എന്നാണ് ‘നിക്ഷേപം’?
സുരക്ഷിതമായി സൂക്ഷിക്കുന്ന സംവിധാനമാണ് ‘നിക്ഷേപം’.
അപ്പോള്‍ മാലിന്യം എങ്ങനെ ‘നിക്ഷേപിക്കും’?
‘മാലിന്യനിക്ഷേപം’ എന്ന് പലരും ഉപയോഗിച്ചു കാണാറുണ്ട്.
ശുദ്ധ അസംബന്ധമാണിത്.
മാലിന്യം നിക്ഷേപിക്കുകയല്ല, തള്ളുക മാത്രമാണ് ചെയ്യുന്നത്.
ഈ ‘നിക്ഷേപ’ ചിന്ത വരാന്‍ ഒരു കാരണമുണ്ട്.
‘എന്തെങ്കിലും ചെയ്യാന്‍ പറ്റുമെങ്കില്‍ ചെയ്യൂ’ എന്ന സന്ദേശവുമായി ഒരാള്‍ അയച്ചു തന്നെ വീഡിയോ.
കഴിഞ്ഞ ദിവസം രാത്രി നടന്ന സംഭവമാണ്.
മാലിന്യം തന്നെയാണ് വിഷയം.
മാലിന്യസംസ്‌കരണം വലിയൊരു പ്രശ്‌നമാണ്.
എന്നാല്‍ ചില വിദ്വാന്മാര്‍ അതിനുള്ള എളുപ്പമാര്‍ഗ്ഗം കണ്ടെത്തിയിട്ടുണ്ട്.
ആ എളുപ്പ മാര്‍ഗ്ഗം എന്തെന്നറിയണ്ടേ?
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിനു മുന്നില്‍ നിന്നുള്ള ഈ രാത്രിദൃശ്യം കണ്ടാല്‍ മനസ്സിലാവും.
വെള്ളി നിറമുള്ള പഴയ മോഡല്‍ മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസയര്‍ കാറില്‍ KL 22 B 306 എന്ന നമ്പര്‍ വ്യക്തമായിക്കാണാം.
കഴക്കൂട്ടം ആര്‍.ടി.ഒയുടെ പരിധിയിലുള്ള നമ്പറാണ്.
അപ്പോള്‍ നഗരത്തിനു പുറത്തു വസിക്കുന്നയാള്‍ എന്നു വ്യക്തം.
ചവറ് കളയാന്‍ അവിടെ നിന്ന് ഇത്രദൂരം വരികയെന്നു പറഞ്ഞാല്‍! സമ്മതിക്കണം!!
ഷിബു എസ്. എന്നാണ് ഉടമയുടെ പേരെന്ന് ആര്‍.ടി.ഒ. രേഖകള്‍.
എം.ജി. റോഡിനരികില്‍, ആയിരക്കണക്കിനു വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കോളേജിനു മുന്നില്‍ തന്നെ ചവറു കൊണ്ടിടണം എന്നു വാശി.
ഷിബു ആള് മിടുമിടുക്കനാ…