Reading Time: 2 minutes

പ്രസംഗം കഴിഞ്ഞപ്പോള്‍ അമേരിക്കന്‍ നിയമനിര്‍മ്മാണ സഭയിലെ അംഗങ്ങള്‍ ആ മനുഷ്യനു മുന്നില്‍ തിക്കിത്തിരക്കി, ഒന്നു കൈ കൊടുക്കാന്‍. തങ്ങള്‍ മുന്നോട്ടു വെയ്ക്കുന്ന പദ്ധതികള്‍ക്കുമേല്‍ ഈ മനുഷ്യന്റെ കൈയൊപ്പ് ചാര്‍ത്തിക്കിട്ടാന്‍ ചിലര്‍ മത്സരിച്ചു. ഒരു ‘ഓട്ടോഗ്രാഫ്’ തന്നെ! ചിലര്‍ അദ്ദേഹത്തെ ഒന്നു തൊട്ട് സായൂജ്യമടഞ്ഞു. യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയെക്കുറിച്ചല്ല ഞാന്‍ പറയുന്നത്, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച്.

modi-us2

യു.എസ്. കോണ്‍ഗ്രസ്സില്‍ 47 മിനിറ്റു നീണ്ട പ്രസംഗം. അതിനിടെ 10 തവണ സായിപ്പന്മാര്‍ എഴുന്നേറ്റു നിന്ന് കൈയടിച്ച് ആദരം പ്രകടിപ്പിച്ചു. 69 തവണ ചെവി പൊട്ടുന്ന ഉച്ചത്തില്‍ സദസ്സില്‍ കൈയടിയും മേശമേലടിയും മുഴങ്ങി. ലോകത്തിന്റെ സര്‍വ്വകാര്യങ്ങളും നിയന്ത്രിക്കുന്ന ആ സായിപ്പന്മാരെക്കൊണ്ട് ഇത്രയൊക്കെ ചെയ്യിപ്പിച്ചത് ചെറിയ കാര്യമല്ല.

പ്രസംഗത്തില്‍ നരേന്ദ്ര മോദിക്കുള്ള കഴിവിനെക്കുറിച്ച് ആര്‍ക്കും ഒരു സംശയവുമില്ല. ആ മോദിയുടെ ഏറ്റവും മികച്ച പ്രസംഗങ്ങളിലൊന്നാണ് കഴിഞ്ഞ ദിവസം വാഷിങ്ടണിലെ ക്യാപിറ്റോള്‍ ഹില്ലില്‍ അരങ്ങേറിയത്. പ്രസംഗം കണ്ടത് ടെലിവിഷനിലാണ്. മോദിയുടെ പ്രശസ്തമായ മറ്റു പല പ്രസംഗങ്ങളും ഇതുപോലെ ടെലിവിഷനില്‍ കണ്ടിട്ടുണ്ട്. തിരുവനന്തപുരത്ത് നേരിട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്. പക്ഷേ, ഈ പ്രസംഗത്തിന്റെ ലെവല്‍ വേറെ.

ഉദ്ധരണികള്‍, തമാശ, വിറ്റ്, കവിത, പഞ്ച്‌ലൈനുകള്‍ -സമ്പുഷ്ടമായിരുന്നു മോദിയുടെ പ്രസംഗം. പക്ഷേ, പറയാനുള്ള കാര്യം അദ്ദേഹം കൃത്യമായിത്തന്നെ പറഞ്ഞു -ഭീകരവാദത്തെ സ്‌പോണ്‍സര്‍ ചെയ്യുന്നത് യു.എസ്. കോണ്‍ഗ്രസ് അവസാനിപ്പിക്കണം. ഭീകരവാദത്തിന്റെ നഴ്‌സറിയായ ഇന്ത്യയുടെ ‘അയല്‍രാജ്യത്തെ’ പ്രോത്സാഹിപ്പിക്കുന്ന യു.എസ്. കോണ്‍ഗ്രസ്സിന്റെ വിഡ്ഡിത്തം അദ്ദേഹം വരച്ചുകാട്ടി. അയല്‍രാജ്യത്തിന്റെ പേരു പറഞ്ഞില്ലെങ്കിലും മോദി ഉദ്ദേശിച്ചത് പാകിസ്താനെയാണെന്ന് ആര്‍ക്കാണ് മനസ്സിലാവാത്തത്?

അമേരിക്കയിലാണ് പ്രസംഗമെങ്കിലും ഇന്ത്യയിലെ ടെലിവിഷന്‍ ചാനലുകള്‍ ഇത് തത്സമയം സംപ്രേഷണം ചെയ്യുമെന്ന് മോദിക്ക് നന്നായറിയാം. അതുകൊണ്ടുതന്നെ ഇന്ത്യയെക്കുറിച്ച് തനിക്കുള്ള സ്വപ്‌നങ്ങളുടെ ഭണ്ഡാരവും യു.എസ്. കോണ്‍ഗ്രസ്സിനു മുന്നില്‍ അദ്ദേഹം തുറന്നുവെച്ചു. രാജ്യം സ്വാതന്ത്ര്യം നേടി 75 വര്‍ഷം തികയുന്ന 2022ല്‍ തന്നെ പൂര്‍ത്തിയാക്കണമെന്ന് താന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളുടെ പട്ടിക അദ്ദേഹം നിരത്തി. വികസനപദ്ധതികളെല്ലാം പരിസ്ഥിതിസൗഹൃദമാവുമെന്ന് മോദി പ്രഖ്യാപിച്ചപ്പോള്‍ യു.എസ്. കോണ്‍ഗ്രസ് മുഴുവനായി എഴുന്നേറ്റു നിന്ന് കൈയടിച്ചത് സ്വാഭാവികം.

നന്നായി രാഷ്ട്രീയം കളിക്കാനറിയാവുന്നയാളാണ് നരേന്ദ്ര മോദി -ഇന്ത്യയിലായാലും അമേരിക്കയിലായാലും. 47 മിനിറ്റു നീണ്ട വാചകമടി കൊണ്ട് മോദി അമേരിക്ക കീഴടക്കി.

അമേരിക്കന്‍ പ്രസിഡന്റാവാന്‍ മറ്റൊരു കഴിവും ആവശ്യമില്ല, നന്നായി പ്രസംഗിക്കാനറിയണം എന്നു മാത്രം. നാക്കിന്റെ ബലത്തില്‍ ഏതു പൊട്ടനെയും അന്നാട്ടുകാര്‍ പ്രസിഡന്റാക്കിക്കളയും. ജോര്‍ജ് ബുഷ് എന്ന പേരുള്ള അച്ഛനും മകനും അമേരിക്കന്‍ പ്രസിഡന്റുമാരായത് തന്നെ ഉദാഹരണം. നുമ്മടെ നരേന്ദ്ര മോദി പോയി അവിടത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെങ്ങാനും മത്സരിക്കുകയാണെങ്കില്‍ ഹിലരി ക്ലിന്റണും ഡൊണാള്‍ഡ് ട്രംപിനുമൊന്നും കെട്ടിവെച്ച കാശ് കിട്ടില്ല. മോദിയുടെ നാക്കുബലം തല്‍ക്കാലം മറ്റാര്‍ക്കുമില്ല തന്നെ.

Previous articleഉയരങ്ങളില്‍ ഒരു മലയാളി
Next articleടെലിപ്രോംപ്റ്റർ പകരുന്ന മികവ്
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

3 COMMENTS

  1. Since I was born in the early 80s, I have only heard how charismatic the leaders Indira Gandhi and Rajiv Gandhi were and how their speeches uses to dominate people. But now I see a leader who is taking the world by storm with his power packed speech, this surely is his main strength….he clearly knows how to trigger people and how to get them involved…a master in that act…watch out Hillary and Trump 🙂

    • Pottan ennalya…adheham mattullavare pottan akkunnu nnum arthamilya…but evide engine play cheyanam nnu ariyam nnu allio…………

Leave a Reply to Bharath Cancel reply

Please enter your comment!
Please enter your name here