Reading Time: < 1 minute

വാര്‍ത്താചാനല്‍ ഫ്ലോറില്‍ പോയിരുന്ന് പച്ചക്കള്ളം പറയാന്‍ ഒരുളുപ്പുമില്ല. ഈ പറയുന്നതൊക്കെ ശരിയാണോ എന്നു വിലയിരുത്താനുള്ള സംവിധാനം ചാനലിനുമില്ല. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പാണ് വിഷയം. ആ മണ്ഡലത്തിലെ പഞ്ചായത്തുകള്‍ ആരുടെ ഭരണത്തിലാണ് എന്നെങ്കിലും ഗൃഹപാഠം വേണ്ടതല്ലേ?

ബി.ജെ.പി. ഭരിക്കുന്നു എന്ന് ബി.ആര്‍.എം.ഷഫീര്‍ പറയുന്ന മീനടം ഗ്രാമപഞ്ചായത്തില്‍ ആ പാര്‍ട്ടിക്ക് ഒരു സീറ്റു പോലുമില്ല എന്നതാണ് പരമാര്‍ത്ഥം. വേറൊരു രസമുണ്ട് -ആ പഞ്ചായത്ത് ഭരിക്കുന്നത് ഷഫീറിന്റെ സ്വന്തം യു.ഡി.എഫാണ്. യു.ഡി.എഫ്. 7, എല്‍.ഡി.എഫ്. 5, സ്വത. 1 എന്നിങ്ങനെയാണ് കക്ഷിനില. ഇനി യു.ഡി.എഫ്. = ബി.ജെ.പി. എന്നാണോ ഷഫീര്‍ ഉദ്ദേശിച്ചത് എന്നറിയില്ല.

പുതുപള്ളി നിയമസഭാ മണ്ഡലത്തില്‍ ആകെയുള്ള എട്ടു പഞ്ചായത്തുകളില്‍ വാകത്താനം, പാമ്പാടി, കൂരോപ്പട, അകലക്കുന്നം, മണര്‍കാട്, പുതുപ്പള്ളി പഞ്ചായത്തുകളില്‍ എല്‍.ഡി.എഫിനാണ് ഭരണം. യു.ഡി.എഫ്. ഭരിക്കുന്നത് മീനടം, അയര്‍ക്കുന്നം പഞ്ചായത്തുകള്‍. ബി.ജെ.പി. ചിത്രത്തിലേയില്ല എന്നു സാരം.

പുതുപ്പള്ളിയില്‍ എല്‍.ഡി.എഫ്. -9, യു.ഡി.എഫ്. -7, ബി.ജെ.പി. -2; വാകത്താനം എല്‍.ഡി.എഫ്. – 12, യു.ഡി.എഫ്. – 7, സ്വത. – 1; പാമ്പാടി എല്‍.ഡി.എഫ്. – 12, യു.ഡി.എഫ്. -8; കൂരോപ്പട എല്‍.ഡി.എഫ്. – 7, യു.ഡി.എഫ്. -6, ബി.ജെ.പി. -4; അകലക്കുന്നം എല്‍.ഡി.എഫ്. – 10, യു.ഡി.എഫ്. -5; മണര്‍കാട് എല്‍.ഡി.എഫ്. -10, യു.ഡി.എഫ്. -5, ബി.ജെ.പി. -2; അയര്‍ക്കുന്നം യു.ഡി.എഫ്. -14, എല്‍.ഡി.എഫ്. – 4, ബി.ജെ.പി. -2 എന്നിങ്ങനെയാണ് മറ്റു ഗ്രാമപഞ്ചായത്തുകളിലെ കക്ഷി നില.

ഇത്തരക്കാര്‍ക്ക് എന്തു വിശ്വാസ്യതയാണുള്ളത്? ജനങ്ങളെ നയിക്കാന്‍ കുപ്പായം തയ്പിച്ചിരിക്കുന്നവരില്‍ ഇങ്ങനെയുള്ളവരും. പച്ചക്കള്ളം പറയുന്നയാളെയും കള്ളനെന്നു വിളിക്കണ്ടേ? ഇതിനെക്കുറിച്ച് ഷഫീറിന്റെ പ്രതികരണം അറിയാന്‍ ആഗ്രഹമുണ്ട്.

Previous articleTiger Roars in Jailer
Next articleEchoes of Defiance
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here