കറിവേപ്പില ചവച്ചരച്ചു തിന്നുന്നത് ആരോഗ്യത്തിനു നല്ലതാണ്. പല രോഗങ്ങളെയും പ്രതിരോധിക്കാനുള്ള ശേഷി കറിവേപ്പിലയ്ക്കുണ്ട്. ഭക്ഷണത്തിന് രുചിയും മണവും പകരാന്‍ ചേര്‍ക്കുന്ന കറിവേപ്പില നാം പിന്നീട് എടുത്തുമാറ്റുകയാണ് പതിവ്. കറി പാകമായി കഴിഞ്ഞാല്‍ എടുത്തു കളയേണ്ട സാധനമല്ല കറിവേപ്പില എന്നര്‍ത്ഥം.
കറിവേപ്പിലയില്‍ വൈറ്റമിന്‍-എ അഥവാ ജീവകം-എ സമ്പുഷ്ടമായുണ്ട്. ഭക്ഷണത്തില്‍ കറിവേപ്പില കൂടുതലായി ഉള്‍പ്പെടുത്തുന്നതും അതു ചവച്ചരച്ച് തിന്നുന്നതും കണ്ണിന്റെ ആരോഗ്യത്തിനു വളരെ നല്ലതാണ്. കറിവേപ്പില വെറുതെ ചവച്ചരച്ചു തിന്നുന്നത് ദഹനം ലഭിക്കാനും കൃമിശല്യം, മൂലക്കുരു, വയറുകടി എന്നിവ ഒഴിവാക്കാനും സഹായിക്കും. അമിതഭാരം കുറയ്ക്കാനും ഈ തന്ത്രം പ്രയോഗിക്കാം.
കാല്‍ വെടിക്കുന്നതിന് പരിഹാരമായി പച്ചമഞ്ഞളും കറിവേപ്പിലയും ചേര്‍ത്തരച്ച് തുടര്‍ച്ചയായി മൂന്നു ദിവസം പുരട്ടിയാല്‍ മതിയാകും. തലയിലെ ഈര്, താരന്‍ എന്നിവയ്ക്കും കറിവേപ്പില പരിഹാരമാണ്. കറിവേപ്പിലക്കുരു ചെറുനാരങ്ങാനീരില്‍ ചാലിച്ച് തലയില്‍ തേയ്ച്ചുപിടിപ്പിച്ച് അര മണിക്കൂറിനു ശേഷം കുളിക്കുക. പൂര്‍ണ്ണമായും ഭേദമാകും. കറിവേപ്പില, കറ്റാര്‍വാഴ, മൈലാഞ്ചി എന്നി ചേര്‍ത്ത് എണ്ണ കാച്ചി തലയില്‍ തേയ്ച്ചാല്‍ മുടികൊഴിച്ചില്‍ തടയാം. മുടിയുടെ ആരോഗ്യവും സ്വാഭാവിക നിറവും സംരക്ഷിക്കാന്‍ ഇതു മതി.
കറിവേപ്പിലയും പച്ചമഞ്ഞളും നെല്ലിക്കയും അരച്ച് ദിവസവും ഓരോ സ്പൂണ്‍ വീതം കഴിക്കുന്നത് പ്രമേഹം കുറയ്ക്കാന്‍ സഹായിക്കും. കറിവേപ്പിലയും കാന്താരിയും അരച്ചു ചേര്‍ത്ത മോര് കുടിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കും. അലര്‍ജി സംബന്ധമായ അസുഖങ്ങള്‍ക്ക് പരിഹാരം കറിവേപ്പിലയിലുണ്ട്. കറിവേപ്പിലയും മഞ്ഞളും ചേര്‍ത്തരച്ച് തുടര്‍ച്ചയായി ഒരു മാസത്തോളം രാവിലെ കഴിച്ചാല്‍ മതി. കറിവേപ്പിലയരച്ച് കുഴമ്പാക്കി പുരട്ടിയാല്‍ ചര്‍മരോഗങ്ങള്‍ അകറ്റാം.
STATUTORY WARNING
This note has nothing to do with the present political situation. Any resemblance seen is purely unintentional.