അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ല എന്നു പറഞ്ഞ് ‘പ്രമുഖ’ ദേശസാല്‍കൃത ബാങ്ക് ബഹളമുണ്ടാക്കുന്നു.
പ്രതിമാസ ശരാശരി അക്കൗണ്ട് ബാലന്‍സ് നോക്കുമ്പോള്‍ 3,000 രൂപ സ്ഥിരമായുണ്ടാവണമെന്ന് എസ്.എം.എസിലൂടെ തിട്ടൂരം.
ഇല്ലെങ്കില്‍ പിഴ ഈടാക്കുമത്രേ.
അപ്പോള്‍ അക്കൗണ്ട് തുടങ്ങിയപ്പോള്‍ പറഞ്ഞ സീറോ ബാലന്‍സ് എന്നൊരു സംവിധാനമില്ലേ?
ഇപ്പോള്‍ രാജ്യത്ത് എല്ലാം 2,000 രൂപയുടെ കണക്കിലാണല്ലോ.
ദൈനംദിന ജീവിതവും 2,000 രൂപ നിരക്കില്‍ ഒന്ന് കണക്കുകൂട്ടി നോക്കിയത് ഈ സാഹചര്യത്തിലാണ്.
ബാങ്കിന്റെ ഭീഷണി മറികടക്കാന്‍ 2,000 രൂപ അക്കൗണ്ടില്‍ തന്നെ സ്ഥിരമായിട്ടേക്കാന്‍ തീരുമാനിച്ചു.
ആ 2,000 രൂപ തലയില്‍ചുറ്റി ദൂരെക്കളഞ്ഞു എന്നര്‍ത്ഥം.
ബാക്കി 1,000 രൂപ മാസത്തിലൊരിക്കല്‍ കറങ്ങിത്തിരിഞ്ഞു വന്നോളും.
അപ്പോള്‍ ഞാന്‍ 2,000 രൂപ സ്ഥിരമല്ലാത്ത ‘സ്ഥിര’ നിക്ഷേപത്തിനുടമ!!
ഇതിന് എനിക്ക് കിട്ടാവുന്ന പരമാവധി പലിശ ഒരു വര്‍ഷം 4 ശതമാനം.
2,000 രൂപ നിക്ഷേപിച്ചാല്‍ ഒരു വര്‍ഷത്തേക്ക് ബാങ്കില്‍ നിന്ന് 4 ശതമാനം പലിശ നിരക്കില്‍ എനിക്കു കിട്ടുന്നത് 80 രൂപ മാത്രം!
എന്നാല്‍, ഇതേ ഞാന്‍ 2,000 രൂപ വായ്പയെടുത്താലോ?
വ്യക്തിഗത വായ്പയുടെ വാര്‍ഷിക പലിശ നിരക്ക് 15 ശതമാനമാണ്.
2,000 രൂപ വായ്പയെടുത്ത് ഉപയോഗിക്കുന്നതിന് ഒരു വര്‍ഷത്തേക്ക് 15 ശതമാനം പലിശ നിരക്കില്‍ ഞാന്‍ നല്‍കേണ്ടത് 300 രൂപ!!
2,000 രൂപ നിക്ഷേപവും വേണ്ട വായ്പയും വേണ്ട, ചെലവാക്കിത്തീര്‍ക്കാം എന്നു കരുതിയാലോ?
എനിക്കത് ചെലവാക്കാനുള്ള എളുപ്പവഴി കുടുംബാംഗങ്ങള്‍ക്കൊപ്പമോ സുഹൃത്തുക്കള്‍ക്കൊപ്പമോ ഒരു ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കുക എന്നുള്ളതാണ്.
എന്നാല്‍, ഇപ്പോഴത്തനെ നിലയില്‍ അതാണ് ഏറ്റവും വലിയ നഷ്ടക്കച്ചവടം.
ഹോട്ടലില്‍ സേവനനികുതി 18 ശതമാനമാണ്.
2,000 രൂപയ്ക്ക് അവിടെ നിന്ന് ഭക്ഷണം കഴിച്ചാല്‍ സേവനനികുതി 18 ശതമാനം നിരക്കില്‍ ഒറ്റയടിക്ക് 360 രൂപ പോയിക്കിട്ടും!!!
ഇനി ഒന്നും ചെയ്യണ്ട, 2,000 രൂപ വീട്ടിലെ അലമാരയില്‍ പൂട്ടിവെയ്ക്കാം എന്നുവെച്ചാലോ?
ഇലക്ട്രോണിക് ചിപ്പും റേഡിയോയും ക്യാമറയുമെല്ലാമുള്ള അമൂല്യ വസ്തുവല്ലേ!!!
രക്ഷയില്ല, കള്ളപ്പണമാണെന്നു പറഞ്ഞ് റെയ്ഡ് ചെയ്ത് പിടിച്ചുകൊണ്ടു പോകും!!!!
എങ്ങനെയുണ്ട് കൊള്ള??!!
കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന് പറയുന്ന അവസ്ഥയൊക്കെ എത്രയോ ഭേദം!!
എളുപ്പത്തില്‍ പറയാന്‍ കഴിഞ്ഞുവെങ്കിലും ഇതൊരു ചെറിയ പ്രശ്‌നമല്ല.
സാധാരണ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉള്ള എന്നെപ്പോലൊരു ഇടപാടുകാരന്റെ ദുരനുഭവമാണ് പറയുന്നത്.
സീറോ ബാലന്‍സ് എന്ന പേരില്‍ തുടങ്ങിയ അക്കൗണ്ടില്‍ ഞാന്‍ സ്ഥിരമായി കുറഞ്ഞത് 2,000 രൂപ നിലനിര്‍ത്താന്‍ നിര്‍ബന്ധിതനായിരിക്കുന്നു.
അതിന് ലഭിക്കുന്ന വാര്‍ഷിക പലിശയാണ് ഒരു വര്‍ഷം വെറും 80 രൂപ!!
വായ്പകള്‍ കുറഞ്ഞ പലിശയ്ക്ക് ലഭ്യമായിരിക്കാം.
പക്ഷേ, കുറഞ്ഞ സമയത്തിനുള്ളില്‍ വലിയ നൂലാമാലകളില്ലാതെ സാധാരണക്കാരന് ഓടിച്ചെന്ന് എടുക്കാന്‍ കഴിയുന്നത് വ്യക്തിഗത വായ്പ അഥവാ പേഴ്‌സണല്‍ ലോണ്‍ ആണ്.
ഒരു ചികിത്സയ്‌ക്കോ മറ്റോ അത്യാവശ്യം നേരിട്ടാല്‍ ഞാന്‍ ചെയ്യുക അതാണ്.
പേഴ്‌സണല്‍ ലോണിന്റെ പലിശ നിരക്ക് 15.5 ശതമാനമാണ് എനിക്ക് അക്കൗണ്ടുള്ള ‘പ്രമുഖ’ ദേശസാല്‍കൃത ബാങ്കില്‍.
സ്വാധീനമുണ്ടെങ്കില്‍ 15 ശതമാനം പലിശ നിരക്കില്‍ ഒപ്പിക്കാം.
ആ ബാങ്കില്‍ ജോലിയുള്ള ഒരു സുഹൃത്ത് മുഖേന 15 ശതമാനം നിരക്കില്‍ ഞാന്‍ വ്യക്തിഗത വായ്പയെടുത്തിട്ട് അധിക ദിവസമായിട്ടില്ല.
ഇനി 2,000 രൂപ വിനിയോഗിക്കുന്നതിന്റെ കാര്യം.
തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ ഇത് ചെലവിടണമെങ്കില്‍ -അത് ഒരുമിച്ചോ ഘട്ടം ഘട്ടമായോ ആകട്ടെ -360 രൂപ അധികം കൊടുത്തേ മതിയാകൂ.
ഇത് സാധാരണക്കാരന്റെ പ്രശ്‌നമാണ്.
എല്ലാവര്‍ക്കും അത് മനസ്സിലാവണമെന്നില്ല.
ചുരുക്കിപ്പറഞ്ഞാല്‍ ഇത്രേയുള്ളൂ.
2,000 രൂപ നിക്ഷേപത്തിന് 1 വര്‍ഷത്തെ ബാങ്ക് പലിശ 4 ശതമാനം നിരക്കില്‍ കിട്ടുന്നത് 80 രൂപ!
2,000 രൂപ വായ്പയ്ക്ക് 1 വര്‍ഷത്തെ ബാങ്ക് പലിശ 15 ശതമാനം നിരക്കില്‍ കൊടുക്കേണ്ടത് 300 രൂപ!!
2,000 രൂപയ്ക്ക് ഭക്ഷണം കഴിച്ചാല്‍ സേവനനികുതി 18 ശതമാനം നിരക്കില്‍ ഈടാക്കുന്നത് 360 രൂപ!!!
അടിപൊളി!!!!
നമുക്ക് രാജ്യസ്‌നേഹം പുഴുങ്ങിത്തിന്നാം!!!!!
സ്വന്തമായി നോട്ടടിച്ച് വിതരണം ചെയ്യുന്ന രാജ്യസ്‌നേഹികളെ എങ്ങനെയാണ് കുറ്റം പറയുക?
പോക്കറ്റ് ചോരുന്നത് കാണാന്‍ ആര്‍ക്കും സമയമില്ല എന്നതാണ് സത്യം.
പോക്കറ്റ് ചോരുന്നത് നമ്മള്‍ അറിയുന്നില്ല എന്നതാണ് അതിലേറെ സത്യം.
ദിന്‍ ബഹുത് അച്ഛെ ഹൈ ഭായിയോം…
അടിപൊളി
ഒരു സ്മാൾ അടിച്ച എത്രയാ നികുതി, 200% അല്ലേ ?? അപ്പൊ അതല്ലേ ചൂഷണം 🙂
Small oru അവശ്യ സാധനം അല്ല. ഭക്ഷണവും സ്മാളും തമ്മിലുള്ള ഈ താരതമ്യം തന്നെ പമ്പരവിഡിത്തം ആണ്.
താങ്കളുടെ അനാവശ്യം മറ്റു പലരുടെയും ആവശ്യം ആണ്. ലോകത്തൊരിടത്തതും മദ്യത്തിന് ഇത്ര മാത്രം ടാക്സ് ഇല്ല. നിലവാരമില്ലാത്ത മദ്യം ഉല്പാദിപ്പിക്കപ്പെടാൻ പ്രധാന കാരണം ഈ ഉയർന്ന ടാക്‌സും അത് വെട്ടിക്കുമ്പോൾ കിട്ടുന്ന ലാഭവും anu.
നല്ല കമ്പാരിസൺ സ്മോളടി vs ദിവസേനയുള്ള ഹോട്ടൽ ഭക്ഷണം…
ഒടുക്കത്തെ തല… ടി വി ചാനലിൽ വന്ന് മുഖം കാണിക്കേണ്ട സമയം അതിക്രമിച്ചു 🙂
ദിവസവും സ്മോൾ അടിക്കുന്നവർക്ക് ഒരു വിലയും ഇല്ലേ..
അതു പണ്ടേ അങ്ങനെയല്ലേ… ഒരു ശല്യവുമില്ലാത്ത സൗമ്യശീലരായ വിഭാഗം 🙂
ദിവസം 2000 രൂപ ഹോട്ട്ല്‍ ഭക്ഷണം……
ഒരു 200 രൂപയുടെ ഭക്ഷണം ?( നമ്മൾ താമസിക്കുന്ന സ്ഥലത്തെ ആസ്പദമാക്കി വേറെ ആൾക്കാരെ വിലയിരുത്താതെ ) മിനിമം 12%… ഇനി ബാങ്കിന്റെ പലിശയെക്കുറിച്ച് മറക്കുക… 5 ട്രാൻസാക്ഷ്ന് ശേഷം ഈടാക്കുന്ന സർവ്വീസ് ചാർജ്ജോ ? 🙂
വക്രദൃഷ്ടി
ippol ethu bankila 15% interest …thallu… thallu…pannassuvandi
Njan hdfc yil person loan apply cheithu….. 16% interest
സഹിക്കുക തന്നെ.
kayyadikke sangikalee acha din vannalloo
2000രൂപയ്ക്കു ഭക്ഷണം കഴിക്കുന്നവൻ 360 രൂപാ GST കൊടുത്തതുകൊണ്ട് ഒരു കുഴപ്പവും ഇല്ല
Oru family kazhichalo.. ?
ദിവസം 20 രൂപ വെച്ച് 100 ദിവസം കഴിക്കുകയാണെങ്കിലും ഘട്ടം ഘട്ടമായി 360 രൂപ കൊടുക്കണം സഹോ. ഈ 360 രൂപ അധികം കൊടുക്കേണ്ടി വരുന്നതിന് അനുസരിച്ച് വരുമാനം കൂടുന്നില്ല എന്നതിലാണ് വ്യാകുലത.
Price of commodities has been increased day by day but not wages
സബ്സിഡി ഇല്ലാതെ ഗാസ് ഉപയോഗിച്ചാലെന്താ? 100 രുപക്ക് പെട്രോൾ അടിച്ചാലെന്താ ? അതിർത്തിയിൽ പട്ടാളം കാവൽ നിൽക്കുമ്പോൾ …. നീയൊക്കെ GSTയെ കുറ്റം പറയുന്നോടാ രാജ്യദ്രോഹി ..?
സംഘിയയല്ലാതെ ഒരു സാധാരണ പൗരൻ ആയി ചിന്തിക്കൂ മനോഹർജി
നോട്ടുക്ഷാമവും ദാരിദ്രവുമൊക്കെ റിസേർവ് ബാങ്ക് അച്ചടിച്ച പണം ഉപയോഗിക്കുന്ന നമ്മൾ സാധാരണക്കാർക്കെ ഉള്ളൂ സഹോ
കേന്ദ്രത്തിൽ നിന്നും വിതരണം ചെയ്ത കമ്മട്ടം വീടുവീടാന്തരം വെച്ച് ആവശ്യത്തിന് നോട്ടടിച്ചെടുക്കുന്ന രാജ്യദ്രോഹികൾക്കു എന്ത് ജി എസ് ടി എന്തിനു സബ്സിഡി
എടോ ….. വിവരമില്ലായ്മ ഒരു അലങ്കാരമല്ല
എൽദോസ് കണ്ണോത്തുകുടിയിൽ സംഘികൾക്ക് അതൊരു അലങ്കാരമാണ്
Iyal endhoru tholviyaaado ?
താൻ കുടുംബത്തെയും കൂട്ടി ഒരു നേരം ഒരു വൃത്തിയുള്ള ഹോട്ടലിൽ ചെന്നു ഭക്ഷണം കഴിച്ചിട്ട് വരുന്നതാണ് നല്ലത്.
sangigal sonthamayi nottadi thudangiya sthithikk ethotu peeshname alla
അതിനും പത്ത് ലൈക്ക് … പിന്നെങ്ങിനെ നാട് ഇമ്മാതിരിയാവാതിരിക്കും …
10 peru family aayi bhakshanam kazhichu 2000rs aavalo…
Allate oral thanne 2000rs nu kazhikanam enilalalo…
Oro sanghikal erangikolum…
എന്നെ ആരും സംഘി ആക്കാൻ നോക്കേണ്ട ഞാൻ സന്ഘിയും കുങ്കിയും ഒന്നുമല്ല പക്ഷെ2000 രൂപയ്ക്കു 360 രൂപാ GST കൊടുത്തു എന്നു വിലപിക്കുന്നവർ AC റെസ്റ്റോറന്റിൽ പോകാതെ വല്ല തട്ടു കടയിലും പോയി കഴിച്ച് ഏമ്പക്കം വിട്ടാൽ മതി ശുഭം !
Romy Xavier 2000 rupayku kazhikumbol 360rs nu randu beef fry koodi vangaam…
GST valla BDF polulla sadhanamano dey??!
15%palisha athu vaypakkanu
Personal Loan 15.5%. After negotiations 15%. വ്യക്തിഗത വായ്പ. മറ്റേതു വായ്പയ്ക്കും ഈട് വേണം.
Good cunning obervstn
Change inu vendi vote chythavaroke serikum enjoy cheyyatte…
Vote for future modification
Jai..barath..matha….jai..man.ki.bath..jai..shwchalayam
4% അല്ല 3.5%
കഴിഞ്ഞ ദിവസം വരെ 60 രൂപക്ക് കിട്ടിക്കൊണ്ടിരുന്ന വെജിറ്റേറിയൻ ഊണ് ഇന്ന് ചെന്നപ്പോൾ 70 രൂപ ബില്ലിൽ ഊണ് വില 66 രൂപ ഡിസ്കാണ്ട് 3.50 GST 7.50 Total 70/-
Mamma psisakku velayillado it is an exploitation
Kyile kasukoduthu kadikuna pattiye vaghiyathu poleyayi
ഇതൊക്കെ എന്ത് ഇനി എന്തൊക്കെ വരാനിരികുന്നു
കലക്കി
Dear friends,
Bank fixed deposit interest is around 6.75% and not 4%
Now a days loans attract interest in a lower rate Housing loan about 9%, car loans about 10% etc and avg interest is 15% . Again tax is not 18% alone ….it varies from 0 to 28%.
Mr.Pradeep, please read the article in full and then comment. Don’t jump into hasty conclusions. I’m not talking about fixed deposit. Its about the money I’m forced to park in my savings bank account, as a measure to maintain stipulated monthly account balance. Forcing me to deposit it permanently, and its not fixed deposit at all.
I’m not talking about long term car or house loan. Its about the short term personal loan that commoners like me avail for emergency purposes like meeting hospital expenses, school fees, marriage etc. The interest on personal loan is not even 15%, but 15.5%.
The tax in Trivandrum hotels is 18%. If you are willing to pay the bill, I can accompany you for a fooding to any such hotel.
And above all, these are problems of an average middle classer like me, not of the affluent ones.
Mr. Pradeep may be very slow to understand.
pls read as. Avg int. Rate is much less than 15%
Those who voted for religious parties enjoy… you are serving the god well
Wrong interpretation.
One 2000 is over, no income, no expense and no tax
എല്ലാം ശെരിയാകും..ശെരിയായിക്കൊണ്ടിരിക്കയാണ്…
People have no time to think. Al are busy with Currency printing and taking bribery. Because Bahutachadin Nover come. Achadin for politiesions (BJP )
Jishnu P Manmadhan Akhil Issac Arun C Menon adipoli
Great example
ഇതൊന്നും ഭക്തർക്കു ബാധകമല്ല…….
Achayan din agaya bhaiyo
Well said
V.s.symlal ningal oru journalist alle… Ningale pole ullavar etu pole oru karyate tettaya reetiyil interpret cheyunnatu kanumbol pucham tonnunnu…
Ningalku pattiya vere pani undel nokunnatu utthamam. Thank u.
ഇപ്പോൾ കുരങ്ങന്റെ കയ്യിൽ പൂമാല കൊടുത്തതുപോലെ ആയി,,
Rbi yil 2000 rupa maran koduthitt masam 9 akan pokunnu nalla mandan bharanam
എല്ലാം ജവാൻമാർക്ക് വേണ്ടി ആണെന്ന് ഓർക്കുമ്പോൾ ഒരു സമാധാനം…..
GROTH OF INDIAN ECONOMY. High value currency and high value expenditure., but low value income. Average Indian.
Means All to Govt. We ordinary people get nothing. Govt. Must try to arise the income of ordinary people .
Pakal kolla,
Opposing party failing to rise this type of issues..
രണ്ടു വർഷം കൂടി കഴിഞാൽ ഒരു തിരഞ്ഞെടുപ്പുണ്ടാകും. അപ്പോൾ മാത്രമേ എന്തെങ്കിലും ഒരു പരിഹാരം ഉണ്ടാക്കാൻ കഴിയൂ. അതുവറെ ക്ഷമിക്കുക.
Acha den
Acha din aa gaya .Bank int.kurakkunnu. Sadanangalkku vila koodunnu.Gas subsidy illathakkunnu. Hallo acha din….
പോസ്റ്റിങ്ങ് വളരെ ഇഷ്ടപ്പെട്ടു .
നമ്മുടെ ഇന്ത്യ രാജ്യത്തിൽ സുഖ മായീ കഴിയുവാൻ വേണ്ടി പല വഴികൾ ഉണ്ട് .
യാതൊരു വിധത്തിലും ഉള്ള സേവിങ്ങിന്റെ ആവശ്യം ഇല്ല .
നമ്മുടെ ചിലവുകൾ എല്ലാം , goverment , tax പേ ചെയ്‌യുന്നവരുടെ , കാശു കൊണ്ട് നടന്നു കൊള്ളും.
കൂടുതൽ ആയീ അറിയുവാൻ expert advice നു വേണ്ടി എന്നേ contact ചെയ്യൂ .
അഡ്വൈസ് വിൽ ബി ഫ്രീ ഓഫ് ചാർജ് .
ആരോട് പറയാനാണ് ഭായീ…
Man ki baat aur dhan ki baat
Baat hi baat
പതാഞ്ചലി വാങ്ങിക്കഴിക്കൂ.gst മുക്തം.വിഷസമ്പൂര്ണം
തീവെട്ടിക്കൊള്ള ചില ബാങ്കകളിൽ മിനിമം ബാലൻസ് 5000 രൂപയാണ്. ഉദാ: IDBI
ഈതന്തയില്ലാത്തവനെ താഴെ ഇറകകൂ.
Indian janagale…onnu pottikarajoode..
That is india
All central government policies are for making rich to richer and poor to poorer. They make rules and loot the people are their hidden agenda. Petroleum products and its pricing policies are the best examples. Poor people are betrayed by their votes.
ഇതാണ് രാജ്യസ്‌നേഹം