബര്‍ 30 ഉച്ചയാവും വരെ ആര്‍ക്കും ഈ മനുഷ്യനെ അറിയുമായിരുന്നില്ല. പക്ഷേ, ഇപ്പോള്‍ അങ്ങനെയല്ല. സെന്‍ട്രല്‍ വെയര്‍ഹൗസിങ് കോര്‍പ്പറേഷനിലെ മുന്‍ എന്...

അമ്മയെ തല്ലിയാലും രണ്ടഭിപ്രായം

എല്ലാ രാജ്യക്കാര്‍ക്കും അവരുടെ ദേശീയ ഗാനം ഒരു വികാരമാണ്. തങ്ങളുടെ രാജ്യത്തോടുള്ള സ്‌നേഹവും ആദരവും പ്രകടിപ്പിക്കാന്‍ ദേശീയ ഗാനം പ്രയോജനപ്പെടുത്താറുണ്ട്. ദേശീയ ഗാനം പാടാനോ, ആദരം പ്രകടിപ്പിക്കാനോ ആരും നി...

പ്രവചിക്കപ്പെട്ട മരണം!!

പുരട്ചി തലൈവി ജയലളിതയ്ക്ക് ജ്യോതിഷത്തില്‍ വലിയ വിശ്വാസമായിരുന്നു. ജ്യോത്സ്യന്മാരുമായി ആലോചിച്ചു മാത്രമേ അവര്‍ പ്രധാനപ്പെട്ട എന്തും ചെയ്യുമായിരുന്നുള്ളൂ. ജ്യോത്സ്യവിധി പ്രകാരം കേന്ദ്രത്തിലെ ഒരു സര്‍...
Enable Notifications OK No thanks