Home Authors Posts by V S Syamlal

V S Syamlal

V S Syamlal
668 POSTS 16 COMMENTS
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

അടിച്ചു… മോ. …നേ…

'എന്നു നിന്റെ മൊയ്തീന്‍' റിലീസായതിനു ശേഷം ആദ്യമായി വിമലിന്റെ കണ്ടു. തിരുവനന്തപുരം പ്രസ് ക്ലബ്ബിനു മുന്നില്‍ അവനെ കാത്തുനിന്ന എന്നെ കണ്ടപാടെ ഓടിവന്ന് കെട്ടിപ്പിടിച്ചു. ഞാന്‍ അവന് ഉമ്മകൊടുത്തു. പിന്നാലെ...

അവിശ്വസനീയം..

ആര്‍.എസ്.വിമല്‍...നീയാണോ ഈ സിനിമയെടുത്തത്? വിശ്വസിക്കാനാവുന്നില്ല. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തിലെ ക്ലാസ് മുറിയില്‍ ബഹളക്കാരായ സഹപാഠികള്‍ക്കിടയിലെ സാത്വികന്‍, ശാന്തന്‍. ലോകത്ത് ആവശ്യമുള്ളതു...

കളിയച്ഛന്‍

ഇന്ന് 'കളിയച്ഛന്‍' കണ്ടു. 2012ല്‍ പൂര്‍ത്തിയായ ചിത്രം. പക്ഷേ, പൂര്‍ണ്ണതോതില്‍ റിലീസ് ആകാന്‍ 2015 ആകേണ്ടി വന്നു.സംവിധായകന്‍ ഫാറൂഖ് അബ്ദുള്‍ റഹ്മാനൊപ്പമിരുന്നാണ് ചിത്രം കണ്ടത്. മനോജ് കെ.ജയന്‍ എന്ന നടന...

മത്സരം ഇത്രത്തോളം അധഃപതിക്കാമോ?

വാര്‍ത്താരംഗത്ത് കടുത്ത മത്സരം നിലനില്‍ക്കുന്നുണ്ട്. ആ മത്സരം ചിലപ്പോഴൊക്കെ സകലസീമകളും ലംഘിക്കാറുമുണ്ട്. വാര്‍ത്താരംഗത്തെ പുത്തന്‍കൂറ്റുകാരായ പോര്‍ട്ടല്‍ രംഗത്താണ് മത്സരത്തിന്റെ ഏറ്റവും ദുഷിച്ച രൂപം പ...

വി.എസ്. ഗ്രൂപ്പിലെ പിണറായി!

വി.എസ്.അച്യുതാനന്ദനും സി.പി.ഐ.എമ്മും രണ്ടു വഴിക്കാണെന്നു വരുത്തി തീര്‍ക്കാന്‍ ചിലര്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നുണ്ടോ?മുന്പ് അങ്ങനെയൊരു ധാരണ പരന്നിരുന്നു എന്നത് ശരി തന്നെ. പാര്‍ട്ടി സംസ്ഥാന -കേന്ദ്ര ന...

ഭക്തിവ്യവസായം

ആദ്യ മൂലധനം 800 രൂപ ഉണ്ടായിരുന്നോ എന്നു സംശയം. എന്നാല്‍, ഇന്നത്തെ ആസ്തി 800 കോടിയിലേറെ രൂപയാണെന്നാണ് അനൗദ്യോഗിക കണക്ക്. അതിലുമേറെയുണ്ടാവും എന്നു വിശ്വസിക്കുന്നവരുമുണ്ട്. ഏറ്റവും വലിയ വ്യവസായ ഭക്തി തന...

റാമേട്ടന്‍

ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നു വരുന്നതാണ് ഈ പുഞ്ചിരി. ഇത് ഓര്‍മ്മയിലെന്നുമുണ്ടാവും. റാമേട്ടന് ആദരാഞ്ജലികള്‍...പത്രപ്രവര്‍ത്തന രംഗത്ത് പിച്ചവെയ്ക്കുന്ന കാലം. എന്‍.ആര്‍.എസ്.ബാബു സാറിന്റെ ശിഷ്യനെന്ന...

മാതൃഭൂമിയില്‍ സംഭവിക്കുന്നത്‌

മാതൃഭൂമിയുമായി ഒരു വ്യാഴവട്ടത്തിലേറെക്കാലം നീണ്ടുനിന്ന ബന്ധം ഞാന്‍ മുറിച്ചുമാറ്റിയിട്ട് മൂന്നു വര്‍ഷം തികഞ്ഞു. മാതൃഭൂമി വീടാനുള്ള തീരുമാനമെടുത്തതിലുള്ള എന്റെ 'ടൈമിങ്' വളരെ കൃത്യമായിരുന്നു എന്നാണ് അവിട...

ഓണപ്പൂക്കളം!!!

അത്തം പത്തിന് പൊന്നോണം. പൊന്നിന്‍ ചിങ്ങ മാസത്തിലെ അത്തം പിറന്നാല്‍ പത്താം നാള്‍ തിരുവോണം എന്നര്‍ത്ഥം. അതായത് അത്തം നാള്‍ മുതല്‍ ഓണത്തിന് തുടക്കമാവുകയാണ്. അന്നാണല്ലോ പൂക്കളമിടുക. മുറ്റത്തെ പൂക്കളം കാണു...

ആവശ്യമില്ലാത്ത വിഷയം!!

'പാല്‍ തന്ന കൈയ്ക്ക് കൊത്തുന്ന പണിയാ നീ കാണിച്ചത്. വെറുതെ ആവശ്യമില്ലാത്ത വിഷയങ്ങളില്‍ എടുത്തുചാടി ഭാവി കുളമാക്കരുത്. പണ്ടേ നിനക്ക് അങ്ങനെയൊരു സ്വഭാവമുണ്ട്. നാരായണന്‍ അഹങ്കാരിയും എടുത്തുചാട്ടക്കാരനും പ...