Reading Time: 3 minutes

എലത്തൂർ ട്രെയ്ൻ തീവെയ്പ് കേസിലെ പൊലീസ് അന്വേഷണം സംബന്ധിച്ച് മാതൃഭൂമി കൊടുത്ത ഹർജി ഹൈക്കോടതി തീർപ്പാക്കിയിട്ടുണ്ട്. പ്രതിയുടെ ചിത്രമെടുക്കുന്നത് മാധ്യമപ്രവർത്തകൻറെ ജോലിയാണെന്ന് ഹൈക്കോടതി പറഞ്ഞുവെന്നാണ് ഇന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പൊലീസ് അറസ്റ്റു ചെയ്ത പ്രതിയുടെ ഫോട്ടോ മാധ്യമപ്രവർത്തകർ എടുക്കുന്നത് എങ്ങനെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തലാകുമെന്നു ചോദിച്ച കോടതി തിരിച്ചറിയൽ പരേഡ് നടത്തേണ്ടതാണെങ്കിൽ പ്രതിയുടെ മുഖം മറച്ചുകൊണ്ടുവരണമെന്നും അഭിപ്രായപ്പെട്ടുവത്രേ.

സ്വന്തം ഹർജിയിലെ വിധി സംബന്ധിച്ച വാർത്ത മാതൃഭൂമി വളരെ ആവേശപൂർവ്വം ഇന്നത്തെ പ്രധാന വാർത്തയാക്കിയിട്ടുണ്ട്. എന്നാൽ കോടതിയിൽ നിന്നു ലഭിച്ച വിധിപ്പകർപ്പിൽ മാതൃഭൂമിയുടെ വാർത്തയിൽ പറയുന്ന കാര്യങ്ങളാണോ ഉള്ളത്? അല്ല തന്നെ. വിധിയും വാർത്തയും തമ്മിലുള്ള വ്യത്യാസം മനസ്സിലാവണമെങ്കിൽ ഈ കേസിലെ വിധിയിൽ എഴുതിയിരിക്കുന്നത് കൃത്യമായി അറിയണം.

Therefore, this writ petition is disposed of in the following manner:

ആയതിനാൽ, ഈ റിട്ട് ഹർജി താഴെപ്പറയുന്ന പ്രകാരം തീർപ്പാക്കുന്നു:

i. The submission of the Government Pleader that there is no police harassment from the side of respondents 1 to 3 and the police is only doing their duties in accordance with the provisions of the Criminal Procedure Code is recorded.

1 മുതൽ 3 വരെ എതിർകക്ഷികളിൽ (ചേവായുർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ, കോഴിക്കോട് ഡി.വൈ.എസ്.പി., കോഴിക്കോട് ജില്ലാ പൊലീസ് മേധാവി) നിന്ന് ഒരു വിധത്തിലുള്ള പൊലീസ് പീഡനവും ഉണ്ടായിട്ടില്ലെന്നും ക്രിമിനൽ നടപടിക്രമമനുസരിച്ച് തങ്ങളിൽ നിക്ഷിപ്തമായ ചുമതലകൾ നിറവേറ്റുക മാത്രമാണ് പൊലീസ് ചെയ്തതെന്നുമുള്ള സർക്കാർ അഭിഭാഷകൻറെ സമർപ്പണം രേഖപ്പെടുത്തുന്നു.

ii. The 4th respondent will look into Exts.P6 and P14 and take appropriate steps in accordance with law after giving an opportunity of hearing to a Neutral representative of the petitioners, as expeditiously as possible, at any rate, within a period of one month from the date of receipt of a certified copy of this judgment.

എക്സിബിറ്റ് പി 6 (മാതൃഭൂമി ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്ററുടെ പരാതി), എക്സിബിറ്റി പി 14 (മാതൃഭൂമി മാനേജിങ് ഡയറക്ടറുടെ പരാതി) എന്നിവ നാലാം എതിർകക്ഷി (സംസ്ഥാന പൊലീസ് മേധാവി) പരിശോധിച്ച്, പരാതിക്കാരുടെ നിഷ്പക്ഷ പ്രതിനിധിക്ക് കാര്യങ്ങൾ ബോധിപ്പിക്കാനുള്ള അവസരം കൊടുത്ത ശേഷം നിയമമനുസരിച്ച് എത്രയും പെട്ടെന്ന്, ഈ വിധിപ്പകർപ്പ് കിട്ടി ഒരു മാസത്തിനകം തീർപ്പാക്കണം.

iii. I make it clear that the police is free to continue with the investigation based on Ext.P4 FIR and take appropriate steps in accordance with law.

എക്സിബിറ്റ് പി 4 എഫ്.ഐ.ആർ. (ക്രൈം നമ്പർ 322/2023) അനുസരിച്ച് അന്വേഷണം തുടരാനും നിയമപ്രകാരമുള്ള ഉചിതമായ നടപടികൾ സ്വീകരിക്കാനും പൊലീസിന് സ്വാതന്ത്ര്യമുണ്ടാകുമെന്ന് ഞാൻ വ്യക്തമാക്കുന്നു.

iv. If any notice is issued by the police authorities in connection with Ext.P4 FIR, the petitioners will co-operate with the police.

എക്സിബിറ്റ് പി 4 എഫ്.ഐ.ആർ. (ക്രൈം നമ്പർ 322/2023) അനുസരിച്ച് എന്തെങ്കിലും നോട്ടീസ് പൊലീസ് അധികാരികൾ നല്കുകയാണെങ്കിൽ പരാതിക്കാർ പൊലീസുമായി സഹകരിക്കേണ്ടതാണ്.

Sd/-
P.V.KUNHIKRISHNAN
JUDGE

ഒപ്പ്/-
പി.വി.കുഞ്ഞികൃഷ്ണൻ
ജഡ്ജി

ചുരുക്കിപ്പറഞ്ഞാൽ പൊലീസിന് കേസ് അന്വേഷണവുമായി മുന്നോട്ടുപോകാം.
പൊലീസ് നോട്ടീസ് നല്കി വിളിപ്പിച്ചാൽ മാതൃഭൂമിയിൽ നിന്ന് കേസിലുൾപ്പെട്ടവർ ഹാജരാകണം.
മാതൃഭൂമിയിൽ നിന്നു തനിക്കു ലഭിച്ച പരാതികൾ സംസ്ഥാന പൊലീസ് മേധാവി പരിശോധിച്ച് ഒരു മാസത്തിനകം നിയമപ്രകാരമുള്ള നടപടിയെടുക്കണം.
ഇതാണോ ഇന്നത്തെ മാതൃഭൂമി പത്രത്തിലെ പ്രധാന വാർത്തയുടെ ഉള്ളടക്കം?

പൊലീസിന് അന്വേഷണവുമായി മുന്നോട്ടു പോകാമെന്നു പറയുന്നത് എങ്ങനെയാണ് പൊലീസിന് തിരിച്ചടിയാവുക?
കോടതിയുടെ വാക്കാലുള്ള പരാമർശത്തിന് വക്കീൽ മറുപടി നല്കുന്നതോടെ അവിടെത്തന്നെ തീരുമാനമാകും.
വക്കീലിന്റെ ആ മറുപടി കൂടി പരിഗണിച്ച ശേഷമാണ് ജഡ്ജി വിധി എഴുതുന്നത്.
ജഡ്ജി കോടതിയിൽ എന്തു പറയുന്നു എന്നതല്ല, വിധിയിൽ അദ്ദേഹം എന്തെഴുതുന്നു എന്നതാണ് പ്രധാനം.

അങ്ങനെ അല്ലെന്നുണ്ടോ?
നിയമം അറിയുന്നവർ പറയട്ടെ.
മാതൃഭൂമി നടത്തിയിരിക്കുന്നത് കോടതി വിധിയുടെ ദുർവ്യാഖ്യാനമാണ്.

Previous articleThe ‘Inhuman’ Anchor
Next articleഒരു മാസപ്പടിക്കഥ
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here