Reading Time: 2 minutes

വ്യക്തിഗത വിവര സംരക്ഷണത്തിന് കെ.എസ്.ശബരീനാഥന്‍ പ്രചാരണ പരിപാടി തുടങ്ങുന്നു. നല്ല കാര്യം. പ്രതിഷേധിക്കാനും പ്രതികരിക്കാനും ഈ ജനാധിപത്യ രാഷ്ട്രത്തില്‍ എല്ലാവര്‍ക്കും അവകാശമുണ്ട്.

ജനങ്ങളുടെ ആരോഗ്യ വിവരങ്ങള്‍ സര്‍ക്കാര്‍ ചോര്‍ത്തുന്നുവെന്നും അതിനെതിരെ പ്രതിഷേധിക്കണമെന്നുമാണ് എം.എല്‍.എയുടെ ആഹ്വാനം. ഓണ്‍ലൈന്‍ ക്യാമ്പയിനാണ്. അതിനായി ഒരു ലിങ്കും തന്റെ ഫേസ്ബുക്ക് പേജില്‍ അദ്ദേഹം നല്‍കിയിട്ടുണ്ട്. ഈ സൈറ്റിലേക്ക് ഫോട്ടോയും പേരും നല്‍കണമെന്നാണ് എം.എല്‍.എയുടെ ആവശ്യം.

പക്ഷേ, ശബരിനാഥന്‍ അറിയുന്നുണ്ടോ അദ്ദേഹത്തിന്റെ തന്നെ മാനദണ്ഡപ്രകാരം ഇത് ഗുരുതരമായ ഡാറ്റാ മോഷണമാണെന്ന്! എത്ര “കോടി” ഡോളറിന്റേതാണ് ഈ ഇടപാട് എന്നു മാത്രമാണ് ഇനി അറിയാനുള്ളത്.

വിവര സുരക്ഷിതത്വത്തെക്കുറിച്ച് നല്ല ബോദ്ധ്യമുള്ളയാണല്ലോ ശബരി. മാതൃകാപരമായ സുരക്ഷാ ക്രമീകരണങ്ങള്‍ എന്തൊക്കെയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്നു നോക്കി. സ്പ്രിങ്ക്ളറുമായി താരതമ്യം ചെയ്തു നോക്കുക തന്നെയായിരുന്നു ഉദ്ദേശം. സുരക്ഷ സംബന്ധിച്ച വ്യവസ്ഥകള്‍ privacy policy, user agreement എന്നിവയിലാണുണ്ടാവുക. വ്യക്തികള്‍ ഫോട്ടോ upload ചെയ്യുന്ന ഈ വെബ്സൈറ്റില്‍ privacy policy, user agreement എന്നിവയൊന്നും കണ്ടെത്താന്‍ എനിക്കായില്ല!!

ശബരിയുടെ വെബ്സൈറ്റിന് ഇതൊന്നും വേണ്ട എന്നാണോ? അടി സക്കെ!! ആശാന് അടുപ്പത്തുമാകാം. അപ്പോള്‍ ഇങ്ങനെ ശേഖരിക്കുന്ന ഫോട്ടോകളുടെ ഉത്തരവാദിത്വം ആര്‍ക്കാണ്? കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണോ? അതോ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കോ? ആ പാവം സോണിയാ ഗാന്ധി ഇനി ഇതും കൂടി താങ്ങില്ല എന്നതിനാല്‍ ആയമ്മയോട് ചോദിക്കുന്നില്ല.

ഇന്ത്യയില്‍ എവിടെയാണ് ഈ വെബ്സൈറ്റിന്റെ സെര്‍വര്‍ എന്നു നോക്കി. അത് ആര്‍ക്കും എവിടെയിരുന്നും അനായാസം ചെയ്യാവുന്നതേയുള്ളൂ. നോക്കിയപ്പോള്‍ തെളിഞ്ഞത് ആഷ്ബേണ്‍ എന്ന നഗരം. അങ്ങ് അമേരിക്കയിലാണ്!! 151.101.1.195 ആണ് IP address. സെര്‍വര്‍ ആരുടെയാണെന്ന് അറിയണ്ടേ? Fastly എന്ന അമേരിക്കന്‍ കമ്പനിയുടേത്. അപ്പോള്‍ ശബരിനാഥന്‍ നിലപാടൊക്കെ മാറ്റിയോ?

സ്പ്രിങ്ക്ളര്‍ ഡാറ്റ മോഷ്ടിക്കുന്നു എന്നു പറഞ്ഞിരുന്ന ശബരിയും വി.ഡി.സതീശനുമെല്ലാം “ഡാറ്റ മോഷണം” എന്ന വാക്കു പറഞ്ഞിട്ടേയില്ലെന്നാണ് ഇപ്പോള്‍ അവകാശപ്പെടുന്നത്. പഴയ വീഡിയോകളും പൊക്കിപ്പിടിച്ച് നാട്ടുകാര്‍ വരുന്നുണ്ടെങ്കിലും അതൊന്നും ഇവര്‍ കാണുന്നില്ല -“അയ്യേ, ഇത് ഞങ്ങളല്ല” എന്ന ഭാവം. അതുപോലെ അമേരിക്കയോടുള്ള അയിത്തവും ഇപ്പോള്‍ മാറിയോ? സംശയം ന്യായമല്ലേ?

ഇനി Fastly ഏതാണെന്നു പരിശോധിക്കാം. Fastly നല്‍കുന്ന പല സേവനങ്ങളിലൊന്ന് image optimization ആണ്. ചിത്രങ്ങള്‍ “കൈകാര്യം” ചെയ്യലാണ് പണി. അതായത് അവരുടെ കൈവശം കിട്ടുന്ന ചിത്രങ്ങള്‍ക്ക് വലിയ വിലയുണ്ട് എന്നര്‍ത്ഥം. അവര്‍ തന്നെ എഴുതി വെച്ചിരിക്കുന്നത് വായിച്ചാല്‍ ഇതു വ്യക്തമാവും.

Fastly Image Optimizer allows you to offload image transformation to our powerful edge cloud platform. When an image is requested, we resize it, adjust quality, crop / trim, change orientations, convert formats, and more on demand. Transforming images at the edge eliminates latency by reducing the number of requests back to origin. Our high-density points of presence (POPs) hold more content for longer periods of time, so we can instantly serve millions of variations of images from cache.

ശബരിയുടെ ആഹ്വാനം അനുസരിക്കുന്ന ഒരാള്‍ തന്റെ വ്യക്തിഗത വിവരങ്ങള്‍ ഈ വെബ്സൈറ്റില്‍ നല്‍കിയാല്‍ അത് Fastly ദുരുപയോഗം ചെയ്യില്ലെന്ന് ഉറപ്പു നല്‍കാന്‍ അദ്ദേഹത്തിനാവുമോ? അഥവാ Fastly കൈയില്‍ കിട്ടുന്ന data ദുരുപയോഗം ചെയ്താല്‍ ഏതു രാജ്യത്തെ കോടതിയിലാണ് കേസു നല്‍കേണ്ടത്?

Previous articleസ്പ്രിങ്ക്ളര്‍ സത്യവാങ്മൂലം
Next articleചോര്‍ത്താന്‍ വഴി ടാഗ് മാനേജര്‍
V S Syamlal
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

LEAVE A REPLY

Please enter your comment!
Please enter your name here