? ഇങ്ങോട്ടു വരാന്‍ തിരക്കുകൂട്ടുന്നതെന്തിനാ?
= ഞങ്ങളുടെ ജിവിതം സുരക്ഷിതമാക്കാന്‍.
? എങ്ങനാണ് നിങ്ങള്‍ സുരക്ഷിതരാകുന്നത്?
= സുരക്ഷയുള്ള കേരളത്തില്‍ വന്നാല്‍ ഞങ്ങളും സുരക്ഷിതരാവും.
? എങ്ങനാണ് കേരളം സുരക്ഷിതമായത്?
= സര്‍ക്കാരും ജനങ്ങളും ഒത്തൊരുമിച്ചു ശ്രമിച്ചതുകൊണ്ട്.
? അവര്‍ എങ്ങനെയാണ് ശ്രമിച്ചത്?
= സര്‍ക്കാരിന്‍റെ നിര്‍ദ്ദേശങ്ങളുമായി ജനങ്ങള്‍ പൂര്‍ണ്ണമനസ്സോടെ സഹകരിച്ചു.
? കേരളത്തിന്റെ വിജയം ജനങ്ങളുടെ വിജയമാണ് അല്ലേ?
= അതെ, സര്‍ക്കാരിന്റെ കൃത്യമായ സംവിധാനത്തോടു സഹകരിച്ച ജനങ്ങള്‍ സുരക്ഷിതരായി.
? സുരക്ഷയെങ്ങനെ നിലനിര്‍ത്തും?
= ഈ സംവിധാനം നിലനിര്‍ത്തണം.
? സംവിധാനമെങ്ങനെ നിലനിര്‍ത്തും?
= സര്‍ക്കാര്‍ പറയുന്നത് അനുസരിക്കണം.
? ഈ സംവിധാനം തകര്‍ന്നാലോ?
= കേരളത്തിലെ സുരക്ഷ ഇല്ലാതാവും.
? സുരക്ഷ ഇല്ലാത്തിടത്തേക്കു വന്നിട്ടു വല്ല കാര്യവുമുണ്ടോ?
= ഒരു കാര്യവുമില്ല.
ഇത്രേയുള്ളൂ കാര്യം.
കേരളത്തില്‍ ഇപ്പോഴുള്ള സുരക്ഷ അപകടത്തിലായാല്‍ അതു ബാധിക്കുന്നത് ഇങ്ങോട്ടു വരുന്നവരെ കൂടിയാണ്.
അതുകൊണ്ടാണ് കേരളത്തിന്റെ സുരക്ഷയുള്ള അന്തരീക്ഷം സംരക്ഷിക്കണം എന്നു പറയുന്നത്.
അതുകൊണ്ടാണ് സര്‍ക്കാരിനെ അറിയിച്ച ശേഷം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചു വരണമെന്നു പറയുന്നത്.
നിങ്ങള്‍ വെറുതെയിങ്ങ് ഇടിച്ചുകയറി വന്ന് ഇവിടെല്ലാം കുളമാക്കിയാല്‍ പിന്നെ വന്നിട്ടെന്താണ് കാര്യം?
നിങ്ങള്‍ കുഴപ്പത്തിലാവും, ഇവിടുള്ളവരെയും കുഴപ്പത്തിലാക്കും.
ഇതരസംസ്ഥാനങ്ങളില്‍ നിന്നു വരുന്നവര്‍ പാസെടുക്കുന്നത് എന്തിന്?
ആരോഗ്യപ്രവര്‍ത്തകര്‍ വാര്‍ഡുതലത്തില്‍ അപേക്ഷകരുടെ വീടുകളില്‍ പോയി ക്വാറന്റൈന്‍ സൗകര്യമുണ്ടോ എന്നു നോക്കും.
സ്വന്തം വീടുകളില്‍ സൗകര്യം ഇല്ലാത്തവര്‍ക്ക് ക്വാറന്റൈന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തും.
ഓരോ ആളെയും വൈദ്യ പരിശോധന നടത്തി അവര്‍ എത്തേണ്ടിടത്ത് എത്തി എന്നുറപ്പിച്ചാണ് സര്‍ക്കാര‍് സുരക്ഷ ഉറപ്പാക്കുന്നത്.
അതിനാണ് പാസ്.
അതാണ് സംവിധാനം.
ഇതുവരെ 97247 പ്രവാസികള്‍ റോഡ്, റെയില്‍, കടല്‍, വായു മാര്‍ഗ്ഗങ്ങളില്‍ എത്തിക്കഴിഞ്ഞു.
വാഹനത്തില്‍ 82678, വിമാനത്തില്‍ 8390, ട്രെയിനില്‍ 4558, കപ്പലില്‍ 1621.
അവരില്‍ വളരെ കുറച്ചു പേര്‍ക്കു മാത്രമാണ് കോവിഡ്-19 സ്ഥിരീകരിച്ചത്.
വളരെ കുറച്ച് എന്നു പറഞ്ഞാല്‍ വളരെ വളരെ കുറച്ച് -0.5 ശതമാനത്തിലും താഴെ.
അവരെയെല്ലാം ചികിത്സിച്ചു ഭേദമാക്കാനാവും എന്ന ആത്മവിശ്വാസവും കേരളത്തിനുണ്ട്.
ഇവര്‍ വന്നത് വ്യവസ്ഥാപിത മാര്‍ഗ്ഗങ്ങളിലൂടെ ആയതിനാലാണ് തിരിച്ചറിയാനും പ്രതിരോധം ചമയ്ക്കാനും കഴിഞ്ഞത്.
പ്രവാസികളോടു സംസാരിക്കുന്നവരെ പോലും ക്വാറന്റൈന്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടത് ചില രാഷ്ട്രീയ നേതാക്കളാണ്.
അത് അവരുടെ രാഷ്ട്രീയ താല്പര്യം നടത്തിയെടുക്കാനുള്ള ശ്രമമായിരുന്നു.
അതിവിടെ ആരും മൈന്‍ഡ് ചെയ്യുന്നില്ല.
നിങ്ങള്‍ തീര്‍ച്ചയായും വരണം.
നിങ്ങളെ ഞങ്ങള്‍ക്കു ഭയമില്ല.
പക്ഷേ, ഇവിടുള്ള സുരക്ഷ നിലനിര്‍ത്താനുള്ള ബാദ്ധ്യത നിങ്ങളുടേതു കൂടിയാണെന്ന് മറക്കാതിരിക്കുക.