ഇന്ന് ‘കളിയച്ഛന്‍’ കണ്ടു. 2012ല്‍ പൂര്‍ത്തിയായ ചിത്രം. പക്ഷേ, പൂര്‍ണ്ണതോതില്‍ റിലീസ് ആകാന്‍ 2015 ആകേണ്ടി വന്നു.
സംവിധായകന്‍ ഫാറൂഖ് അബ്ദുള്‍ റഹ്മാനൊപ്പമിരുന്നാണ് ചിത്രം കണ്ടത്. മനോജ് കെ.ജയന്‍ എന്ന നടന്റെ വൈഭവം പ്രയോജനപ്പെടുത്തിയ കഥാപാത്രം.
2012ലെ മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരം മനോജിന് ഈ കഥാപാത്രം നേടിക്കൊടുത്തിരുന്നു. ചിത്രത്തിലൂടെ വന്ന ചില പുതുമുഖങ്ങള്‍ അത്ഭുതപ്പെടുത്തി. പക്ഷേ, മറ്റു ചിലരില്‍ നാടകത്തിന്റെ അതിഭാവുകത്വസ്വാധീനം നിഴലിച്ചു.
കവിതയും കഥകളിയും ഇഴുകിച്ചേര്‍ത്ത തിരക്കഥ. 10 വര്‍ഷത്തെ ഗവേഷണഫലമാണ് തിരക്കഥയെന്നു ഫാറൂഖ് പറഞ്ഞപ്പോള്‍ അതിന്റെ ഭദ്രതയില്‍ അത്ഭുതം തോന്നിയില്ല. എന്‍.എഫ്.ഡി.സി. ഈ ചിത്രത്തിന് 2 കോടി രൂപ ഫണ്ട് അനുവദിച്ചുവെങ്കിലും അനാവശ്യച്ചെലവുകള്‍ ഒഴിവാക്കി ലാഭം പിടിച്ച 15 ലക്ഷം രൂപ സംവിധായകന്‍ തിരിച്ചടച്ചു. ഈ ശ്രമത്തെ അംഗീകരിക്കാനുള്ള മഹാമനസ്‌കത നമ്മള്‍ കാണിക്കണം.
ഒരു ചെറിയ ചിത്രം.
ഒരു നല്ല ചിത്രം.