വാര്‍ത്താചാനല്‍ ഫ്ലോറില്‍ പോയിരുന്ന് പച്ചക്കള്ളം പറയാന്‍ ഒരുളുപ്പുമില്ല. ഈ പറയുന്നതൊക്കെ ശരിയാണോ എന്നു വിലയിരുത്താനുള്ള സംവിധാനം ചാനലിനുമില്ല. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പാണ് വിഷയം. ആ മണ്ഡലത്തിലെ പഞ്ചായത്തുകള്‍ ആരുടെ ഭരണത്തിലാണ് എന്നെങ്കിലും ഗൃഹപാഠം വേണ്ടതല്ലേ?
ബി.ജെ.പി. ഭരിക്കുന്നു എന്ന് ബി.ആര്‍.എം.ഷഫീര്‍ പറയുന്ന മീനടം ഗ്രാമപഞ്ചായത്തില്‍ ആ പാര്‍ട്ടിക്ക് ഒരു സീറ്റു പോലുമില്ല എന്നതാണ് പരമാര്‍ത്ഥം. വേറൊരു രസമുണ്ട് -ആ പഞ്ചായത്ത് ഭരിക്കുന്നത് ഷഫീറിന്റെ സ്വന്തം യു.ഡി.എഫാണ്. യു.ഡി.എഫ്. 7, എല്‍.ഡി.എഫ്. 5, സ്വത. 1 എന്നിങ്ങനെയാണ് കക്ഷിനില. ഇനി യു.ഡി.എഫ്. = ബി.ജെ.പി. എന്നാണോ ഷഫീര്‍ ഉദ്ദേശിച്ചത് എന്നറിയില്ല.
പുതുപള്ളി നിയമസഭാ മണ്ഡലത്തില്‍ ആകെയുള്ള എട്ടു പഞ്ചായത്തുകളില്‍ വാകത്താനം, പാമ്പാടി, കൂരോപ്പട, അകലക്കുന്നം, മണര്‍കാട്, പുതുപ്പള്ളി പഞ്ചായത്തുകളില്‍ എല്‍.ഡി.എഫിനാണ് ഭരണം. യു.ഡി.എഫ്. ഭരിക്കുന്നത് മീനടം, അയര്‍ക്കുന്നം പഞ്ചായത്തുകള്‍. ബി.ജെ.പി. ചിത്രത്തിലേയില്ല എന്നു സാരം.
പുതുപ്പള്ളിയില്‍ എല്‍.ഡി.എഫ്. -9, യു.ഡി.എഫ്. -7, ബി.ജെ.പി. -2; വാകത്താനം എല്‍.ഡി.എഫ്. – 12, യു.ഡി.എഫ്. – 7, സ്വത. – 1; പാമ്പാടി എല്‍.ഡി.എഫ്. – 12, യു.ഡി.എഫ്. -8; കൂരോപ്പട എല്‍.ഡി.എഫ്. – 7, യു.ഡി.എഫ്. -6, ബി.ജെ.പി. -4; അകലക്കുന്നം എല്‍.ഡി.എഫ്. – 10, യു.ഡി.എഫ്. -5; മണര്‍കാട് എല്‍.ഡി.എഫ്. -10, യു.ഡി.എഫ്. -5, ബി.ജെ.പി. -2; അയര്‍ക്കുന്നം യു.ഡി.എഫ്. -14, എല്‍.ഡി.എഫ്. – 4, ബി.ജെ.പി. -2 എന്നിങ്ങനെയാണ് മറ്റു ഗ്രാമപഞ്ചായത്തുകളിലെ കക്ഷി നില.
ഇത്തരക്കാര്‍ക്ക് എന്തു വിശ്വാസ്യതയാണുള്ളത്? ജനങ്ങളെ നയിക്കാന്‍ കുപ്പായം തയ്പിച്ചിരിക്കുന്നവരില്‍ ഇങ്ങനെയുള്ളവരും. പച്ചക്കള്ളം പറയുന്നയാളെയും കള്ളനെന്നു വിളിക്കണ്ടേ? ഇതിനെക്കുറിച്ച് ഷഫീറിന്റെ പ്രതികരണം അറിയാന്‍ ആഗ്രഹമുണ്ട്.