Reading Time: 2 minutes

Camouflaged എന്ന വാക്കിന് എന്താണ് അർത്ഥം?

‘ഒളിപ്പിച്ച നിലയിൽ’ എന്നു ഞാൻ പറയും. എന്നാൽ മനോരമ ന്യൂസിലെ അവതാരക പറയുന്നത് camouflaged എന്നാൽ ‘തോന്നിക്കുന്നത്’ എന്നാണ് അർത്ഥമെന്ന്! അവതാരകയ്ക്ക് വെറുതെയെങ്കിലും ആ ഡിക്ഷണറി ഒന്നു നോക്കാമായിരുന്നു. ഗൂഗിൾ ചെയ്താൽ മതി.

camouflage /ˈkaməflɑːʒ/

      • hide or disguise the presence of a person, animal, or object
      • conceal the existence of something undesirable

Synonyms: disguise, hide, conceal, keep hidden, mask, screen, veil, cloak, cover, cover up, obscure, shroud

എന്താണ് തർക്കവിഷയമായ വാക്യം?

“The aforesaid consignment was found camouflaged in diplomatic baggage from UAE that is exempted from inspection as per the Vienna Convention.”

“യു.എ.ഇയിൽ നിന്നു വന്ന, വിയന്ന പ്രഖ്യാപനമനുസരിച്ച് പരിശോധനയിൽ നിന്ന് ഒഴിവാക്കിയിട്ടുള്ള ഡിപ്ലോമാറ്റിക് ബാഗേജിൽ ഒളിപ്പിച്ച നിലയിലാണ് മേൽപ്പറഞ്ഞ പാക്കറ്റ് കണ്ടെത്തിയത്.”

ഇതാണ് യഥാർത്ഥ പരിഭാഷ. ബഹുമാന്യ അവതാരക പറഞ്ഞ പോലെ ഡിപ്ലോമാറ്റിക് ബാഗേജ് എന്നു തോന്നിക്കുന്ന എന്നാവണമെങ്കിൽ camouflaged in diplomatic baggage എന്നതിനു പകരം camouflaged as diplomatic baggage എന്നാവണം. IN എന്നതിനെ AS എന്ന് അവര്‍ സൗകര്യപൂര്‍വ്വം വായിച്ചത് വെറുതെയല്ല. ഇത് വാര്‍ത്താവധമാണ്. പച്ചക്കള്ളമാണ്.

ഇംഗ്ലീഷില്‍ preposition എന്നു പറഞ്ഞൊരു സംഗതിയുണ്ട്.

A preposition is a word used to link nouns, pronouns, or phrases to other words within a sentence. They act to connect the people, objects, time and locations of a sentence. Prepositions are usually short words, and they are normally placed directly in front of nouns. A nice way to think about prepositions is as the words that help glue a sentence together. They do this by expressing position and movement, possession, time and how an action is completed.

ഈ preposition വളരെ പ്രധാനപ്പെട്ടതാണ്. ഇത്തിരിക്കുഞ്ഞനാണെങ്കിലും ശ്രദ്ധിച്ചുപയോഗിച്ചില്ലെങ്കിൽ അർത്ഥം മാറ്റിക്കളയും. അതായത് ഒന്നിനു പകരം മറ്റൊന്ന് ഉപയോഗിക്കാൻ പറ്റില്ല എന്നർത്ഥം. മാത്രവുമല്ല അവതാരക പറഞ്ഞ പോലെ “തോന്നിപ്പിക്കുക” മാത്രമാണെങ്കിൽ ‘exempted from inspection as per the Vienna Convention’ അഥവാ ‘വിയന്ന പ്രഖ്യാപനമനുസരിച്ച് പരിശോധനയിൽ നിന്ന് ഒഴിവാക്കിയിട്ടുള്ള’ എന്ന ഭാഗം വരുമായിരുന്നില്ല. തോന്നിപ്പിക്കലിന് വിയന്ന പ്രഖ്യാപനത്തിന്റെ പിന്തുണ ആവശ്യമില്ലല്ലോ!

ഇനി പത്രക്കുറിപ്പ് പോരെങ്കില്‍ കേസ് അന്വേഷണം എന്‍.ഐ.എയെ ഏല്പിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം 2020 ജൂലൈ 8ന് പുറപ്പെടുവിച്ച നമ്പര്‍ 11011/49/2020/NIA ഉത്തരവ് നോക്കാം. അതില്‍ വ്യക്തമായി എഴുതിവെച്ചിട്ടുണ്ട്. And whereas, the aforesaid consignment was camouflaged in diplomatic baggage from UAE that is exempted from inspection as per the Vienna Convention. പത്രക്കുറിപ്പിലെ വാചകം ഉത്തരവില്‍ നിന്ന് അതേപടി പകര്‍ത്തിയതാണെന്നു സാരം. ഇതിലെ camouflaged in diplomatic baggage എന്ന പ്രയോഗം പ്രത്യേകം ശ്രദ്ധിക്കുമല്ലോ.

വിവരദോഷം ഒരു കുറ്റമല്ല.
പക്ഷേ, മനഃപൂർവ്വം കള്ളം പറഞ്ഞതാണെങ്കിൽ മാപ്പില്ല.

 


ഇമ്മാതിരി ഉഡായ്പ്പുകൾ വരുമെന്നുള്ളതിനാൽ വാർത്താക്കുറിപ്പ് വന്നപ്പോൾ തന്നെ അതു പൂർണ്ണമായി മലയാളത്തിൽ പരിഭാഷപ്പെടുത്തി ഞാൻ പോസ്റ്റിയിരുന്നു. താല്പര്യമുള്ളവർക്ക് അത് പരിശോധിക്കാം.

ഡിപ്ലോമാറ്റിക് ബാഗേജിൽ കുടുങ്ങിയ മന്ത്രി

Previous articleസൂക്ഷിച്ചാൽ ദുഃഖിക്കണ്ട
Next articleന്യായീകരണം പൊളിച്ച മകാനി
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here