കോട്ടയം ജില്ലയിലെ പുതുപ്പള്ളി കാരോട്ടു വള്ളക്കാലില്‍ കെ.ഒ.ചാണ്ടിയുടെ മകന്‍ ഉമ്മന്‍ചാണ്ടി ഇന്ന് ഹൈക്കോടതിയില്‍ സ്വകാര്യ അന്യായം സമര്‍പ്പിച്ചു. ഓര്‍ക്കുക, മുഖ്യമന്ത്രി എന്ന നിലയിലല്ല, മറിച്ച് സ്വകാര്യ വ്യക്തിയായിട്ടാണ് ഹര്‍ജി. ഇതിന്മേലുള്ള തീരുമാനം എന്തോ ആകട്ടെ, ചില സവിശേഷതകള്‍ ഈ ഹര്‍ജിക്കുണ്ട്.
പുറത്തുവരുന്ന വിവരങ്ങള്‍ പ്രകാരം ഹര്‍ജിയിലെ ഒന്നാം എതിര്‍കക്ഷി കേരള സംസ്ഥാനം അഥവാ കേരള സര്‍ക്കാരാണ്. കേരള സര്‍ക്കാരിനെ നയിക്കുന്ന മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനല്ല, ഉമ്മന്‍ചാണ്ടിയാണ്. തനിക്കെതിരെ സ്വയം ഹര്‍ജി നല്‍കുകയാണോ ഉമ്മന്‍ചാണ്ടി ചെയ്തത്?
ഇനിയുമുണ്ട് തമാശ. ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജിയില്‍ വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് എതിര്‍കക്ഷിയാണ്. തന്റെ മന്ത്രിസഭയിലെ ഒരംഗത്തെ എതിര്‍കക്ഷിയാക്കി ഉമ്മന്‍ചാണ്ടി ഹര്‍ജി നല്‍കുന്നു. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വത്തെ ഇതു ബാധിക്കില്ലേ?
ആര്യാടന്‍ മുഹമ്മദിന്റെ പി.എ.കേശവന്‍, പി.ഡി.ജോസഫ്, സരിത എസ്.നായര്‍ എന്നിങ്ങനെ വേറെയും എതിര്‍കക്ഷികളുണ്ട്. അപ്പോൾ, ആര്യാടനും സരിതയും ഒരേ ഗണത്തില്‍പ്പെടുത്തേണ്ടവരാണെന്ന് ഉമ്മന്‍ചാണ്ടി പരോക്ഷമായി സമ്മതിച്ചിരിക്കുന്നു.
സ്വന്ത്രം മന്ത്രിസഭയിലെ ഒരംഗത്തോട് മുഖ്യമന്ത്രിക്ക് അവിശ്വാസമുള്ള സാഹചര്യത്തില്‍ അദ്ദേഹത്തെ പുറത്താക്കണ്ടേ? മിസ്റ്റര്‍ ആര്യാടന്‍ മുഹമ്മദ്, ഉമ്മന്‍ചാണ്ടിക്കു കീഴില്‍ വൈദ്യുതി മന്ത്രിയായിരിക്കാന്‍ നിങ്ങള്‍ക്ക് യോഗ്യതയില്ല..
ഈ കേസ് ഇനി ഭാവിയില്‍ എങ്ങനെയാ വിശേഷിപ്പിക്കപ്പെടുക?
Oommen Chandy v/s State of Kerala എന്നോ?
അതായത് Oommen Chandy v/s Oommen Chandy എന്ന്.
അപ്പോള്‍ Oommen Chandy v/s Oommen Chandy = Oommen Chandy!!
നിയമപരമായി എന്റെ സംശയങ്ങള്‍ വിഡ്ഡിത്തമായിരിക്കാം. പക്ഷേ, കേരളത്തിലെ ഏതൊരു സാധാരണ വോട്ടര്‍ക്കും തോന്നുന്ന സംശയങ്ങളാണിത്!!!
ഇതുവരെ ഇക്കാര്യം ആരും ജനശ്രദ്ധയിൽ കൊണ്ടൂവന്നിട്ടില്ല. കഥ എന്തായിരുന്നു? ഓർക്കുന്നില്ല.
ഇത്രയും വലിയ പാതകം ഏതായാലും തോമസ് ചണ്ടി ചെയ്തിട്ടില്ല. ( ഇതു സ്വന്തം മന്ത്രി സഭാംഗത്തിനെതിരേ മുഖ്യമന്ത്റ്റിയുടേതാണല്ലോ) ഞാനിതു ഷെയർ ചെയ്യുന്നു.
എന്തായിരുന്നു കേസിലെ വിഷയം ?
സോളാർ ഉപകഥകളില്‍ ഒന്ന്..
ഇത് അറിഞ്ഞിരുന്നേൽ ആ പാവം റഹീം ഇന്ന് ഷാനിയുടെ മുന്നിൽ ഇരുന്ന് വെള്ളം കുടിക്കില്ലായിരുന്നു.☺☺
ഗൃഹപാഠം ചെയ്യണം… ഹ ഹ ഹ
ഒരു ചാണ്ടിക്കൊരു മറു ചാണ്ടി.