‘എന്നു നിന്റെ മൊയ്തീന്‍’ വന്‍വിജയത്തിലേക്ക്. നായകനും സംവിധായകനുമൊപ്പം ഒരു ദിനം…
സിനിമ ഹിറ്റാവുമെന്ന് എല്ലാവര്‍ക്കും ഉറപ്പായിക്കഴിഞ്ഞു. തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ‘മീറ്റ് ദ പ്രസ്’ പരിപാടിയില്‍ പങ്കെടുക്കാനാണ് പൃഥ്വിരാജ് എത്തിയത്. പകല്‍ മുഴുവന്‍ സിനിമയുടെ പ്രമോഷനായുള്ള ഓട്ടം. ഏഷ്യാനെറ്റ് ന്യൂസില്‍ അഭിമുഖം, കൈരളി തിയേറ്ററില്‍ ഫാന്‍സുകാരുടെ വിജയാഘോഷം, വിമലിന്റെ ഫഌറ്റ് സന്ദര്‍ശനം അങ്ങനെ തിരക്കോടു തിരക്ക്. ശ്വാസം വിടാന്‍ പോലും സമയം കിട്ടിയില്ല. പിന്നല്ലേ സംസാരം. ഉച്ചയ്ക്ക് ഊണുകഴിക്കാന്‍ ഒരുമിച്ചിരുന്നത് മാത്രമാണ് മിച്ചം.
പല കാര്യങ്ങളും സംസാരിക്കാനുണ്ട്. ആലോചിക്കാനുണ്ട്. രാത്രി പൃഥ്വയുടെ മുറിയില്‍ വിമലിനൊപ്പം ഞാനും. ചര്‍ച്ച മണിക്കൂറുകള്‍ നീണ്ടു. സംസാരം പുരോഗമിക്കുന്തോറും ഈ നടനോടുള്ള ബഹുമാനം കൂടിവന്നു. മലയാളസിനിമയില്‍ ഇന്നുള്ളതില്‍ വെച്ചേറ്റവും ബുദ്ധിമാനായ നടന്‍ രാജുവാണെന്നു ഞാന്‍ പറയും. ഓരോ ചുവടും എങ്ങനെ വെയ്ക്കണമെന്ന് അവന് കൃത്യമായറിയാം.
ഒടുവില്‍ യാത്ര പറഞ്ഞു പിരിയാന്‍നേരം വിമല്‍ പറഞ്ഞു -‘നമുക്കൊരു സെല്‍ഫി ആയാലോ?’
പൃഥ്വിരാജ് സെല്‍ഫി പ്രോത്സാഹിപ്പിക്കാറില്ലെന്ന് പലരും പറയുന്നു. ശരിയാണ്, പൃഥ്വി ഉള്‍പ്പെടുന്ന അധികം സെല്‍ഫികള്‍ കണ്ടിട്ടില്ല. അതുകൊണ്ട് ഞാനൊന്നു മടിച്ചു. പക്ഷേ, രാജു എന്നെ ഞെട്ടിച്ചു.
പൃഥ്വി സെല്‍ഫിക്കു പോസ് ചെയ്തുവെന്നു മാത്രമല്ല, സ്വന്തം ഫോണില്‍ത്തന്നെ അതെടുക്കുകയും ചെയ്തു. പിന്നെ വാട്ട്‌സാപ്പിലൂടെ ഞങ്ങള്‍ക്കത് കൈമാറി.
ന്താല്ലേ!!!