HomePOLITYBETTER LATE T...

BETTER LATE THAN NEVER

-

Reading Time: 2 minutes

Three office bearers of Delhi’s JNU unit of ABVP resigned! They did it in solidarity with the ongoing students’ protests against Centre’s handling of the row at the university. If the BJP leadership fails to convince their own cadres about their deeds, how are they going to convince common folk like me?

“We, Pradeep, Joint Secretary, ABVP JNU UNIT, Rahul Yadav, President SSS ABVP UNIT and Ankit Hans, Secretary SSS ABVP UNIT resigning from ABVP and disassociating ourselves from any further activity of ABVP as per our difference of opinion” says the post by Pradeep Narwal.

Their joint statement, the three said that they have decided to quit ABVP. They have serious differences over the way the NDA government was handling the issue, adding there is a difference between “interrogation and crushing ideology and branding entire Left as antinational.”

They also express deep anguish over assault on mediapersons and JNU students and teachers in Patiala House court complex on Monday as well as attack on JNUSU president Kanhaiya Kumar in the same court complex on Wednesday, alleging that the government was “legitimising” the action of right wing fascist forces.

We can’t be mouthpiece of such a government which has unleashed oppression on student community” Narwal says!!

12718362_1049641065087037_3206331260371000476_n

ഇതാ രാജിക്കത്തിന്റെ പൂർണ്ണ പരിഭാഷ.

പ്രിയ സുഹൃത്തുക്കളെ,

ഞങ്ങള്‍ പ്രദീപ് (എ.ബി.വി.പി ജെ.എന്‍.യു യൂണിറ്റ് ജോയിന്റ് സെക്രട്ടറി), രാഹുല്‍ യാദവ് (പ്രസിഡന്റ് എസ്.എസ്.എസ് എ.ബി.വി.പി യൂണിറ്റ്) അന്‍കിത് ഹാന്‍സ് (സെക്രട്ടറി എസ്.എസ്.എസ് എ.ബി.വി.പി യൂണിറ്റ്) എ.ബി.വി.പിയില്‍ നിന്നും രാജിവെക്കുന്നു. സംഘടനയുമായി ഒരു തരത്തിലും ഇനി ഞങ്ങള്‍ സഹകരിക്കില്ല. ഞങ്ങള്‍ സംഘടനയില്‍ നിന്നും പോരാനുള്ള കാരണങ്ങള്‍ ഇവയാണ്;

1 ജെ.എന്‍.യുവില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍

2 രോഹിത് വെമുല, മനുസ്മൃതി വിഷയങ്ങളില്‍ ഞങ്ങള്‍ക്ക് ബി.ജെ.പിയോടുള്ള എതിരഭിപ്രായം

ഫെബ്രുവരി 9ന് ജെ.എന്‍.യുവില്‍ രാജ്യദ്രോഹ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു എന്നത് നിര്‍ഭാഗ്യകരവും ദുഖകരവുമാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ശിക്ഷിക്കപ്പെടണമെന്നു തന്നെയാണ്. പക്ഷെ പ്രശ്‌നത്തെ കൈകാര്യം ചെയ്യുന്ന എന്‍.ഡി.എ സര്‍ക്കാരിന്റെ രീതി നീതികരിക്കാനാവാത്തതാണ്. പ്രൊഫസര്‍മാരും മാധ്യമപ്രവര്‍ത്തകരും ആക്രമിക്കപ്പെടുന്നു. അന്വേഷണം നടത്തുന്നതും ഇടതുപക്ഷത്തെയാകെ ദേശവിരുദ്ധരാക്കി മുദ്രകുത്തി ആശയങ്ങളെ തകര്‍ക്കുന്നത് തമ്മിലും വ്യത്യാസമുണ്ട്.

ജെ.എന്‍.യു അടച്ചു പൂട്ടണമെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. പക്ഷെ ഞങ്ങള്‍ക്ക് പറയാനുള്ള ‘സീ ന്യൂസ്’ അടച്ചുപൂട്ടണമെന്നാണ്. ഏതാനും ചിലര്‍ ചെയ്ത തെറ്റായ പ്രവര്‍ത്തികളെ സാമന്യവത്കരിച്ച് ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ തലയില്‍ കെട്ടിവെക്കാനാണ് പക്ഷപാതികളായ സീ ന്യൂസ് ശ്രമിക്കുന്നത്. പുരോഗനാത്മകവും ജനാധിപത്യപരവുമായ മൂല്യങ്ങള്‍ കാത്തു സൂക്ഷിക്കുന്ന രാജ്യത്തെ ഉന്നത് വിദ്യഭ്യാസ സ്ഥാപനമാണ് ജെ.എന്‍.യു. സമൂഹത്തിലെ വിവിധ തട്ടിലുള്ളവര്‍ ഇവിടെ ആശയങ്ങള്‍ പങ്കു വെക്കുന്നുണ്ട്. തുല്യതയാണ് അത് പങ്കുവെക്കുന്നത്.

വിദ്യാര്‍ത്ഥികളെ അടിച്ചമര്‍ത്തിയ സര്‍ക്കാരിന്റെ വക്താക്കളാവാന്‍ ഞങ്ങളില്ല. ജെ.എന്‍.യുവിന്റെ നോര്‍ത്ത് ഗേറ്റിലും പട്യാലകോടതിയിലും അക്രമം അഴിച്ചു വിട്ടവരെ ന്യായീകരിക്കാനാണ് സര്‍ക്കാറും ഒ.പി ശര്‍മയെ (എം.എല്‍.എ) പോലുള്ളവരും ശ്രമിച്ചത്.

ദേശീയ പതാകയുമായെത്തി ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥികളെ ആളുകള്‍ തല്ലിച്ചതയ്ക്കുന്ന കാഴ്ച ഞങ്ങള്‍ എല്ലാ ദിവസവും കാണുന്നുണ്ട്. ഇത് ദേശീയതയല്ല, തെമ്മാടിത്തമാണ്. രാജ്യത്തിന്റെ പേര് പറഞ്ഞ് എന്തും കാണിക്കാമെന്ന് നിങ്ങള്‍ കരുതേണ്ട. ദേശീയതയും ഗുണ്ടായിസവും രണ്ടും രണ്ടാണ്.

ദേശ വിരുദ്ധ മുദ്രാവാക്യങ്ങള്‍ ജെ.എന്‍.യുവിലോ രാജ്യത്തിന്റെ മറ്റേതെങ്കിലും ഭാഗത്തോ അനുവദിക്കാനാവില്ല. ജെ.എന്‍.യുവില്‍ അത്തരത്തില്‍ ഒന്നും നടന്നിട്ടില്ലെന്നാണ് വിദ്യാര്‍ത്ഥി യൂണിയനും ചില ഇടതു സംഘടനകളും പറയുന്നത്. എന്നാല്‍ മുന്‍ ഡി.എസ്.യു അംഗങ്ങള്‍ സംഘടിപ്പിച്ച പരിപാടിയില്‍ ചിലര്‍ രാജ്യദ്രോഹ മുദ്രാവാക്യങ്ങള്‍ വിളിച്ചതിന് വീഡിയോ ദൃശ്യങ്ങളുണ്ട്. കുറ്റം ചെയ്തവര്‍ നിയമപ്രകാരം ശിക്ഷിക്കപ്പെടണമെന്നാണ് ഞങ്ങളുടെ അഭിപ്രായം.

രാജ്യം മുഴുവന്‍ ജെ.എന്‍.യുവിനെ എതിര്‍ക്കുന്ന തരത്തിലേക്ക് മാധ്യമ വിചാരണ നീണ്ടുപോയതിനെയും ഞങ്ങള്‍ അപലപിക്കുന്നു. ഇന്ന് നമ്മള്‍ എല്ലാവരും ജെ.എന്‍.യുവിന് വേണ്ടി എഴുന്നേറ്റ് നില്‍ക്കണമെന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. പാര്‍ട്ടികള്‍ക്കതീതമായി ഇക്കാര്യത്തില്‍ നമ്മ്ള്‍ മുന്നോട്ട് വരണം. ജെ.എന്‍.യുവിന്റെ ഭാവി സംരക്ഷിക്കാനായി.

വന്ദേമാതരം, ജയ്ഭീം, ജയ്ഭാരത്.

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights

Enable Notifications OK No thanks