Reading Time: < 1 minute
പ്രശസ്ത വ്യക്തികളുടെ ജാതകം കീറിമുറിച്ചു പരിശോധിക്കുന്ന ധാരാളം പേരുണ്ടല്ലോ. ഏറ്റവും ഒടുവില്‍ പരിശോധിക്കപ്പെട്ടത് നമ്മുടെ തൃശ്ശൂര്‍ വിജിലന്‍സ് ജഡ്ജി എസ്.എസ്.വാസന്റേതാണ്. അവരുടെ പരിഗണനയ്ക്ക് ഞാനൊരു പേരു പറയാം ഉബൈദ്. ഒന്നു പരിശോധിക്കാമോ??
ഇതു പറയാന്‍ കാരണമുണ്ട്. ഹൈക്കോടതിയിലെ ഈ ബഞ്ച് സമീപകാലത്ത് പുറപ്പെടുവിച്ച ചില വിധികള്‍ നോക്കൂ.
- ഉമ്മന്‍ചാണ്ടിക്കും ആര്യാടനുമെതിരായ വിജിലന്‍സ് കോടതി വിധിക്ക് സ്‌റ്റേ.
- കെ.ബാബുവിനെതിരായ എഫ്.ഐ.ആര്‍ ഹൈക്കോടതി സ്റ്റേ ചെയ്തു.
- എസ്.എന്‍.സി. ലാവലിന്‍ കേസില്‍ പ്രതികളെ വെറുതെ വിട്ടത് സംശയകരമെന്ന് ഹൈക്കോടതി.
- ഇ.എസ്.ബിജിമോള്‍ക്ക് എതിരെ അപകീത്തികരമായി പ്രസംഗിച്ചെന്ന കേസില്‍ എം.എ.വാഹിദിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു.
- നിയമസഭയിലെ അക്രമസംഭവവുമായി ബന്ധപ്പെട്ട് കെ.കെ.ലതികയുടെ പരാതിയിലെ തുടര്‍ നടപടികള്‍ക്ക് സ്റ്റേ.
- ഉമ്മന്‍ചാണ്ടിക്കെതിരായ വിജിലന്‍സ് കോടതി വിധിക്കെതിരെ സ്റ്റേ.
- ആര്യാടനെതിരെയുള്ള വിധിക്ക് സ്റ്റേ.
എന്താ ഒന്നു പരിശോധിച്ചൂടെ?
ഹൈക്കോടതി എന്നു പറയുമ്പോള്‍ മുന്നില്‍ ‘ബഹുമാനപ്പെട്ട’ എന്നു സാധാരണനിലയില്‍ ചേര്‍ക്കാറുണ്ട്. സത്യം പറഞ്ഞാല്‍ എനിക്കിപ്പോള്‍ വലിയ ബഹുമാനമൊന്നും തോന്നുന്നില്ല. ബഹുമാനം അര്‍ഹിക്കുന്ന ചില നല്ല ജഡ്ജിമാര്‍ ഉണ്ടെങ്കിലും ഭൂരിഭാഗവും ഉബൈദുമാരാണ്.
എം.വി.ജയരാജനോട് രാഷ്ട്രീയഭേദമന്യേ എല്ലാവര്‍ക്കും ബഹുമാനം തോന്നുന്ന കാലം വിദൂരമല്ല..