രാവിലെ മാതൃഭൂമി പത്രം കൈയിലെടുത്തപ്പോള്‍ അച്ഛന്റെ ആദ്യ കമന്റ് ‘ഇവന്മാരും ഈ പരിപാടി തുടങ്ങിയോ?’ എന്നായിരുന്നു. ഒന്നാം പേജിലെ മുഴുനീള പരസ്യം കണ്ടിട്ടായിരുന്നു പ്രതികരണം. ടൈംസ് ഓഫ് ഇന്ത്യയില്‍ ഇത്തരം പരസ്യം പതിവാണ്. മലയാള പത്രത്തിലേക്കും അത് വ്യാപിക്കുന്നതിലെ അസഹിഷ്ണുതയാണ് അദ്ദേഹം പ്രകടിപ്പിച്ചത്.
കമന്റ് കേട്ട് ഞാന്‍ പത്രത്തിലേക്ക് പാളി നോക്കി. ഏതോ സ്വര്‍ണ്ണക്കടയുടെ പരസ്യമാണ്. ഒരുപാട് രാജ്യങ്ങളുടെ പതാകയൊക്കെയുണ്ട്. അതിലേക്കു ശ്രദ്ധിക്കാതെ അച്ഛന് പേജ് മറിച്ച് അകത്തെ വാര്‍ത്തകളിലേക്ക് കമഴ്ന്നുവീണു. ഇനി അര മണിക്കൂറെങ്കിലും കഴിയാതെ കിട്ടില്ല എന്നുറപ്പ്. ഞാന്‍ മറ്റു ജോലികളില്‍ മുഴുകി.
പിന്നീട് പത്രം കിട്ടിയപ്പോള്‍ ആദ്യം കൗതുകപൂര്‍വ്വം നോക്കിയത് പരസ്യത്തിലേക്കാണ്. ജോയ് ആലുക്കാസിന്റേതാണ് പരസ്യം. പ്രത്യേക കാരണമൊന്നുമില്ല. ‘ലോകം തിളങ്ങുന്നു ഞങ്ങളിലൂടെ’ എന്ന തലക്കെട്ടിലുള്ള പരസ്യത്തിലെ അവകാശവാദം 30 വര്‍ഷങ്ങള്‍, 14 രാജ്യങ്ങള്‍, 130 ഷോറൂമുകള്‍ എന്നാണ്. യു.എസ്.എ., യു.കെ., യു.എ.ഇ., ഒമാന്‍, ഖത്തര്‍, ബഹ്റൈന്‍, കുവൈത്ത്, സൗദി അറേബ്യ, സിംഗപ്പോര്‍, മലേഷ്യ, കാനഡ, ഓസ്ട്രേലിയ, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ പതാകകളുണ്ട്. ഇതില്‍ കാനഡ, ഓസ്ട്രേലിയ, ശ്രീലങ്ക എന്നിവ ഉടന്‍ വരുന്നു ഗണത്തിലാണ്.
ഒരു കാര്യം ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഇന്ത്യയുടെ പതാക പരസ്യത്തിലില്ല. പകരം വലിയ ത്രിവര്‍ണ്ണ അക്ഷരങ്ങളില്‍ INDIA എന്ന് എഴുതിയിട്ടുണ്ട്. മാതൃരാജ്യം എന്ന നിലയില്‍ പ്രത്യേക പരിഗണന നല്‍കിയതായിരിക്കാം എന്നാണ് ആദ്യം കരുതിയത്. എന്നാല്‍, അങ്ങനെ ആയിരുന്നില്ല എന്ന് പിന്നീട് മനസ്സിലായി.
പരസ്യത്തില്‍ ആദ്യം ഇന്ത്യയുടെ ദേശീയ പതാക ഉള്‍പ്പെടുത്തിയിരുന്നു. മറ്റു ദേശീയ പതാകകള്‍ക്കു കീഴില്‍ എന്ന പോലെ ഇന്ത്യന്‍ പതാകയ്ക്കു താഴെ രാജ്യത്തിന്റെ പേരും എഴുതിയിരുന്നു. എന്നാല്‍, ഉള്‍പ്പെടുത്തിയ പതാകയില്‍ അശോകചക്രം ഉണ്ടായിരുന്നില്ല. അപ്പോള്‍ പതാക ഹംഗറിയുടേതായി!!
പത്രങ്ങളുടെ ആദ്യ എഡിഷനുകളില്‍ ഈ പരസ്യം അച്ചടിച്ചു വന്നിട്ടുണ്ട്. അത്തരത്തിലൊരു പരസ്യം കണ്ടതിനാലാണ് ഈ കുറിപ്പെഴുതാന്‍ തീരുമാനിച്ചതും. മലയാള മനോരമയുടെ വടകര എഡിഷനില്‍ വന്ന തെറ്റായ പരസ്യം ഒരു സുഹൃത്താണ് ശ്രദ്ധയില്‍പ്പെടുത്തിയത്. ഹംഗേറിയന്‍ പതാകയെ ഇന്ത്യയുടേതായി ചിത്രീകരിക്കുന്ന പരസ്യം അവിടെ വന്നിട്ടുണ്ട്. മറ്റു പത്രങ്ങളുടെ ആദ്യ എഡിഷനിലും ഇതു സംഭവിച്ചിട്ടുണ്ടാവാം. ഓണ്‍ലൈനിലും പിന്നീടുള്ള എഡിഷനുകളിലും പരസ്യം തിരുത്തിയിട്ടുണ്ട്. തെറ്റു പറ്റിയെന്നു മനസ്സിലായതുകൊണ്ടാണല്ലോ ആ തിരുത്തല്‍!!
ഇന്ത്യയുടെ ദേശീയ പതാക ഏതാണെന്നു പോലും അറിയാത്ത പരസ്യ ഏജന്‍സി ഏതാണെന്നു നോക്കി. സാധാരണനിലയില്‍ വലിയ പരസ്യങ്ങളില്‍ ഏജന്‍സിയുടെ കീ ലൈന്‍ കാണാറുണ്ട്. എന്നാല്‍, ഈ പരസ്യത്തില്‍ അതുമില്ല. അപ്പോള്‍പ്പിന്നെ ജോയ് ആലുക്കാസ് ഈ പരസ്യം നേരിട്ടു തയ്യാറാക്കിയതായിരിക്കും.
നമ്മുടെ ദേശീയ പതാകയെ തെറ്റായി ചിത്രീകരിക്കുന്നത് കുറ്റകരമാണ്. എല്ലാ പത്രങ്ങളിലും ഒന്നാം പേജില്‍ മുഴുവനായി അച്ചടിച്ചു വരുന്ന പരസ്യം തയ്യാറാക്കുന്നതില്‍ വേണ്ടത്ര അവധാനത പുലര്‍ത്തിയില്ല എന്നു പറഞ്ഞാല്‍ അത് അംഗീകരിക്കാന്‍ അല്പം ബുദ്ധിമുട്ടുണ്ട്. പരസ്യത്തില്‍ പോലും അവധാനതയില്ലാത്ത നിങ്ങളുടെ സ്വര്‍ണ്ണം ഞങ്ങളെങ്ങനെ വിശ്വസിച്ചു വാങ്ങും ഹേ??
ജോയിച്ചായന് ഇനി ദേശീയ പതാക മനഃപൂര്‍വ്വം തെറ്റിച്ച് അടിച്ചതാണോ എന്നറിയില്ല. അതു നിമിത്തമുണ്ടാവുന്ന വിവാദം വന്‍ മാര്‍ക്കറ്റിങ് സാദ്ധ്യതയാണേ!! നെഗറ്റീവ് ആണെങ്കിലും പബ്ലിസിറ്റി എല്ലാ വിധത്തിലും പബ്ലിസിറ്റി തന്നെയാണ്. അച്ചായനല്ലേ, എന്തും സംഭവിക്കും.
ഈ പിശകും ഇതിന്മേല് ഭാവിയിലെന്തെങ്കിലും നടപടിയുണ്ടായാല്‍ അതും -ഒരു ചുക്കും ഉണ്ടാവില്ല എന്നത് വേറെ കാര്യം -ആരും വാര്‍ത്തയാക്കില്ല എന്നറിയാം. ആ ഒറ്റക്കാരണത്താലാണ് ഇവിടെ ഇത് എഴുതിയിട്ടത്.
നെഗറ്റീവ് പബ്ലിസിറ്റി ആവാൻ ആണ് ചാൻസ്
അത് വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് കുറ്റകരമല്ലേ
Enthine pornamaumm Jan ethirkunuu karanamm, Indian flag oru parasathino use cheyan padilaaaa.. Enuu niyamamunduu.. Indian flag muzhuvanaumm vechukondu ayacha parasyam media karthneyanuu vekan padila enuu parajuu vendumm pudiya material avasyapettathuu…. Elathe India ye arumm apamanichitilaaa.. Kuduthal karyangal ariju sathyavastha.. Ezhuthumm ennu pradekshikunuuu
നിലയ്ക്കല്‍ സമരം ഒാര്‍ക്കുക
Enthanu bhai… ningal oru journalist alle… National Flag advertisement nu Indiayil angane use cheyyamo.. Section V 3.29 of Indian flag code.. check cheythittu porayirunno ee dushippikkal
Vinod athinulla vivaram undayirunnel angeru journalist paniku pokuvarunno….
See the Gulf News. Same Ad has Indian flag in full
But can be used as an indicator to the nation, as it is used in Score Boards and all. Here it was indicatory of the nation. The ad was not about the nation or flag. I consulted senior legal experts before writing the news. Misrepresentation is a grave offence
ഏതു രീതിയില്‍ ഉപയോഗിക്കുന്നു എന്നതാണ് 2002ല്‍ നിലവില്‍ വന്ന പുതിയ പതാക കോഡ് പ്രകാരം നോക്കുന്നത്.
Satheesh Kumar ജേര്‍ണലിസ്റ്റ് അല്ലാത്ത അങ്ങേക്ക് വിവരമുണ്ടല്ലോ. സന്തോഷം..
ആ പബ്ലിസിറ്റി തന്നെയാണ് ഉദ്ദേശിച്ചതും
മനഃപൂർവം ആയിരിക്കും. Placing indian flag below the flag of other countries violates flag code. If it is tricolor, there is no issue like that. That may be why there is indian flag in foreign editions.