Reading Time: 2 minutes

പ്രൊഫഷണലുകൾ വിരാജിക്കുന്ന സമൂഹമാധ്യമ ഇടമാണ് LinkedIn. വളരെ ഗൗരവമായ ചർച്ചകൾ നടക്കുന്ന ഇടമാണെന്നു സങ്കല്പം. വലിയ കമ്പനി മേധാവികളും ഐ.എ.എസ്. -ഐ.പി.എസ്. ഉദ്യോഗസ്ഥരുമെല്ലാം അവിടെയുണ്ട്. തൊഴിൽ ഒഴിവുകൾ വരുന്നു എന്നതാണ് ഇവിടം ചെറുപ്പക്കാർക്ക് പ്രിയങ്കരമാക്കുന്നത്. അതിനാൽത്തന്നെ വ്യാജ ഐഡികൾ ഇല്ല എന്നു പറയാം. ഉള്ളവരെല്ലാം തങ്ങളെ സംബന്ധിച്ച വിവരങ്ങൾ കൃത്യമായി പറയുന്നു.

LinkedIn അംഗങ്ങളെ നമ്മുടെ connections എന്നാണ് പറയുക. ഈ ബന്ധങ്ങളെ ഒന്നാം തലം, രണ്ടാം തലം, മൂന്നാം തലം എന്നിങ്ങനെ വിഭജിച്ചിട്ടുണ്ട്. നേരിട്ടു ബന്ധമുള്ളവർ ഒന്നാം തലം അഥവാ 1st level. നമുക്കു ബന്ധമില്ലെങ്കിലും നേരിട്ടു ബന്ധമുള്ളവരുടെ ബന്ധത്തിലുള്ളവർ രണ്ടാം തലം അഥവാ 2nd level. ഇത്തരത്തിൽ രണ്ടാം തലത്തിലുള്ളവരുടെ ബന്ധത്തിലുള്ളവർ മൂന്നാം തലം അഥവാ 3rd level.

LinkedIn ഇടയ്ക്കിടെ connection suggest തരാറുണ്ട്. നമ്മൾ അഭ്യർത്ഥന നടത്തി അവർ അംഗീകരിച്ചാൽ ഒന്നാം തല ബന്ധമാവും. ഇത്തരത്തിൽ 1990 പേരുമായി നിലവില്‍ ഒന്നാം തല ബന്ധം എനിക്കുണ്ട്. എനിക്ക് കഴിഞ്ഞ ദിവസം വന്ന connection suggest ആണ് മുൻ ചീഫ് സെക്രട്ടറി ജിജി തോംസന്റേത്. ഒരു കൗതുകത്തിന് അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങൾ വായിച്ചു നോക്കി. വളരെ വിശദമായി തന്നെ എഴുതിവെച്ചിട്ടുണ്ട്.

    • മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ്
    • കേരള സർക്കാരിലെ മുൻ ചീഫ് സെക്രട്ടറി
    • ചെയർമാൻ കെ.എസ്.ഐ.ഡി.സി.

മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി 2016 മാർച്ച് മുതൽ പ്രവർത്തിക്കുന്നു എന്നാണ് ജിജി തോംസണ്‍ അവകാശപ്പെടുന്നത്. ഇതിനൊപ്പം 2015 ജൂൺ മുതൽ കെ.എസ്.ഐ.ഡി.സി. ചെയർമാനായും പ്രവർത്തിക്കുന്നു. 2015 ജനുവരി മുതൽ 2016 ഫെബ്രുവരി വരെ ചീഫ് സെക്രട്ടറി ആയിരുന്നുവെന്നും പറയുന്നു.

ചീഫ് സെക്രട്ടറി സ്ഥാനം സംബന്ധിച്ച വിവരം സത്യമാണ്. അതിനു ശേഷമുള്ളത് എത്രമാത്രം ശരിയാണ്? മുഖ്യമന്ത്രി പിണറായി വിജയന്റെ ഉപദേശകനാണോ ജിജി തോംസൺ? 4 വർഷവും 5 മാസവുമായി ഇങ്ങനെ തുടരുന്നു എന്ന് അവകാശപ്പെട്ടിരിക്കുന്നതാണ് ഈ സംശയത്തിനാധാരം. അതുപോലെ 5 വർഷവും 2 മാസവുമായി അദ്ദേഹം കെ.എസ്.ഐ.ഡി.സി. ചെയർമാൻ സ്ഥാനത്തു തുടരുകയാണോ?

LinkedIn ഒരു സൗഹൃദ കൂട്ടമല്ല. ഒരു പരിചയവുമില്ലാത്ത പ്രൊഫഷണലുകൾ സ്വയം സാക്ഷ്യപ്പെടുത്തി നൽകുന്ന വിവരങ്ങൾ കണ്ടിട്ടാണ് വിലയിരുത്തലുകൾ നടക്കുന്നത്. അത്തരത്തിൽ ജിജി തോംസണെപ്പറ്റി LinkedIn ഇന്ന് 2020 ജൂലൈ 3ന് എനിക്കു നൽകിയ വിവരമാണ്.

ശരിയായ വിവരങ്ങൾ നൽകേണ്ടത് ഉത്തരവാദിത്തപ്പെട്ടവരുടെ ചുമതലയാണ്. 4 വർഷത്തിലേറെയായി കേരള മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാണ് എന്ന തെറ്റായ വിവരം ജിജി തോംസൺ നൽകിയിരിക്കുന്നത് എന്തിനാവും?

Previous articleമണപ്പുറത്തെ ‘പള്ളി’യുടെ നിയമവശം
Next articleകളിമണ്ണു പോലെ കുഴഞ്ഞു
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here