ഓരോ സ്കൂളിലും മേഖലയിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് പലതവണ ഉന്നതതല യോഗങ്ങള്‍ ചേര്‍ന്നു.
അഗ്നിസേനയുടെ സഹായത്തോടെ ഓരോ ക്ലാസും അവിടത്തെ ബെഞ്ചുകളും ഡെസ്കുകളും അണുവിമുക്തമാക്കി.
ഓരോ സ്കൂളിലും ആവശ്യത്തിന് തെര്‍മല്‍ സ്കാനറുകളും മാസ്കുകകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വാങ്ങിനല്‍കി.
ഓരോ വിദ്യാര്‍ത്ഥിയും കുറഞ്ഞത് ഒന്നര മണിക്കൂര്‍ മുമ്പ് സ്കൂളിലെത്തണമെന്ന് നിര്‍ദ്ദേശം നല്‍കി.
അതിനു കഴിയാത്തവരെ സ്കൂളിലെത്തിക്കാന്‍ പൊലീസ് വാഹനങ്ങള്‍ സജ്ജമാക്കി.
കുപ്പിവെള്ളം, കാല്‍ക്കുലേറ്റര്‍, പേന, പെന്‍സില്‍ അങ്ങനൊന്നും പങ്കിടരുതെന്ന് അവരെ പഠിപ്പിച്ചു.
പരീക്ഷാ ജോലിക്കു വരുന്ന അദ്ധ്യാപകരെ മുഴുവന്‍ ചെയ്യേണ്ട കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്തി.
സാമൂഹിക അകലം പാലിക്കുന്നതു സംബന്ധിച്ച് മോക്ക് ഡ്രില്‍ നടത്തി.
വിദ്യാഭ്യാസം, ആരോഗ്യം, തദ്ദേശസ്വയംഭരണം, പൊലീസ്, അഗ്നിസേന -അങ്ങനെ വിവിധ വകുപ്പുകള്‍ വിശ്രമമില്ലാതെ പണിയെടുക്കുകയാണ്.
ഒരാഴ്ചയായി പണിയെടുക്കുന്നു, ഇനി ഒരാഴ്ച കൂടി തുടരും.
പരീക്ഷ തുടങ്ങി.
രാവിലെ വി.എച്ച്.എസ്.ഇ., ഉച്ചയ്ക്ക് എസ്.എസ്.എല്‍.സി.
വിദ്യാര്‍ത്ഥികള്‍ ഹാപ്പി.
രക്ഷിതാക്കള്‍ ഡബ്ള്‍ ഹാപ്പി.
അപ്പോഴിതാ വരുന്നു വലിയ വാര്‍ത്ത
-ഒരു വിദ്യാർത്ഥിക്ക് വി.എച്ച്.എസ്.ഇ. പരീക്ഷ എഴുതാനായില്ല
-ആലപ്പുഴയിൽ ഒരു വിദ്യാർത്ഥിക്ക് വി.എച്ച്.എസ്.ഇ. പരീക്ഷ എഴുതാനായില്ല
-ചെങ്ങന്നൂർ ഗവൺമെൻറ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിക്കാണ് പരീക്ഷയെഴുതാൻ കഴിയാത്തത്
-ചെന്നൈയിൽ നിന്ന് എത്തേണ്ടതായിരുന്നു വിദ്യാർത്ഥി
സത്യമെവിടെ വാര്‍ത്തയെവിടെ?