HomeSPORTSമെസ്സി വന്നു,...

മെസ്സി വന്നു, ബാറ്റിഗോള്‍ വഴിമാറി

-

Reading Time: 2 minutes

കോപ അമേരിക്ക ഒന്നാം സെമി.
അര്‍ജന്റീന -അമേരിക്ക മത്സരം.
കളിയില്‍ മിനിറ്റ് നമ്പര്‍ 31.
പന്തുമായി അമേരിക്കന്‍ ബോക്‌സിലേക്കു കയറാനൊരുങ്ങുന്ന ലയണല്‍ മെസ്സിലെ അമേരിക്കന്‍ താരം വൊണ്‍ഡലോവ്‌സ്‌കി വീഴ്ത്തുന്നു.
മഞ്ഞക്കാര്‍ഡിന് അര്‍ഹതയുള്ള ഫൗള്‍.
പോസ്റ്റിന് 24 വാര അകലെ ഫ്രീകിക്ക്.
പന്തിനു പിന്നില്‍ ലയണല്‍ മെസ്സി.
ഇടംകാലനടി അമേരിക്കന്‍ മതിലിനു മുകളിലൂടെ കറങ്ങിത്തിരിഞ്ഞ് പോസ്റ്റിന്റെ വലതുമൂലയില്‍.
ഗോള്‍….

Messi1.jpg

മിനിറ്റ് നമ്പര്‍ 32 ഇനി ചരിത്രം.
അര്‍ജന്റീനയ്ക്കു വേണ്ടി ഏറ്റവുമധികം ഗോള്‍ നേടിയ താരമെന്ന റെക്കോഡ് ഇനി മെസ്സിക്ക് സ്വന്തം -55 ഗോള്‍.
ബാറ്റി ഗോള്‍ എന്ന ഗബ്രിയേല്‍ ബാറ്റിസ്റ്റിയൂട്ട വഴിമാറി.

Lavezzi.jpg

അമേരിക്കയ്‌ക്കെതിരായ സെമിയില്‍ പകുതി സമയത്ത് അര്‍ജന്റീന 2-0ന് മുന്നില്‍.
മൂന്നാം മിനിറ്റില്‍ തന്നെ അവര്‍ അക്കൗണ്ട് തുറന്നു.
കോര്‍ണറില്‍ നിന്നു വന്ന പന്ത് തട്ടിക്കളിച്ച് ഒടുവിലെത്തിയത് മെസ്സിയുടെ കാലില്‍.
മെസ്സി കോരിയിട്ട പന്ത് എസക്വല്‍ ലവെസ്സിയുടെ തലയില്‍.
മനോഹരമായൊരു ഹെഡ്ഡര്‍ ഗോള്‍.
കോപ്പയില്‍ ഗോള്‍ അസിസ്റ്റുകളുടെ സ്വന്തം റെക്കോഡ് 1 കൂടി ചേര്‍ത്ത് മെസ്സി 10 ആക്കി.

Higuain.jpg

കളിയുടെ 50, 86 മിനിറ്റുകളില്‍ അമേരിക്കയുടെ വല കുലുങ്ങി.
രണ്ടു തവണയും ഗോണ്‍സാലോ ഹിഗ്വെയ്‌ന്റെ കാലുകള്‍ക്ക് ഉത്തരവാദിത്വം.
അവസാന ഗോള്‍ ഹിഗ്വെയ്‌ന്റെ പേരിലാണെങ്കിലും അക്ഷരാര്‍ത്ഥത്തില്‍ അതൊരു മെസ്സി ഗോള്‍.
പന്തുമായി ഒറ്റയ്ക്കു മുന്നേറി സ്വയം ഗോളടിക്കാനവസരമുണ്ടായിട്ടും അവസാന നിമിഷം അത് വലത്തുഭാഗത്തുള്ള ഹിഗ്വെയ്‌ന് മിശിഹ തളികയിലെന്ന വണ്ണം നീക്കിക്കൊടുത്തു.
ഗോള്‍ അസിസ്റ്റുകളുടെ എണ്ണം 11.

copa.jpg

അന്തിമഫലം 4-0.
അമേരിക്കക്കാര്‍ ചിത്രത്തിലേ ഉണ്ടായിരുന്നില്ല.

Copa 2.jpg

അര്‍ജന്റീന കോപ അമേരിക്ക ഫൈനലിലെത്തുന്നത് അഞ്ചാം തവണ.
അവര്‍ അവസാനം ജേതാക്കളായത് 1993ല്‍.

LATEST insights

TRENDING insights

COMMENTS

V S Syamlal
V S Syamlalhttps://www.vssyamlal.com/
വിവിധ വിഷയങ്ങളെപ്പറ്റി വിശദമായ പഠനം നടത്തിയ ശേഷം കൃത്യമായ വിവരം വായനക്കാരിലേക്ക് എത്തിക്കണമെന്ന നിഷ്ഠ പുലര്‍ത്തുന്ന മാധ്യമപ്രവര്‍ത്തകന്‍. 1974 ജൂലൈ 23ന് തിരുവനന്തപുരത്ത് ജനനം. തിരുവനന്തപുരം ചിന്മയ വിദ്യാലയം, സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജിലെ പ്രീഡിഗ്രി പഠനത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. തിരുവനന്തപുരം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് ഒന്നാം റാങ്കോടെ ജേര്‍ണലിസം ബിരുദാനന്തര ബിരുദം.1997 മുതല്‍ മാധ്യമപ്രവര്‍ത്തന രംഗത്തുണ്ട്. കോളേജ് പഠനകാലത്ത് ആകാശവാണിയില്‍ പ്രഭാതഭേരി പോലുള്ള വാര്‍ത്താധിഷ്ഠിത പരിപാടികള്‍ തയ്യാറാക്കിയിരുന്നു. കലാകൗമുദി വാരികയിലായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. തുടര്‍ന്ന് മാതൃഭൂമി പത്രം, ഇന്ത്യാഇന്‍ഫോ പോർട്ടൽ, വീണ്ടും മാതൃഭൂമി പത്രം, ഇന്ത്യാവിഷന്‍ വാർത്താചാനൽ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഈ കാലയളവില്‍ പ്രവര്‍ത്തിച്ചു.2012ലെ മികച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനുള്ള കേരള സർക്കാരിന്റെ പുരസ്‌കാരം നേടി. സ്പോർട്സ് റിപ്പോർട്ടിങ്ങിനുള്ള ജി.വി. രാജ പുരസ്‌കാരം, സ്വദേശാഭിമാനി ട്രസ്റ്റിന്റെ വക്കം അബ്ദുള്‍ ഖാദര്‍ മൗലവി പുരസ്‌കാരം, മാതൃഭൂമിയുടെ എം.ജെ.കൃഷ്ണമോഹന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍, മലയാള മനോരമയുടെ കെ.എം.ചെറിയാന്‍ സ്മാരക സ്വര്‍ണ്ണ മെഡല്‍ തുടങ്ങിയവയ്‌ക്കെല്ലാം അര്‍ഹനായി. 2009ല്‍ ചൈന സന്ദര്‍ശിച്ച പ്രധാനമന്ത്രിയുടെ പ്രത്യേക പ്രതിനിധി സംഘാംഗമായിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ പങ്കെടുത്ത ടെസ്റ്റ് -ഏകദിന മത്സരങ്ങളുമടക്കം ഒട്ടേറെ കായികമത്സരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇപ്പോള്‍ സ്ഥാപനബന്ധമില്ലാതെ സ്വതന്ത്രനായി മാധ്യമപ്രവര്‍ത്തനം നടത്തുന്നു.Donate to support FAIR JOURNALISM

RANDOM insights

Enable Notifications OK No thanks