Home Authors Posts by V S Syamlal

V S Syamlal

V S Syamlal
668 POSTS 16 COMMENTS
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

ഓര്‍മ്മപ്പെടുത്തല്‍

1987ല്‍ അവിടം വിട്ടതാണ്. തികച്ചും അപ്രതീക്ഷിതമായിരുന്നു ഒരിക്കല്‍ക്കൂടി അവിടേക്കുള്ള കടന്നുചെല്ലല്‍. നിക്കറിട്ടു നടന്ന കാലത്തിന്റെ നിറം പിടിപ്പിച്ച ഓര്‍മ്മകള്‍.ഞങ്ങളുടെ ആ പഴയ സ്‌കൂള്‍ മൈതാനത്തിന് ...

അതിവേഗം ബഹുദൂരം!!!

ഫെബ്രുവരി 29. നാലു വര്‍ഷത്തിലൊരിക്കലാണ് ഈ തീയതി വരിക. ബാക്കി വര്‍ഷങ്ങളില്‍ ഫെബ്രുവരി 28 കഴിഞ്ഞാല്‍ മാര്‍ച്ച് 1 ആണ്. മാസചരിത്രം പറയാനല്ല ഈ തീയതി എടുത്തു പറഞ്ഞത്. ജനുവരി 29 കഴിഞ്ഞ് 1 മാസം തികയുന്ന ദിവസമ...

‘കൊലപാതകം’ ഇങ്ങനെയും!!

കോളേജില്‍ പഠിച്ചിരുന്ന കാലത്ത് മനസ്സിനെ ഉലച്ച ഒരു സിനിമയുണ്ട്. എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരികുമാര്‍ സംവിധാനം ചെയ്ത 'സുകൃതം'. അര്‍ബുദരോഗ ബാധിതനായ മമ്മൂട്ടിയുടെ നായകകഥാപാത്രം രവിവര്‍മ്മ ഒരു ...

സൗഹൃദങ്ങള്‍ നീണാള്‍ വാഴട്ടെ…

മുതിര്‍ന്നവര്‍ ചലിക്കുന്ന പാതയില്‍ കുരുന്നുകള്‍ സഞ്ചരിക്കുകയാണ് പതിവ്. മുതിര്‍ന്നവര്‍ നല്ലതു ചെയ്താല്‍ കുരുന്നുകള്‍ അനുകരിക്കും, തെറ്റു ചെയ്താല്‍ അതും.കണ്ണന്‍ എന്ന പ്രണവ് നായര്‍ എന്റെ മകനാണ്. ആപു എന...

ഉറ്റവരുടെ ആഘോഷം, അവിസ്മരണീയം

ഒപ്പം നടന്നിരുന്ന ഒരു കൂട്ടുകാരന്‍ പെട്ടെന്ന് ഉയരങ്ങളിലേക്ക് കയറിപ്പോവുക. ആ പോക്കു കണ്ട് ബാക്കിയുള്ളവര്‍ അന്തംവിട്ടു നില്‍ക്കുക. അസൂയയോടെ നോക്കുക, തങ്ങള്‍ക്കു വളരാനാവാത്തതില്‍ നിരാശരാവുക. അവന്റെ വീഴ്ച...

പ്രതീക്ഷകള്‍ക്ക് ചിറക്

യൂണിവേഴ്‌സിറ്റി കോളേജിന്റെ ശതോത്തര സുവര്‍ണ്ണജൂബിലി വേളയില്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ കൂട്ട് എന്നത് വലിയൊരാഗ്രഹമാണ്. രാഷ്ട്രീയത്തിന്റെ അതിപ്രസരം ആ കൂട്ടിന് തുരങ്കം വെയ്ക്കുന്ന സാഹചര്യം ഇടയ്ക്കുണ്ടായി...

രാഷ്ട്രീയാതിപ്രസരം

കേരളത്തിലെ രാഷ്ട്രീയാതിപ്രസരവും ട്രേഡ് യൂണിയനിസവും ഇവിടത്തെ വികസനത്തെ തുരങ്കം വെയ്ക്കുന്നുവെന്ന ആക്ഷേപം ഇന്നാട്ടുകാര്‍ തന്നെ ഉയര്‍ത്തുന്നതാണ്. പക്ഷേ, മലയാളികളുടെ ഉയര്‍ന്ന രാഷ്ട്രീയബോധം കേരളം കൈവരിച്ചി...

JOURNALISM

Journalism can never be silent: that is its greatest virtue and its greatest fault. It must speak, and speak immediately, while the echoes of wonder, the claims of triumph and the signs of horror are ...

സ്വാതന്ത്ര്യവും ത്യാഗവും

അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ഭരണഘടനയുടെ വകുപ്പ് 19ല്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. ആ സ്വാതന്ത്ര്യത്തിന്റെ അതിര് എത്രമാത്രമുണ്ടെന്നും ഭരണഘടനയില്‍ തന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. പക്ഷേ, പലരും ഇ...

മാധ്യമഭീകരത

ഞാനൊരു മാധ്യമപ്രവര്‍ത്തകനാണ്. നീതിപൂര്‍വ്വം പ്രവര്‍ത്തിച്ചാല്‍ അഭിമാനിക്കാനും തലയുയര്‍ത്തിപ്പിടിച്ച് നടക്കാനും ഒരു മാധ്യമപ്രവര്‍ത്തകന് സാധിക്കും. ഞാന്‍ തലയുയര്‍ത്തി നടക്കുന്ന ഗണത്തില്‍പ്പെട്ടവനാണ് എന്...