Reading Time: < 1 minute
വ്യാജ സി.ഡി. കച്ചവടം നടത്തിയിരുന്ന വല്യേമ്മാനെ പിടിക്കാൻ നിയമത്തിൽ വകുപ്പുണ്ടെന്നറിയാൻ ഋഷിരാജ് സിങ്ങ് വരേണ്ടി വന്നു.
മരണപ്പാച്ചിൽ നടത്തുന്ന സ്വകാര്യ ബസ്സുകൾക്കും ടിപ്പറുകൾക്കും വേഗപ്പൂട്ടിന് വകുപ്പുണ്ടെന്ന് മനസ്സിലാക്കിത്തന്നതും ഋഷിരാജ് സിങ്ങ് തന്നെ.
വൈദ്യുതി മോഷണം വലിയ കുറ്റമാണെന്ന് മാലോകരെ അറിയിച്ചതും മോഷണം പിടിച്ച് വരുമാനം കൂട്ടാമെന്ന് വൈദ്യുതി കമ്പനിയെ ബോദ്ധ്യപ്പെടുത്തിയതും ഋഷിരാജ് സിങ്ങ്.
ഇപ്പോൾ, “പരേഡ് പ്രോട്ടോക്കോൾ” എന്നൊരു സംഗതിയുണ്ടെന്നറിയാനും ഋഷിരാജ് സിങ്ങ് വേണ്ടി വന്നു.
പുസ്തകത്തിൽ നിന്ന് പൊടി തട്ടിയെടുത്ത് നടപ്പാക്കുമ്പോഴാണ് നിയമങ്ങൾക്കും ചട്ടങ്ങൾക്കും അർത്ഥമുണ്ടാകുന്നത്. അത് കൃത്യമായി ചെയ്യുന്നവർക്ക് -രാഷ്ട്രീയക്കാരായിരുന്നാലും ഉദ്യോഗസ്ഥരായിരുന്നാലും -ആരെയും ഭയക്കേണ്ടതില്ല. ആർക്കും ഒരു ചുക്കും ചെയ്യാനുമാവില്ല….