Reading Time: 3 minutes

മന്ത്രി എ.സി.മൊയ്തീന്‍ മെയ് 26 വരെ പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ പാടില്ല, യാത്രകള്‍ ഒഴിവാക്കണം, സര്‍ജിക്കല്‍ മാസ്ക് ധരിക്കണം…!!!

ക്വാറന്റൈനില്‍ ഇരിക്കണം എന്ന് മെഡിക്കല്‍ ബോര്‍ഡ് പറഞ്ഞു. അത് ആ പേരില്‍ പറഞ്ഞാല്‍ മന്ത്രി സാറിന് നാണക്കേടാണ്. അയ്നാണ് ഈ വളഞ്ഞു മൂക്കില്‍ പിടിക്കുന്നത്.

തദ്ദേശസ്വയംഭരണ മന്ത്രി എ.സി.മൊയ്തീന്റെ പൊതുപരിപാടികള്‍ക്ക് മെയ് 26 വരെ നിയന്ത്രണമേര്‍പ്പെടുത്തിയത് സംബന്ധിച്ച് ചിലര്‍ നടത്തുന്ന പ്രചാരണമാണിത്. ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ ഗുരുവായൂരില്‍ പ്രവാസി മലയാളികളെ സ്വീകരിച്ചതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തിന്‍റെ പേരിലാണ് മന്ത്രിക്കു നിയന്ത്രണം എന്നു തോന്നും. പോസ്റ്റിടുന്നവരുടെ ലക്ഷ്യം അതു തന്നെയാണ് -യു.ഡി.എഫിന്റെ ആരോപണം ശരിവെച്ചു എന്നു വരുത്തുക.

മെയ് 8നു പുലര്‍ച്ചെ ഗുരുവായൂരിലെ ക്വാറന്റൈന്‍ കേന്ദ്രത്തിനു മുന്നില്‍ മന്ത്രി മൊയ്തീന്‍ പ്രവാസി വനിതകളുമായി സംസാരിക്കുന്നു

പക്ഷേ, യഥാര്‍ത്ഥത്തില്‍ മന്ത്രിയുടെ നിയന്ത്രണത്തിനു കാരണം അതാണോ? അല്ല. കോണ്‍ഗ്രസ്സുകാരനായ എം.എല്‍.എ. അനില്‍ അക്കരയാണ് കാരണം. അന്തം വിടണ്ട. സംഭവം വ്യക്തമായിത്തന്നെ പറയാം. മെയ് 12 ഉച്ചയ്ക്ക് 12 മണിക്ക് തൃശ്ശൂര്‍ കളക്ടര്‍ എസ്.ഷാനവാസിന്റെ ചേംബറില്‍ ജില്ലയിലെ കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഒരു അവലോകന യോഗം ചേര്‍ന്നിരുന്നു. ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതലക്കാരന്‍ എന്ന നിലയില്‍ മന്ത്രി മൊയ്തീനും പ്രധാന ജനപ്രതിനിധി എന്ന നിലയില്‍ അനില്‍ അക്കര എം.എല്‍.എയും ഒരു മണിക്കൂറോളം നീണ്ട ആ യോഗത്തില്‍ ഒരുമിച്ചു പങ്കെടുത്തു.

മെയ് 12ന് തൃശ്ശൂര്‍ കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം. (വൃത്തത്തില്‍ കാണുന്നത് അനില്‍ അക്കര എം.എല്‍.എ.)

എം.എല്‍.എ. പങ്കെടുത്തതിന് എന്താ പ്രശ്നം? പ്രശ്നമാണ് സര്‍. അദ്ദേഹം കോവിഡ് രോഗിയുമായി പ്രാഥമിക സമ്പര്‍ക്കമുള്ളയാളാണ്. എം.എല്‍.എയ്ക്കു രോഗിയുമായി പ്രാഥമിക സമ്പര്‍ക്കമുണ്ടെന്ന് പിന്നീട് തെളിഞ്ഞതോടെ അദ്ദേഹത്തിന്റെ ഇടപെടലുകളെല്ലാം അവലോകനം ചെയ്യേണ്ടി വന്നു. ആ അവലോകനത്തില്‍ സമ്പര്‍ക്കം കണ്ടുപിടിക്കുന്നതിനു മുമ്പു നടന്ന ഈ അവലോകന യോഗവും പെട്ടു.

എങ്ങനെയായിരുന്നു എം.എല്‍.എയുടെ പ്രാഥമിക സമ്പര്‍ക്കം? മെയ് 9ന് വാളയാര്‍ ചെക്ക്പോസ്റ്റില്‍ കേരളത്തിന്റെ പാസില്ലാത്തവരെ കടത്തിവിടാത്തതുമായി ബന്ധപ്പെട്ട് യു.ഡി.എഫ്. ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ഒരു സമരം നടന്നിരുന്നു. സമരത്തിന്റെ മുന്‍നിരയില്‍ നേതാക്കള്‍ക്കൊപ്പം പങ്കെടുത്ത മലപ്പുറം സ്വദേശി പിന്നീട് കോവിഡ് പോസിറ്റീവാണെന്നു കണ്ടെത്തി. ഈ രോഗിയുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുമ്പോള്‍ എം.എല്‍.എ. സ്വാഭാവികമായി അതിലുള്‍പ്പെടുകയും ക്വാറന്റൈനിലാവുകയും ചെയ്തു. മെയ് 12നു ചേര്‍ന്ന യോഗത്തില്‍ അനില്‍ അക്കര പങ്കെടുക്കുമ്പോള്‍ അദ്ദേഹം കോവിഡ് രോഗിയുമായി സമ്പര്‍ക്കത്തിലായ ആളാണെന്ന് ആര്‍ക്കും അറിയുമായിരുന്നില്ല. അറിയാതെ പോയ ഈ സമ്പര്‍ക്കവുമായി എം.എല്‍.എ. മറ്റുള്ളവരെ സമ്പര്‍ക്കപ്പെടുത്തിയതാണ് പ്രശ്നം.

മെയ് 9ന് വാളയാര്‍ ചെക്ക്പോസ്റ്റില്‍ പാസില്ലാതെ എത്തിയവരുമായി കോണ്‍ഗ്രസ്സിന്റെ ജനപ്രതിനിധികള്‍ സംസാരിക്കുന്നു

വിഷയം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഇത് മെഡിക്കല്‍ ബോര്‍ഡ് പരിഗണിക്കാന്‍ തീരുമാനിച്ചു. അവര്‍ പറഞ്ഞത് മന്ത്രിയടക്കമുള്ളവര്‍ക്ക് ക്വാറന്റൈന്‍ വേണ്ട എന്നാണ്. മന്ത്രി സുരക്ഷാ മുന്‍കരുതല്‍ പാലിച്ചെന്ന് അവര്‍ വിലയിരുത്തി. ഇതു സംബന്ധിച്ച് തൃ​ശ്ശൂര്‍ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ബോര്‍ഡ് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ക്ക് റിപ്പോര്‍ട്ടും നല്‍കി. യോ​ഗ​ത്തി​ല്‍ മ​ന്ത്രി മൊ​യ്തീ​നും ജി​ല്ലാ ക​ള​ക്ട​ര്‍ ഷാ​ന​വാ​സും ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​ര്‍ മു​ഖാ​വ​ര​ണം ധ​രി​ച്ചി​രു​ന്ന​താ​യും ആ​വ​ശ്യ​മാ​യ മു​ന്‍കരുതല്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്ന​താ​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചി​രു​ന്ന​താ​യും ഈ റി​പ്പോ​ര്‍ട്ടില്‍ പ​റ​യു​ന്നു. അ​തി​നാ​ല്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഇ​ല്ലാ​ത്ത, അ​പ​ക​ട​സാദ്ധ്യ​ത കു​റ​ഞ്ഞ ദ്വിതീയ സമ്പര്‍ക്ക വി​ഭാ​ഗ​ത്തി​ലാ​ണ് ഇ​വ​ര്‍ പെ​ടു​ക.

എന്നാല്‍ പ്ര​സ്തു​ത യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​രെ​ല്ലാം മു​ഴു​വ​ന്‍ സ​മ​യ​വും സ​ര്‍​ജി​ക്ക​ല്‍ മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്നും പൊ​തു​പ​രി​പാ​ടി​ക​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത യാ​ത്ര​കള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും മെ​ഡി​ക്ക​ല്‍ ബോര്‍​ഡ് നിര്‍​ദേ​ശി​ച്ചു. മേ​യ് 12 മു​ത​ല്‍ 26 വ​രെ​യുള്ള 14 ദിവസങ്ങളിലാണ് ഇതു ബാ​ധ​കം. അനില്‍ അക്കരയെപ്പോലെ പ്രാ​ഥ​മി​ക സ​മ്പര്‍ക്കത്തില്‍ വ​ന്ന​വ​ര്‍ ആരെങ്കിലും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മാ​ക്കു​ക​യോ പോ​സി​റ്റീ​വ് ആ​വു​ക​യോ ചെ​യ്താ​ല്‍ ദ്വിതീയ സമ്പര്‍ക്കത്തിലുള്ളവര്‍ ഹോം ​ക്വാ​റ​ന്റൈനില്‍ പോ​ക​ണ​മെ​ന്നും മെഡിക്കല്‍ ബോര്‍ഡ് നിര്‍​ദേ​ശി​ച്ചു.

മെയ് 12ന് തൃശ്ശൂരില്‍ നടന്ന നഴ്സസ് ദിനാഘോഷത്തില്‍ ടി.എന്‍.പ്രതാപന്‍

ഇതു മാത്രമല്ല, അനില്‍ അക്കരയ്ക്കൊപ്പം വാളയാറിലെ സമരരംഗത്തുണ്ടായിരുന്ന തൃശ്ശൂര്‍ എം.പിയായ ടി.എന്‍.പ്രതാപന്റെ പരിപാടികളും മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തി. എം.​പി​യു​ടെ ഓ​ഫീ​സി​ല്‍ ന​ട​ന്ന പ​രി​പാ​ടി, ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ന​ട​ന്ന ന​ഴ്സ​സ് ദി​നാ​ഘോ​ഷ പ​രി​പാ​ടി എ​ന്നി​വ​യി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​കു​ന്ന​തി​നെ​ക്കു​റി​ച്ചും മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് പ​രി​ശോ​ധി​ച്ചു. ഇ​തി​ല്‍ പ​ങ്കെ​ടു​ത്ത​വ​രെ​ല്ലാം കു​റ​ഞ്ഞ അ​പ​ക​ട സാ​ദ്ധ്യ​ത​യു​ള്ള ദ്വി​തീ​യ സമ്പ​ര്‍​ക്ക​പ്പ​ട്ടി​ക​യി​ലാ​ണ് ഉ​ള്‍​പ്പെ​ടു​ന്ന​തെ​ന്ന് ബോ​ര്‍​ഡ് വ്യ​ക്ത​മാ​ക്കി.

ഈ കോവിഡ് കാലം അസത്യപ്രചരണങ്ങളുടെ പുഷ്കല കാലമായി മാറിയിരിക്കുന്നു. അതില്‍ ഏറ്റവും പുതിയതാണ് ഗുരുവായൂരില്‍ പ്രവാസികളുമായുള്ള സമ്പര്‍ക്കത്തിന്റെ പേരില്‍ മന്ത്രിക്കു നിയന്ത്രണമെന്നും അദ്ദേഹത്തിന്‍രെ നാണക്കേട് ഒഴിവാക്കാന്‍ ക്വാറന്റൈന്‍ എന്ന പദം ഒഴിവാക്കി എന്നതും. പക്ഷേ, സത്യത്തിന് ശക്തി കൂടുതലായതിനാല്‍ കളവിന്റെ ചാരം വകഞ്ഞുമാറ്റി അതു പ്രകാശിക്കുക തന്നെ ചെയ്യും.

Previous articleശരിക്കും ഇതല്ലേ അടിമപ്പണി?
Next articleപരീക്ഷാകേന്ദ്രം മാറ്റാം
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here